image

26 March 2022 3:10 AM GMT

Savings

മുണ്ട് മുറുക്കി ഉടുക്കാം, പിഎഫിന് പിന്നാലെ ചെറുകിട നിക്ഷേപ പലിശയും കുറച്ചേക്കും

wilson Varghese

മുണ്ട് മുറുക്കി ഉടുക്കാം, പിഎഫിന് പിന്നാലെ ചെറുകിട നിക്ഷേപ പലിശയും കുറച്ചേക്കും
X

Summary

  രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് പ്രതിസന്ധി അയഞ്ഞ് ജീവിതം സാധാരണ നിലയിലേക്ക് പ്രവേശിച്ചപ്പോഴാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷമെത്തുന്നത്. ഇത് ഇന്ധനവിലവര്‍ധനവിലൂടെ നേരിട്ടും മറ്റ് ഇറക്കുമതി ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിലൂടെ പരോക്ഷമായും നമ്മേ ബാധിച്ചു. വലിയ തോതിലുള്ള വിലക്കയറ്റത്തെ പലിശവരുമാനം കൊണ്ട് നേരിടാമെന്ന നിക്ഷേപകരുടെ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു പിഎഫ് പലിശ വരുമാനം കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. പലിശ കുറയുമോ? ഇതിന്റെ തുടര്‍ച്ചയെന്നോണം ചെറുകിട സമ്പാദ്യ നിക്ഷേപ പലിശയിലും കുറവു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ദശാബ്ദങ്ങള്‍ക്കുള്ളിലെ […]


രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് പ്രതിസന്ധി അയഞ്ഞ് ജീവിതം സാധാരണ നിലയിലേക്ക് പ്രവേശിച്ചപ്പോഴാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷമെത്തുന്നത്. ഇത്...

 

രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് പ്രതിസന്ധി അയഞ്ഞ് ജീവിതം സാധാരണ നിലയിലേക്ക് പ്രവേശിച്ചപ്പോഴാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷമെത്തുന്നത്. ഇത് ഇന്ധനവിലവര്‍ധനവിലൂടെ നേരിട്ടും മറ്റ് ഇറക്കുമതി ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിലൂടെ പരോക്ഷമായും നമ്മേ ബാധിച്ചു. വലിയ തോതിലുള്ള വിലക്കയറ്റത്തെ പലിശവരുമാനം കൊണ്ട് നേരിടാമെന്ന നിക്ഷേപകരുടെ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു പിഎഫ് പലിശ വരുമാനം കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.

പലിശ കുറയുമോ?

ഇതിന്റെ തുടര്‍ച്ചയെന്നോണം ചെറുകിട സമ്പാദ്യ നിക്ഷേപ പലിശയിലും കുറവു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നാല് ദശാബ്ദങ്ങള്‍ക്കുള്ളിലെ ഏറ്റവും ചുരുങ്ങിയ നിലയിലേക്ക് പി എഫ് പലിശ നിരക്ക് കുറഞ്ഞതോടെ നിക്ഷേപകരുടെ വരുമാനത്തില്‍ വലിയതോതില്‍ ഇടിവുണ്ടായി. 8.5 ല്‍ നിന്ന് 8.1 ലേക്കാണ് പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ താഴ്ത്തിയത്. മുമ്പ് പി എഫ് നിരക്ക് 8 ശതമാനത്തില്‍ തുടര്‍ന്നത് 1977-78 കാലത്താണ്. പലിശ നിരക്കില്‍ .4 ശതമാനം കുറവുണ്ടായെങ്കിലും റിസ്‌ക് കുറഞ്ഞ ദീര്‍ഘകാല നിക്ഷേപ സാധ്യതകളില്‍ ഇപ്പോഴും കൂടിയ നേട്ടം തരുന്നത് പിഎഫ് തന്നെയാണ്.
കൂടിയ നിരക്ക്
സാധാരണക്കാര്‍ക്ക് ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഇപ്പോഴും പലിശ നിരക്ക് കൂടുതലാണെന്നാണ് ആര്‍ബി ഐ പറയുന്നത്. കഴിഞ്ഞ ഏഴ് പാദങ്ങളായി (ഏതാണ്ട് രണ്ട് വര്‍ഷം) ഈ നിരക്ക് ഒരേ അവസ്ഥയില്‍ തുടരുകയാണ്. നിലവില്‍ ബാങ്ക് നിരക്കിനേക്കാളും 1.6 ശതമാനം വരെ ചെറുകിട നിക്ഷേപത്തിന് പലിശ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2023 മാര്‍ച്ച് 31 ന് ശേഷം നിലവിലെ നിരക്ക് പുനഃപരിശോധിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അത് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതര്‍ന്ന പൗരന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും കൊടിയ വിലക്കയറ്റത്തിന്റെ നാളുകളില്‍
മറ്റൊരു ഇരുട്ടടിയാകും.ഈ താരതമ്യം ശ്രദ്ധിക്കാം.

 

പിപിഎഫ്

നിലവില്‍ പി എഫ് നിധിയില്‍ ഒരു വര്‍ഷം 2.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നികുതി രഹിതമാണ്. അതില്‍ കൂടുതലാണെങ്കില്‍ ബന്ധപ്പെട്ട നികുതി സ്ലാബ് ബാധകമാണ്. ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്), വിപിഎഫ് (വോളന്ററി പ്രോവിഡന്റ് ഫണ്ട്) നിക്ഷേപങ്ങള്‍ക്ക് പുതിയ തീരുമാനമനുസരിച്ച് 8.1 ശതമാനം പലിശ ലഭിക്കും.

 

സുകന്യസമൃദ്ധി യോജന

സര്‍ക്കാര്‍ പിന്തുണയുള്ള സമാനമായ മറ്റൊരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്). സാധാരണക്കാരടക്കമുള്ളവര്‍ക്ക് ചേരാവുന്ന പി എഫ് നിക്ഷേപ പദ്ധതിയാണിത്. 7.1 ശതമാനമാണ് ഇവിടെ പലിശ നിരക്ക്. ആകര്‍ഷകമായ പലിശ നിരക്കുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ നിക്ഷേപ പദ്ധതിയായ ഇതിന് നിലവില്‍ ലഭിക്കുന്ന പലിശ 7.6 ശതമാനമാണ്. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ ഇതിന് നികുതി ഒഴിവുമുണ്ട്.

മുതിര്‍ന്ന പൗരന്‍മാര്‍

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിക്ഷേപപദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം, പ്രധാനമന്ത്രി വയ വന്ദന്‍ യോജന തുടങ്ങിവയ്ക്ക് പലിശ 7.4 ശതമാനമാണ്.

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് (എസ് ബി) നിലവില്‍ 4 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റിന് 5.8 ശതമാനവും ടൈം ഡിപ്പോസിറ്റ് അക്കൗണ്ടിന് 5.5 ശതമാനവും പോസ്റ്റ് ഓഫീസ് മന്തിലി ഇന്‍കം സ്‌കീമിന് 6.6 ശതമാനവുമാണ് പലിശ നിരക്ക്. ഇതിലാണ് കുറവ് വരുത്തുന്നത്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സ്ഥിരനിക്ഷേപ നിരക്ക് 2.9 മുതല്‍ 5.5 ശതമാനം വരെയാണ്. മുതര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം കൂടുതല്‍ ലഭിക്കും.