image

22 March 2022 1:02 AM GMT

Investments

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന, പവന് 280 രൂപ കൂടി

MyFin Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന, പവന് 280 രൂപ കൂടി
X

Summary

ആഗോള സമ്മര്‍ദത്തിന് ചുവട് പിടിച്ച് സ്വര്‍ണ വില കുതിച്ചു. ഇന്ന് കേരളത്തില്‍ സ്വര്‍ണ വില പവന് 280 രൂപ കൂടി 38,200 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന്റെ വില. നേരിയ ഉണര്‍വിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ശനിയാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. അതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. രാജ്യാന്തര പ്രതിസന്ധി തുടരുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം മേൽകൈ […]


ആഗോള സമ്മര്‍ദത്തിന് ചുവട് പിടിച്ച് സ്വര്‍ണ വില കുതിച്ചു. ഇന്ന് കേരളത്തില്‍ സ്വര്‍ണ വില പവന് 280 രൂപ കൂടി 38,200 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4,775 രൂപയാണ് ഗ്രാമിന്റെ വില. നേരിയ ഉണര്‍വിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ശനിയാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. അതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. രാജ്യാന്തര പ്രതിസന്ധി തുടരുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം മേൽകൈ നേടുകയാണ്.

മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴേയ്ക്ക് പോകുന്നതാണ് കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,936.69 ഡോളറായി കൂടി. ഇന്ന് ബ്രെന്റ് ക്രൂഡ് വില ഏഴ് ശതമാനം വര്‍ധിച്ച് ബാരലിന് 119 ഡോളറിലെത്തി. രൂപവിലയും തകർച്ച രേഖപ്പെടുത്തി. 76.42 നിരക്കിലാണ് ഡോളറുമായി വിനിമയം നടക്കുന്നത്.