image

11 March 2022 6:42 AM GMT

Market

നേരിയ നേട്ടത്തിൽ തുടർച്ചയായി നാലാം ദിവസം

Myfin Editor

നേരിയ നേട്ടത്തിൽ തുടർച്ചയായി നാലാം ദിവസം
X

Summary

മുംബൈ: അനിശ്ചിതത്വങ്ങൾക്കിടയിൽ സമ്മിശ്ര ആഗോള ട്രെൻഡുകൾ പിൻതുടർന്ന് തുടർച്ചയായ നാലാം ദിവസവും വിപണി ഉയർന്നു. സെൻസെക്‌സ് ദുർബലമായി ആരംഭിച്ച് 414.44 പോയിന്റ് ഇടിഞ്ഞ് 55,049.95 എന്ന നിലയിലെത്തിയിരുന്നു. എന്നാൽ പെട്ടെന്നുതന്നെ നഷ്ടങ്ങളെല്ലാം നികത്തി 369.56 പോയിന്റ് ഉയർന്ന് 55,833.95 ൽ നേട്ടം കൈവരിച്ചു. ഒടുവിൽ 85.91 പോയിന്റ് ( 0.15%) ഉയർന്ന് 55,550.30 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 35.55 പോയിന്റ് (0.21%) ഉയർന്ന് 16,630.45 ലും  അവസാനിച്ചു. "ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ, ആഗോള വിപണികൾക്ക് […]


മുംബൈ: അനിശ്ചിതത്വങ്ങൾക്കിടയിൽ സമ്മിശ്ര ആഗോള ട്രെൻഡുകൾ പിൻതുടർന്ന് തുടർച്ചയായ നാലാം ദിവസവും വിപണി ഉയർന്നു.

സെൻസെക്‌സ് ദുർബലമായി ആരംഭിച്ച് 414.44 പോയിന്റ് ഇടിഞ്ഞ് 55,049.95 എന്ന നിലയിലെത്തിയിരുന്നു. എന്നാൽ പെട്ടെന്നുതന്നെ നഷ്ടങ്ങളെല്ലാം നികത്തി 369.56 പോയിന്റ് ഉയർന്ന് 55,833.95 ൽ നേട്ടം കൈവരിച്ചു. ഒടുവിൽ 85.91 പോയിന്റ് ( 0.15%) ഉയർന്ന് 55,550.30 ൽ ക്ലോസ് ചെയ്തു.

എൻഎസ്ഇ നിഫ്റ്റി 35.55 പോയിന്റ് (0.21%) ഉയർന്ന് 16,630.45 ലും അവസാനിച്ചു.

"ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ, ആഗോള വിപണികൾക്ക് അനുസൃതമായി, ഉയർന്ന തലത്തിൽ മാറി കൊണ്ടിരിക്കുന്നു. ജിയോപൊളിറ്റിക്കൽ ഫ്രണ്ടിലെ വർദ്ധിച്ചുവരുന്ന വാർത്തകളോട് വിപണി പ്രതികരിക്കുന്നു," ജൂലിയസ് ബെയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മിലിന്ദ് മുച്ചാല പറഞ്ഞു.

ഫെഡ് നടപടി, സംസ്ഥാന തിരഞ്ഞെടുപ്പുകൾ, എൽഐസി ഐപിഒ എന്നിവയ്ക്കായി വിപണികൾ തയ്യാറെടുക്കുമ്പോൾ, റഷ്യ-ഉക്രെയ്ൻ സംഘർഷം വ്യക്തമായ ഒരു അപകടസാധ്യതയായി ഉയർന്നു. ഇത് ഹ്രസ്വകാല-ഇടക്കാല അനിശ്ചിതത്വം വർദ്ധിപ്പിക്കാനിടയായി". അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻസെക്‌സിൽ സൺ ഫാർമ, ഡോ.റെഡ്ഡീസ്, പവർഗ്രിഡ്, ഐടിസി, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.‌ എന്നാൽ നെസ്‌ലെ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ, എൻടിപിസി, അൾട്രാടെക് സിമൻറ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയ പിന്നോക്കം പോയി.

ഹോങ്കോങ്ങിലെയും ടോക്കിയോയിലെയും ഓഹരികൾ താഴ്ന്ന നിലയിലായപ്പോൾ ഷാങ്ഹായ് നേരിയ തോതിൽ ഉയർന്നു. ബ്രെന്റ് ക്രൂഡ് 1.93 ശതമാനം ഉയർന്ന് ബാരലിന് 111.4 ഡോളറിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച അറ്റ ​​അടിസ്ഥാനത്തിൽ 1,981.15 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.