15 March 2022 8:05 AM GMT
Summary
ഡെല്‍ഹി: രാജ്യത്ത് ക്രിപ്റ്റോ കറന്‍സി നടപ്പാക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. നിലവില്‍ രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ആര്‍ബിഐ ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുന്നില്ല. എന്നാല്‍ ആര്‍ബിഐ സാധാരണ പേപ്പര്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പിനെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായി (സിബിഡിസി) രാജ്യത്ത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. പണത്തിന്റെ ആശ്രയത്വം കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവ ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യമാണ്. 2019-20 കാലയളവില്‍ 4,378 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത് 2020-21 […]
ഡെല്‍ഹി: രാജ്യത്ത് ക്രിപ്റ്റോ കറന്‍സി നടപ്പാക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. നിലവില്‍ രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ആര്‍ബിഐ ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുന്നില്ല. എന്നാല്‍ ആര്‍ബിഐ സാധാരണ പേപ്പര്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പിനെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയായി (സിബിഡിസി) രാജ്യത്ത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
പണത്തിന്റെ ആശ്രയത്വം കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവ ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യമാണ്. 2019-20 കാലയളവില്‍ 4,378 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചത് 2020-21 ല്‍ 4,012 കോടി രൂപയായി കുറഞ്ഞു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓഹരി വിപണികള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം വിലയിരുത്തുന്നതിനുള്ള ഒരു സൂചകമാണ്.
ഭാവിയിലെ കോര്‍പ്പറേറ്റ് വരുമാനം അല്ലെങ്കില്‍ ലാഭം എന്നിവയെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷയെ ഓഹരി വിപണികള്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ വിപണികള്‍ ഇടത്തരം മുതല്‍ ദീര്‍ഘകാല വരെയുള്ള സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും വിപണികളെ നയിക്കുന്നത് യുദ്ധവും മറ്റ് സംഭവങ്ങളുമാണ്.