- Home
- /
- പോഡ് കാസ്റ്റ്...
Summary
നല്ല ആശയമുണ്ടോ… ആകര്‍ഷകമായി സംസാരിക്കാന്‍ കഴിവുണ്ടോ… ഇനി ആളുകളെ നേരിട്ട് അഭിമുഖീകരിക്കാനുള്ള ചമ്മല്‍ നിങ്ങളെ മാറ്റി നിര്‍ത്തുകയാണോ… എങ്കില്‍ സ്വന്തമായൊരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങാനുള്ള എല്ലാ വകുപ്പും നിങ്ങള്‍ക്കുണ്ട്. എങ്ങനെയെന്നല്ലേ. ഒരു പോഡ് കാസ്റ്റ് തുടങ്ങുന്നതിലൂടെ സ്വന്തം സ്വരവും ആശയവും വിറ്റ് കാശാക്കാം. അതിന് എന്താണ് പോഡ് കാസ്റ്റ് എന്ന് നോക്കാം. ന്യൂജനറേഷന്‍ റേഡിയോ തന്നെയാണ് പോഡ് കാസ്റ്റ്. എന്നാല്‍ ആപ്പിള്‍ പോഡ് കാസ്റ്റ്കളും സ്റ്റിച്ചറും പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഹോസ്റ്റു ചെയ്യുന്നുവെന്നതാണ് റേഡിയോയില്‍ നിന്നുള്ള ഏക […]
നല്ല ആശയമുണ്ടോ… ആകര്‍ഷകമായി സംസാരിക്കാന്‍ കഴിവുണ്ടോ… ഇനി ആളുകളെ നേരിട്ട് അഭിമുഖീകരിക്കാനുള്ള ചമ്മല്‍ നിങ്ങളെ മാറ്റി...
നല്ല ആശയമുണ്ടോ… ആകര്‍ഷകമായി സംസാരിക്കാന്‍ കഴിവുണ്ടോ… ഇനി ആളുകളെ നേരിട്ട് അഭിമുഖീകരിക്കാനുള്ള ചമ്മല്‍ നിങ്ങളെ മാറ്റി നിര്‍ത്തുകയാണോ… എങ്കില്‍ സ്വന്തമായൊരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങാനുള്ള എല്ലാ വകുപ്പും നിങ്ങള്‍ക്കുണ്ട്. എങ്ങനെയെന്നല്ലേ.
ഒരു പോഡ് കാസ്റ്റ് തുടങ്ങുന്നതിലൂടെ സ്വന്തം സ്വരവും ആശയവും വിറ്റ് കാശാക്കാം. അതിന് എന്താണ് പോഡ് കാസ്റ്റ് എന്ന് നോക്കാം. ന്യൂജനറേഷന്‍ റേഡിയോ തന്നെയാണ് പോഡ് കാസ്റ്റ്. എന്നാല്‍ ആപ്പിള്‍ പോഡ് കാസ്റ്റ്കളും സ്റ്റിച്ചറും പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഹോസ്റ്റു ചെയ്യുന്നുവെന്നതാണ് റേഡിയോയില്‍ നിന്നുള്ള ഏക വ്യത്യാസം.
ശ്രോതാക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വിവിധ തരത്തിലുള്ള പോഡ് കാസ്റ്റുകളിൽ നിന്ന് ആവശ്യമായവ തിരഞ്ഞെടുക്കാം. ധനകാര്യം, കുറ്റകൃത്യങ്ങള്‍, മാനസികാരോഗ്യ ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍ തുടങ്ങി ഏതു വിഷയവും പോഡ് കാസ്റ്റ് ചെയ്യാം.
ഏത് വിഷയമാണ് നിങ്ങള്‍ക്ക് സംസാരിക്കാനാവുക എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. കേള്‍വിക്കാരെ തിരിച്ചറിയുകയും വേണം. സ്വന്തമായൊരു ശൈലിയും രീതിയും ആദ്യമേ തുടര്‍ന്നു പോരാനും ശ്രദ്ധിക്കണം. റെക്കോര്‍ഡിങ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള റെക്കോര്‍ഡിംഗ്, എഡിറ്റിംഗ് ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. സ്വന്തം ആശയങ്ങള്‍, ചെറിയ സന്ദേശങ്ങള്‍ എന്നിവ നല്‍കാം. നിങ്ങളുടെ ആശയവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ അഭിമുഖങ്ങള്‍ നടത്തുക.
