image

10 March 2022 8:03 AM GMT

Market

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടയിൽ കുതിച്ചുയര്‍ന്ന് സെന്‍സെക്സ്

Myfin Editor

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടയിൽ കുതിച്ചുയര്‍ന്ന് സെന്‍സെക്സ്
X

Summary

മുംബൈ: ഏഷ്യന്‍ വിപണികളിലെ ബുള്ളിഷ് പ്രവണതയ്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും ഇടയില്‍ മൂന്നാം ദിവസവും ഓഹരിവിപണി കുതിച്ചുയര്‍ന്നു. യുക്രെയ്ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടയിലും രൂപയ്ക്ക് ശക്തിപ്രാപിച്ചതായി വ്യാപാരികള്‍ പറഞ്ഞു. സെന്‍സെക്സ് ദിവസ വ്യാപാരത്തിൽ 1,500 പോയിന്റ് ഉയർന്നെങ്കിലും ഒടുവിൽ 817.06 പോയിന്റ് അല്ലെങ്കില്‍ 1.50 ശതമാനം ഉയർന്നു 55,464.39 അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 249.55 പോയിന്റ് അല്ലെങ്കില്‍ 1.53 ശതമാനം ഉയര്‍ന്ന് 16,594.90 ല്‍ ക്ലോസ് ചെയ്തു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 5.17 ശതമാനം ഉയർന്നതിനു പിന്നാലെ ടാറ്റ […]


മുംബൈ: ഏഷ്യന്‍ വിപണികളിലെ ബുള്ളിഷ് പ്രവണതയ്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും ഇടയില്‍ മൂന്നാം ദിവസവും ഓഹരിവിപണി കുതിച്ചുയര്‍ന്നു.

യുക്രെയ്ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടയിലും രൂപയ്ക്ക് ശക്തിപ്രാപിച്ചതായി വ്യാപാരികള്‍ പറഞ്ഞു.

സെന്‍സെക്സ് ദിവസ വ്യാപാരത്തിൽ 1,500 പോയിന്റ് ഉയർന്നെങ്കിലും ഒടുവിൽ 817.06 പോയിന്റ് അല്ലെങ്കില്‍ 1.50 ശതമാനം ഉയർന്നു 55,464.39 അവസാനിച്ചു. എന്‍എസ്ഇ നിഫ്റ്റി 249.55 പോയിന്റ് അല്ലെങ്കില്‍ 1.53 ശതമാനം ഉയര്‍ന്ന് 16,594.90 ല്‍ ക്ലോസ് ചെയ്തു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 5.17 ശതമാനം ഉയർന്നതിനു പിന്നാലെ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, നെസ്ലെ, മാരുതി സുസുക്കി എന്നിവരും മുന്നേറി. അതേസമയം ടെക് മഹീന്ദ്ര, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ് എന്നിവ 1.28 ശതമാനം കുറഞ്ഞു.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയും ഏഷ്യന്‍ വിപണിയിലെ കുതിച്ചുചാട്ടവും ഇന്ത്യന്‍ വിപണിയുടെ ശക്തമായ തുടക്കത്തിനിടയാക്കി. സംസ്ഥാനതെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രകടനവും വിപണിയെ പിന്തുണച്ചു. വിശാലമായ വിപണിയില്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ 1.18 ശതമാനം വരെ ഉയര്‍ന്നു.

റഷ്യന്‍, യുക്രേനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയില്‍ ചര്‍ച്ച തുടങ്ങിയതോടെ അസംസ്‌കൃത എണ്ണവില കുറഞ്ഞത് ഏഷ്യന്‍ വിപണികളും വാള്‍സ്ട്രീറ്റിന് പിന്നാലെ ഉയര്‍ന്നു. അതേസമയം യൂറോപ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഉച്ചകഴിഞ്ഞുള്ള സെഷനില്‍ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 4.91 ശതമാനം ഉയര്‍ന്ന് ഒരു ബാരലിന് 116.6 ഡോളര്‍ എത്തി.

ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 76.43ല്‍ എത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4,818.71 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്‍പ്പന നടത്തി.