Summary
മുംബൈ: ആഗോള വിപണി പോസിറ്റീവായി നീങ്ങിയതോടെ, ഇന്ത്യൻ വിപണിയിൽ മാരുതി, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ നേട്ടം പിന്തുടർന്ന് സെൻസെക്‌സ് തിങ്കളാഴ്ച ആദ്യഘട്ട വ്യാപാരത്തിൽ 264 പോയിന്റ് ഉയർന്നു. സെൻസെക്‌സ് 264.02 പോയിന്റ് (0.45%) ഉയർന്ന് 58,127.95 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 66.3 പോയിന്റ് (0.38%) ഉയർന്ന് 17,353.35 ൽ എത്തി. സെൻസെക്‌സിൽ മാരുതി സുസുക്കി ഇന്ത്യ, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ […]
മുംബൈ: ആഗോള വിപണി പോസിറ്റീവായി നീങ്ങിയതോടെ, ഇന്ത്യൻ വിപണിയിൽ മാരുതി, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ നേട്ടം പിന്തുടർന്ന് സെൻസെക്‌സ് തിങ്കളാഴ്ച ആദ്യഘട്ട വ്യാപാരത്തിൽ 264 പോയിന്റ് ഉയർന്നു.
സെൻസെക്‌സ് 264.02 പോയിന്റ് (0.45%) ഉയർന്ന് 58,127.95 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 66.3 പോയിന്റ് (0.38%) ഉയർന്ന് 17,353.35 ൽ എത്തി.
സെൻസെക്‌സിൽ മാരുതി സുസുക്കി ഇന്ത്യ, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എന്നാൽ
ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ പിന്നിലാണ്.
വ്യാഴാഴ്ച ബിഎസ്ഇ 1,047.28 പോയിന്റ് (1.84%) ഉയർന്ന് 57,863.93 ലാണ് അവസാനിച്ചത്. എൻഎസ്ഇ നിഫ്റ്റി 311.70 പോയിന്റ്(1.84%) ഉയർന്ന് 17,287.05 ലും എത്തിയിരുന്നു. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.
"നാസ്ഡാക്ക് 2 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തതോടെ വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് നോട്ടിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഭൂരിഭാഗം ഏഷ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്," ഹെം സെക്യൂരിറ്റീസ് പിഎംഎസ് ഹെഡ് മോഹിത് നിഗം പറഞ്ഞു.
ഷാങ്ഹായിലെ ഇക്വിറ്റി എക്‌സ്‌ചേഞ്ച് നേരിയ തോതിൽ ഉയർന്നു. അതേസമയം, മിഡ്-സെഷൻ ഡീലുകളിൽ ഹോങ്കോംഗ് താഴ്ന്ന നിലയിലാണ്. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വെള്ളിയാഴ്ച കാര്യമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ബ്രെന്റ് ക്രൂഡ് 2.71 ശതമാനം ഉയർന്ന് ബാരലിന് 110.8 യുഎസ് ഡോളറിലെത്തി.
"ഉയർന്ന നിലയിൽ നിന്ന് നിഫ്റ്റി 15 ശതമാനം തിരുത്തലിന് ശേഷം, 10 ശതമാനം തിരിച്ചു കയറി . അനിശ്ചിതത്വങ്ങൾക്കും, വെല്ലുവിളികൾക്കും ഇടയിലും വിപണിയുടെ ഈ പ്രതിരോധം നിക്ഷേപകരുടെ വീക്ഷണകോണിൽ പ്രധാനമാണ്. ഹ്രസ്വകാലത്തേക്ക്, വിപണിയുടെ ഏറ്റവും വലിയ പോസിറ്റീവായ മാറ്റം എഫ്പിഐകൾ വാങ്ങുന്നവരായി മാറുന്നതാണ്. ക്രൂഡ് വീണ്ടും 110 ഡോളറിലെത്തുന്നത് ഒരു തിരിച്ചടിയാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.