12 March 2022 2:39 AM GMT
Summary
ഒമിക്‌റോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ വ്യോമയാന വ്യവസായം കരകയറിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായതാണ് കാരണം. ഫെബ്രുവരിയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മിക്ക കമ്പനികളും വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രതിവാര വിമാനയാത്രക്കാരുടെ എണ്ണം ഫെബ്രുവരി 12-ന് അവസാനിച്ച ആഴ്ചയിൽ 2.49 ലക്ഷം ആയിരുന്നത് ഫെബ്രുവരി 19-ന് അവസാനിച്ച ആഴ്ചയിൽ 2.93 ലക്ഷമായി. ചില സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ജനുവരിയിൽ, മൊത്തം യാത്രക്കാരുടെ എണ്ണം (PAX) 6.4 […]
ഒമിക്‌റോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ വ്യോമയാന വ്യവസായം കരകയറിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായതാണ് കാരണം. ഫെബ്രുവരിയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മിക്ക കമ്പനികളും വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
പ്രതിവാര വിമാനയാത്രക്കാരുടെ എണ്ണം ഫെബ്രുവരി 12-ന് അവസാനിച്ച ആഴ്ചയിൽ 2.49 ലക്ഷം ആയിരുന്നത് ഫെബ്രുവരി 19-ന് അവസാനിച്ച ആഴ്ചയിൽ 2.93 ലക്ഷമായി.
ചില സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ജനുവരിയിൽ, മൊത്തം യാത്രക്കാരുടെ എണ്ണം (PAX) 6.4 മില്ല്യൺ ആയി. 17% കുറവാണിത്. എന്നിരുന്നാലും, ഫെബ്രുവരി 22 ന് വീണ്ടും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
പ്രമുഖ എയർലൈനുകളുടെ പാസഞ്ചർ ലോഡ് ഫാക്ടർ (PLFs) ഡിസംബർ 21-ലെ 74%-86% റേഞ്ചിൽ നിന്ന് ജനുവരി 22-ൽ 61%-73% ആയി കുറഞ്ഞു.
അതേസമയം, ആഭ്യന്തര, ആരോഗ്യ, കുടുംബക്ഷേമ, സിവിൽ ഏവിയേഷൻ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവയിലെ ഉദ്യോഗസ്ഥരുടെ അന്തർ മന്ത്രാലയ സമിതി ഈ ആഴ്ച യോഗം ചേരും.
അന്താരാഷ്ട്ര വിമാനങ്ങളടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. ഈ മാസം അവസാനം വരെയാണ് നിരോധനം.
ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് മാർച്ച് 1 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ കഴിയുമോ എന്ന് യോഗം തീരുമാനിക്കും.
കോവിഡിൻറെ മൂന്നാം തരംഗത്തിന് ശേഷം ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികളുടെ ശേഷി വീണ്ടെടുത്തതിനാൽ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നു. കോവിഡിന് മുമ്പുള്ള നിലയിലേക്ക് കമ്പനികൾ മടങ്ങി വന്നിരിക്കുന്നു, 85 ശതമാനം പ്രവർത്തനങ്ങളും പഴയതു പോലെ ആയിട്ടുണ്ട്.
ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം 2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. എന്നിരുന്നാലും, എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ 2020 ജൂലൈ മുതൽ ഇന്ത്യയ്ക്കും ഏകദേശം 40 രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക പാസഞ്ചർ വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.
കാനഡ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ 40 രാജ്യങ്ങളുമായി നിലവിൽ ഇന്ത്യയ്ക്ക് എയർ ട്രാൻസ്പോർട്ട് ബബിൾസ് ഉണ്ട്.
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒന്നാണ് എയർലൈൻ വ്യവസായം. എന്നാൽ പെട്ടെന്ന് തന്നെ ഈ മേഖല സാധാരണ നിലയില്ക്ക് മടങ്ങി വന്നു. വാസ്തവത്തിൽ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ 2021 നവംബർ, ഡിസംബർ മാസത്തിൽ തന്നെ പ്രകടമായിരുന്നു. ആ മാസങ്ങളിൽ എയർലൈനുകൾ പ്രതിദിനം 3.8 മുതൽ 3.9 ലക്ഷം വരെ യാത്രക്കാരെ വഹിക്കാൻ തുടങ്ങി. അങ്ങിനെ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി.
എന്നിരുന്നാലും, ഒമൈക്രോണിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. പ്രതിദിനം അത് 1.6 ലക്ഷമായി. 5-70 ശതമാനം ഇടിവ്.
കഴിഞ്ഞ മാസം ആഭ്യന്തര വിമാനക്കമ്പനികൾ 64.08 ലക്ഷം യാത്രക്കാരെ വഹിച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 17.14 ശതമാനം ഇടിവ്. ഡിജിസിഎയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ 77.34 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
എല്ലാ പ്രമുഖ എയർലൈനുകളും ജനുവരിയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വിപണി വിഹിതത്തിൽ ഇൻഡിഗോ 56%, എയർ ഇന്ത്യ 11% ഗോ ഫസ്റ്റ് 10%, എയർ ഏഷ്യ5% രേഖപ്പെടുത്തി. വിസ്താര വിപണി വിഹിതം 8%- നിലനിർത്തി.
കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം ഈ മേഖലയുടെ നഷ്ടം ഏകദേശം 19,000 കോടിയായിരുന്നു.