വിപണി ഇന്നലെ നേരിയ ലാഭത്തില്‍ അവസാനിച്ചുവെങ്കിലും വ്യാപാരികളുടെ ആശങ്കകള്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ...
വിപണി ഇന്നലെ നേരിയ ലാഭത്തില്‍ അവസാനിച്ചുവെങ്കിലും വ്യാപാരികളുടെ ആശങ്കകള്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ കയറ്റിറക്കങ്ങള്‍ പ്രതീക്ഷിക്കാം.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, അമേരിക്കയിലെ ഉയരുന്ന ബോണ്ട് യീല്‍ഡും, കുതിച്ചുയരുന്ന ക്രൂഡോയില്‍ വിലയും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണ്. നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് വ്യാപാരികള്‍ ഈ വസ്തുകകള്‍ കണക്കിലെടുക്കണം.
ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും അനലിസ്റ്റുകള്‍ പ്രതീക്ഷ കൈവിടുന്നില്ല. ഓരോ ഇടപാടിലും സൂക്ഷ്മത ഉണ്ടാവണമെന്നു മാത്രം. നിഫ്റ്റിയില്‍ 17,350 ന് മുകളിലുള്ള ഒരു നീക്കം 17,500-17,700 ലെവലില്‍ ചെന്നെത്തിയേക്കാം. ബാങ്കിങ് ഓഹരികള്‍ വളരെ നിര്‍ണായകമാണ്. ഇടപാടുകാര്‍ അതനുസരിച്ച് തീരുമാനങ്ങളെടുക്കണം.
സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.40 am ന് 60 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ടോക്കിയോയിലെ നിക്കി, ഷാങ്ഹായ്, ഹോങ്കോങിലെ ഹാങ്‌സെങ് എന്നീ വിപണികളില്‍ ലാഭത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, "വരും ദിവസങ്ങളില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തുടരാനാണ് സാധ്യത. യുക്രെയ്ന്‍ യുദ്ധവും, ഉയരുന്ന ക്രൂഡ് വിലകളും വിപണിയെ അസ്ഥിരപ്പെടുത്തും. ഉയരുന്ന കൊവിഡ് കേസുകളും വിപണിക്ക് തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കിയിരിക്കണം."
ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഓട്ടോമൊബൈല്‍സ്, ഷുഗര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകളില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. പേടിഎം ഓഹരികള്‍ നിര്‍ണായകമാണ്. ഇപ്പോഴത്തെ വിപണി വില (cmp) 544 രൂപ.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, 384.48 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 602.05 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.
സാങ്കേതിക വിശകലനം
ഷേര്‍ഖാന്‍-ബിഎന്‍പി പാരിബ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപാര്‍ക്കി പറയുന്നു: "നിഫ്റ്റി ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ വീഴ്ച്ചയിലായിരുന്നു. ഇതിനിടയില്‍, അടുത്ത കാലത്തായി ഡെയിലി ചാര്‍ട്ടില്‍ രൂപപ്പെട്ട, 16987 ലോവര്‍ എന്‍ഡായുള്ള, ഒരു വിടവ് നികത്താന്‍ ശ്രമം നടന്നു. എന്നാല്‍ അതില്‍ വിജയിച്ചില്ല. സൂചികയില്‍ പുതിയ റൗണ്ട് വാങ്ങലുകള്‍ ഏതാണ്ട് 17000 നോട് അടുപ്പിച്ച് സംഭവിച്ചു. അവിടെ നിന്നും ശക്തമായ ഒരു കുതിപ്പാണ് രണ്ടാം പകുതിയില്‍ കണ്ടത്. ഒരിക്കല്‍ 17353 മറികടന്നാല്‍, നിഫ്റ്റിയ്ക്ക് 17520 ലക്ഷ്യം വയ്്ക്കാം."
1 ബിറ്റ് കൊയ്ന്‍ = 33,06,465 രൂപ (@8.10 am; വസിര്‍ എക്സ്)
കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,775 രൂപ (മാര്‍ച്ച് 22)
ഡോളര്‍ വില 76.39 രൂപ (മാര്‍ച്ച് 22)
ബ്രെന്റ് ക്രൂഡ് ബാരലിന് 115.65 ഡോളര്‍