ആദ്യം പരിപാടിക്ക് നല്ലൊരു പേര്
നിങ്ങളുടെ വിഷയത്തെയും ശ്രോതാക്കളെയും തിരിച്ചറിയുന്നതിനായി, ആകര്‍ഷകമായ ഒരു പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്.
നിങ്ങളുടെ പോഡ് കാസ്റ്റിന് അനുയോജ്യമായ പേര് കണ്ടെത്താന്‍ രണ്ട് വഴികളുണ്ട്. നിങ്ങളുടെ പരിപാടിയെ വിശദീകരിക്കുന്ന തരത്തിലൊരു തലക്കെട്ട് കൊണ്ട് വരാം. ആകര്‍ഷകമായ എന്തെങ്കിലും തലക്കെട്ട് നല്‍കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍. എന്നാല്‍ ഇത് ശ്രോതാവിനെ നിങ്ങളുടെ വിഷയത്തിലേക്ക് കണക്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങള്‍ പോഡ് കാസ്റ്റ് ചെയ്യുന്ന അതേ വിഷയം തിരയുന്ന ആളുകള്‍ക്ക് വേഗത്തില്‍ പേര് തിരിച്ചറിയാന്‍ കഴിയണം.
തുടക്കക്കാരനെന്ന നിലയില്‍ തലക്കെട്ടില്‍ നിങ്ങളുടെ പേര് ഒഴിവാക്കുന്നതാവും ഉചിതം. ഇതിനകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിങ്ങളുടെ പേര് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ അത് ഉപകാരപ്രദമാകൂ.
ഉചിതമായ ഫോര്‍മാറ്റ്
പോഡ് കാസ്റ്റ് ഫോര്‍മാറ്റുകള്‍ ധാരാളമുണ്ട്. തനിയെ അവതരിപ്പിക്കുന്ന ഷോകള്‍ (സോളോ ഷോ), രണ്ടു പേരുള്‍പ്പെടുന്ന ഷോകള്‍ (കോ-ഹോസ്റ്റഡ് ഷോ), ഇന്റര്‍വ്യൂ ഷോകള്‍ എന്നിവയാണ് ഏറ്റവും സാധാരണമായത്. സോളോ ഷോകളില്‍ പോഡ്കാസ്റ്റ് ചെയ്യുന്നയാള്‍ക്ക് ശ്രോതാക്കളോട് നേരിട്ട് സംസാരിക്കാം.
കോ-ഹോസ്റ്റഡ് ഷോയില്‍ നിങ്ങള്‍ക്ക് മറ്റൊരു അവതാരകനോട് ചേര്‍ന്ന് പരിപാടി അവതരിപ്പിക്കാം. ഇന്റര്‍വ്യൂ ഷോയാണെങ്കില്‍ നിങ്ങള്‍ക്ക് അതിഥികളുമായി സംസാരിച്ചു കൊണ്ട് പോഡ് കാസ്റ്റിംഗ് ചെയ്യാം.
