16 March 2022 8:05 AM GMT
Summary
ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വഴി നല്‍കുന്ന പ്രതിമാസ ചുരുങ്ങിയ പെന്‍ഷന്‍ 1000 രൂപ പുനഃക്രമീകരിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി. ചുരുങ്ങിയത് 2000 രൂപ എങ്കിലുമാക്കണമെന്നാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. നിലവിലെ ചുരുങ്ങിയ പെന്‍ഷന്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സമിതി ഇപിഎഫ്ഒയുടെ കീഴിലുള്ള എല്ലാ പെന്‍ഷന്‍ സ്‌കീമുകളും യഥാര്‍ത്ഥ വിലയിരുത്തല്‍ നടത്തണമെന്ന് പറയുന്നു. ഇപിഎഫ്ഒയ്ക്ക് ഓരോ വര്‍ഷവും 1000 കോടി രൂപയാണ് കേന്ദ്ര വിഹിതം. എന്നാല്‍ പ്രതിമാസ ചുരുങ്ങിയ പെന്‍ഷന്‍ […]
ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വഴി നല്‍കുന്ന പ്രതിമാസ ചുരുങ്ങിയ പെന്‍ഷന്‍ 1000 രൂപ പുനഃക്രമീകരിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി. ചുരുങ്ങിയത് 2000 രൂപ എങ്കിലുമാക്കണമെന്നാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം.
നിലവിലെ ചുരുങ്ങിയ പെന്‍ഷന്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ സമിതി ഇപിഎഫ്ഒയുടെ കീഴിലുള്ള എല്ലാ പെന്‍ഷന്‍ സ്‌കീമുകളും യഥാര്‍ത്ഥ വിലയിരുത്തല്‍ നടത്തണമെന്ന് പറയുന്നു. ഇപിഎഫ്ഒയ്ക്ക് ഓരോ വര്‍ഷവും 1000 കോടി രൂപയാണ് കേന്ദ്ര വിഹിതം. എന്നാല്‍ പ്രതിമാസ ചുരുങ്ങിയ പെന്‍ഷന്‍ 1000രൂപയാണ്. 750 കോടി രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഏകദേശം 3.2 ദശലക്ഷം പെന്‍ഷന്‍കാര്‍ മിനിമം പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പ്രയോജനം നേടുന്നുണ്ട്.
ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയം തയ്യറായിട്ടില്ല. 1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന്റെ മൊത്തത്തിലുള്ള വിലയിരുത്തലിനായി 2018 ല്‍ തൊഴില്‍ മന്ത്രാലയം ഉന്നത തല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതി ഇപിഎസ് 95 പദ്ധതിയിലെ അംഗങ്ങളുടെ പെന്‍ഷന്‍ തുക ചുരുങ്ങിയത് 2000 ആക്കാന്‍ ശുപാര്‍ശ ചെയ്‌യുകയും ബജറ്റില്‍ വിഹതം മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല.
പ്രതിമാസം 1000 രൂപ ചുരുങ്ങിയ പെന്‍ഷന് എന്നത് എട്ട് വര്‍ഷം മുന്‍പ് നിശ്ചയിച്ചാതാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് സമിതി പാര്‍ലമെന്റ് മുന്‍പാകെ ആവശ്യപ്പെട്ടിരിക്കുന്നത്.