image

20 March 2022 12:24 AM GMT

Economy

കേരളത്തിന്റെ കടം അനിയന്ത്രിതമായി വളരുന്നു: സിഎജി

MyFin Desk

കേരളത്തിന്റെ കടം അനിയന്ത്രിതമായി വളരുന്നു: സിഎജി
X

Summary

കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 40 ശതമാനമായി വളരുന്നുവെന്ന് സിഎജി റിപ്പോർട്ട്. 97,616.83 കോടി രൂപ റവന്യൂ വരുമാനവും 41,267.66 കോടി രൂപ മൂലധന വരവുമുൾപ്പെടെ 1,38,884.49 കോടി രൂപയാണ് ആകെ വരവ്. സംസ്ഥാന സർക്കാരിന്റെ കടബാധ്യതകൾ 2020-21ൽ ജിഎസ്‌ഡിപിയുടെ 39.87 ശതമാനമായി ഉയർന്നതായി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ കടവും മറ്റ് ബാധ്യതകളും 3,02,620.01 കോടി രൂപയാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്താൻ കേന്ദ്ര സർക്കാർ […]


കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 40 ശതമാനമായി വളരുന്നുവെന്ന് സിഎജി റിപ്പോർട്ട്. 97,616.83 കോടി രൂപ റവന്യൂ വരുമാനവും 41,267.66 കോടി രൂപ മൂലധന വരവുമുൾപ്പെടെ 1,38,884.49 കോടി രൂപയാണ് ആകെ വരവ്.

സംസ്ഥാന സർക്കാരിന്റെ കടബാധ്യതകൾ 2020-21ൽ ജിഎസ്‌ഡിപിയുടെ 39.87 ശതമാനമായി ഉയർന്നതായി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷത്തെ കടവും മറ്റ് ബാധ്യതകളും 3,02,620.01 കോടി രൂപയാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്താൻ കേന്ദ്ര സർക്കാർ സൗകര്യമൊരുക്കിയ ബാക്ക്-ടു-ബാക്ക് വായ്പയായി ലഭിച്ച 5,766 കോടി രൂപ ഇതിൽ ഉൾപ്പെടുന്നില്ല. 2003ലെ ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആക്‌റ്റും 2020ലെ ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി (രണ്ടാം ഭേദഗതി) ഓർഡിനൻസും സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതകൾ ജിഎസ്‌ഡിപിയുടെ 29.67% ആയി കുറയ്ക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. റവന്യൂ കമ്മി, ധനക്കമ്മി, കടബാധ്യത എന്നിവയുടെ ശതമാനം ആക്ടിലും ചട്ടങ്ങളിലും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

റവന്യൂ കമ്മി പൂർണ്ണമായും ഇല്ലാതാക്കുക, ധനക്കമ്മി ജിഎസ്ഡിപിയുടെ 3% ആയി നിലനിർത്തുക എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങൾ. എന്നാൽ ഈ വർഷത്തെ റവന്യൂ കമ്മിയും ധനക്കമ്മിയും യഥാക്രമം 3.40%, 5.40% ആയിരുന്നു.

97,616.83 കോടി രൂപ റവന്യൂ വരുമാനവും 41,267.66 കോടി രൂപ മൂലധന വരവുമുൾപ്പെടെ 1,38,884.49 കോടി രൂപയാണ് ആകെ വരവ്.

നികുതി വരുമാനം 59,221.24 കോടി രൂപയും നികുതിയിതര വരുമാനം 7327.31 കോടി രൂപയും ഗ്രാന്റ് ഇൻ എയ്ഡ് 31,068.28 കോടി രൂപയും റവന്യൂ വരുമാനത്തിൽ ഉൾപ്പെടുന്നു. 2019-20 ലെ 20,446.95 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 20,028.31 കോടി രൂപയാണ് ജിഎസ്ടി കളക്ഷൻ, 418.64 കോടി രൂപയുടെ (2.05%) ഇടിവ് രേഖപ്പെടുത്തി.