ആവശ്യമായ ഉപകരണങ്ങള്‍
ഒരു ഷോയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ശബ്ദമാണ്. അതിനാല്‍ മികച്ച മൈക്രോഫോണുകള്‍ തന്നെ റെക്കോര്‍ഡിങിനായി തിരഞ്ഞെടുക്കണം. നിലവാരം കുറഞ്ഞ മൈക്ക് നിങ്ങളുടെ പോഡ് കാസ്റ്റിനെ ബാധിച്ചേക്കും. ഓഡിയോ അവ്യക്തമാവാന്‍ സാധ്യത കൂടുതലാണ്. കമ്പ്യൂട്ടറിന്റെ ബില്‍റ്റ്-ഇന്‍ മൈക്രോഫോണ്‍ ഉപയോഗിക്കരുത്. യുഎസ്ബി പോര്‍ട്ടിലേക്ക് പ്ലഗ് ചെയ്യുന്ന ഒരു മൈക്രോഫോണ്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ പോഡ് കാസ്റ്റ് എഡിറ്റ് ചെയ്യുന്നതിന് വേണ്ട ഓഡിയോ സോഫ്റ്റ്വെയര്‍ നേരത്തെ തയ്യാറാക്കിയിരിക്കണം. ഒരു മാക്ബുക്കോ ഐപാഡോ ഉണ്ടെങ്കില്‍ റെക്കോര്‍ഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്ക് ഇത് ധാരാളമാണ്. പോഡ്കാസ്റ്റിങ് യൂട്യൂബ് ട്യൂട്ടോറിയലുകളിലൂടെ തന്നെ എഡിറ്റിങ് എങ്ങനെ ചെയ്യാമെന്ന് നന്നായി പഠിക്കാനാകും.
നിങ്ങളുടെ പോഡ് കാസ്റ്റ് പൂര്‍ണ്ണമായി റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തുകഴിഞ്ഞാല്‍, ഒരു ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് പ്രോഗ്രാമിന്റെ ആമുഖത്തിന് ആവശ്യമായ വോയിസ് ഓവറുകളും സംഗീതവും കവര്‍ ആര്‍ട്ടും ചേര്‍ക്കുക. നിങ്ങളുടെ പോഡ് കാസ്റ്റിനു അനുയോജ്യമായ ചിത്രമാണ് കവര്‍ ആര്‍ട്ടായി നല്‍കേണ്ടത്.
വേണം സാമ്പത്തിക സ്വാതന്ത്ര്യം
പോഡ് കാസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെങ്കില്‍, ഒന്നു ചിന്തിക്കുക. നിങ്ങളുടെ ഉപഭോക്താക്കളുമായി നേരിട്ട് സംസാരിക്കുന്നതിന്റെ നേട്ടങ്ങള്‍ എന്തെല്ലാമായിരിക്കും.
ശ്രോതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും പുതിയ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കാനും പോഡ് കാസ്റ്റ് നിങ്ങളെ സഹായിക്കും. ശ്രോതാക്കള്‍ക്ക് അവരവരുടെ സമയമനുസരിച്ച് എപ്പിസോഡുകള്‍ കേള്‍ക്കാന്‍ കഴിയുമെന്നതും പോഡ് കാസ്റ്റിന്റെ ഗുണമാണ്. അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് റീപ്ലേ ചെയ്യാനും കഴിയും. വ്യായാമം, ഡ്രൈവിംഗ്, ജോലി, വിശ്രമം എന്നിങ്ങനെ ഏത് സാഹചര്യത്തിലും, ശ്രോതാക്കള്‍ക്ക് പോഡ് കാസ്റ്റ് പ്ലേ ചെയ്യാം.
കൊവിഡിന് ശേഷമുള്ള ലോകം, ഫ്രീലാന്‍സിങ് ജോലിയുടെ ഭാവിയെ പറ്റി വിശ്വസിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. ഓഫീസുകളില്‍ പോകാതെ
സ്വന്തം മുറിയിലിരുന്ന് ലാപ്ടോപ്പിലുടെ ജോലി ചെയ്യാനും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അത് എത്തിക്കാനും കഴിയുന്നത് ഒരു വലിയ തരംഗം തന്നെയാണ്. ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയോ തൊഴില്‍ സമയം കുറയ്ക്കുകയോ ചെയ്തത് ലോകമെങ്ങും കണ്ടതാണ്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക്, മറ്റൊന്നും ചിന്തിക്കാനില്ല. കുറച്ച് വാചാലതയും സംസാരിക്കാന്‍ നല്ല വിഷയവുമുള്ള തൊഴിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പോഡ് കാസ്റ്റ് മികച്ചൊരു തൊഴില്‍ മേഖലയാണ്.