15 March 2022 2:51 AM IST
Summary
ഇന്ത്യന്‍ വിപണിയെ ഇന്ന് സ്വാധീനിക്കാനിടയുള്ള പ്രധാന സംഭവം പണപ്പെരുപ്പ കണക്കുകളാണ്. ആഗോള വിപണികളുടെ പ്രകടനവും, യുക്രെയ്ന്‍ യുദ്ധത്തിന്റെ പുതിയ സാഹചര്യങ്ങളും വിപണി കണക്കിലെടുത്തേക്കാം. ആഗോള ശുഭ സൂചനകളും, ബാര്‍ഗെയിന്‍ ഹണ്ടിങും വിപണിയെ ഉയരത്തിലേക്ക് നയിച്ചേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നിഫ്റ്റി നിര്‍ണായക തടസ്സമായ 16,800 ഭേദിച്ചതിനാല്‍ ഒരു പക്ഷേ 17,100 വരെ എത്തിച്ചേരാന്‍ ഇടയുണ്ട്. എന്നാല്‍ താഴേക്ക് പോയാല്‍, 16,700 ല്‍ തൊട്ടടുത്തുള്ള പിന്തുണ ലഭിച്ചേക്കാം. എന്നിരുന്നാലും ഇടപാടുകാര്‍ ഓഹരികളുടെ തിരഞ്ഞെടുപ്പിലും, മേഖലകള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വയ്ക്കണം. വിപണിയില്‍ […]
ഇന്ത്യന്‍ വിപണിയെ ഇന്ന് സ്വാധീനിക്കാനിടയുള്ള പ്രധാന സംഭവം പണപ്പെരുപ്പ കണക്കുകളാണ്. ആഗോള വിപണികളുടെ പ്രകടനവും, യുക്രെയ്ന്‍ യുദ്ധത്തിന്റെ പുതിയ സാഹചര്യങ്ങളും വിപണി കണക്കിലെടുത്തേക്കാം.
ആഗോള ശുഭ സൂചനകളും, ബാര്‍ഗെയിന്‍ ഹണ്ടിങും വിപണിയെ ഉയരത്തിലേക്ക് നയിച്ചേക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നിഫ്റ്റി നിര്‍ണായക തടസ്സമായ 16,800 ഭേദിച്ചതിനാല്‍ ഒരു പക്ഷേ 17,100 വരെ എത്തിച്ചേരാന്‍ ഇടയുണ്ട്. എന്നാല്‍ താഴേക്ക് പോയാല്‍, 16,700 ല്‍ തൊട്ടടുത്തുള്ള പിന്തുണ ലഭിച്ചേക്കാം. എന്നിരുന്നാലും ഇടപാടുകാര്‍ ഓഹരികളുടെ തിരഞ്ഞെടുപ്പിലും, മേഖലകള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വയ്ക്കണം.
വിപണിയില്‍ അനിശ്ചിതത്വം തുടരാനുള്ള മറ്റൊരു പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വ്വിന്റെ പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമാണ്. റഷ്യ-യുക്രെയ്ന്‍ സമാധന ചര്‍ച്ചകളും വിപണിയില്‍ സ്വാധീനം ചെലുത്തിയേക്കാം.
എല്‍ഐസി ഐപിഓ യുടെ സമയക്രമം വിപണി സുപ്രധാനമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതു വരെ നിക്ഷേപകര്‍ പുതിയ പൊസിഷനുകളൊന്നും എടുക്കരുതെന്നും, കൃത്യമായ സ്റ്റോപ്പ്് ലോസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കന്‍ വിപണി ഇന്നലെ ദുര്‍ബലമായ നിലയിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് ഫ്‌ളാറ്റായി അവസാനിച്ചു. എസ് ആന്‍ഡ് പി 500, നാസ്ഡാക്ക് എന്നിവ യഥാക്രമം 0.74 ശതമാനം, 2.04 ശതമാനം താഴ്ന്നു.
ഇന്നു രാവിലെ സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന തുടര്‍ന്നു. ഇന്നലെ മാത്രം 176.52 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇത് കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും താഴ്ന്ന കണക്കാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,098.62 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ വാങ്ങി.
കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു:
"സാങ്കേതികമായി, വളരെ കാലത്തിനു ശേഷം നിഫ്റ്റി 20 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജിന് മുകളില്‍ ക്ലോസ് ചെയ്തു. ഡെയിലി ചാര്‍ട്ടില്‍ ഒരു ബുള്ളിഷ് കാന്‍ഡില്‍ ആണ് രൂപപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 16700 ന് മുകളില്‍ വ്യാപാരം നടക്കുന്ന സാഹചര്യത്തില്‍ മുന്നേറ്റം തുടരാനാണ് സാധ്യത. ബുള്ളുകളെ സംബന്ധിച്ച് തൊട്ടടുത്ത തടസ്സം 17000 ത്തില്‍ (അല്ലെങ്കില്‍ 200 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജില്‍) ഉണ്ടായേക്കാം. മറുവശത്ത്, നിഫ്റ്റി 16,700 ന് താഴേക്ക് പോയാല്‍ വളരെ പെട്ടെന്ന് ഒരു കറക്ഷനുള്ള സാധ്യതയുണ്ട്. ഇത് 16620-16550 നിലകളില്‍ ചെന്നെത്താം."
കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,810 രൂപ (മാര്‍ച്ച് 14)
1 ബിറ്റ് കൊയ്ന്‍ = 30,80,823 രൂപ (7.50 am; വസിര്‍ എക്‌സ്)
ഡോളര്‍ വില 76.41 രൂപ