9 March 2022 1:30 AM IST
Summary
ഡെല്‍ഹി: ഇന്ത്യ പോലൊരു വലിയ രാജ്യത്തിന്, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്കായി പുരോഗമനപരമായ ബജറ്റ് അവതരിപ്പിച്ച ഒരു വനിതാ ധനമന്ത്രി ഉണ്ടെന്നത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 'ഫിനാന്‍സിംഗ് ഫോര്‍ ഗ്രോത്ത് ആന്‍ഡ് ആസ്പിറേഷണല്‍ ഇക്കോണമി' എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. 2022 ഫെബ്രുവരി 1 ന് തുടര്‍ച്ചയായി നാലാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. വിവിധ പദ്ധതികളിലൂടെ സ്ത്രീകളുടെ അന്തസ്സിനും […]
ഡെല്‍ഹി: ഇന്ത്യ പോലൊരു വലിയ രാജ്യത്തിന്, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്കായി പുരോഗമനപരമായ ബജറ്റ് അവതരിപ്പിച്ച ഒരു വനിതാ ധനമന്ത്രി ഉണ്ടെന്നത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 'ഫിനാന്‍സിംഗ് ഫോര്‍ ഗ്രോത്ത് ആന്‍ഡ് ആസ്പിറേഷണല്‍ ഇക്കോണമി' എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.
2022 ഫെബ്രുവരി 1 ന് തുടര്‍ച്ചയായി നാലാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.
വിവിധ പദ്ധതികളിലൂടെ സ്ത്രീകളുടെ അന്തസ്സിനും അവസരത്തിനും ഊന്നല്‍ നല്‍കികൊണ്ട് തന്റെ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിലുള്ള ശ്രദ്ധ നിലനിര്‍ത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്ന് വനിതാ ദിനത്തില്‍, നാരി ശക്തിയെയും അവരുടെ നേട്ടങ്ങളെയും താന്‍ അഭിവാദ്യം ചെയ്യുന്നതായും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മുതല്‍ സാമൂഹിക സുരക്ഷ വരെ, ആരോഗ്യ സംരക്ഷണം മുതല്‍ ഭവനം വരെ, വിദ്യാഭ്യാസം മുതല്‍ സംരംഭകത്വം വരെ നിരവധി ശ്രമങ്ങള്‍ നടത്തി ഇന്ത്യയുടെ വികസനത്തിന്റെ മുന്‍നിരയില്‍ നമ്മുടെ നാരീശക്തിയെ പ്രതിഷ്ഠിക്കുന്നതാണ് ഈ യാത്രയെന്നും ഇനിയും ഈ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തുടരണമെന്നും മോദി ട്വീറ്റ് ചെയ്തു.