6 March 2022 11:50 PM GMT
Summary
മുംബൈ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ദുർബലമായ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയര്ർന്നു. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് വില ബാരലിന് അന്താരാഷ്ട്ര വിപണിയിൽ വില 129.78 ഡോളർ രേഖപ്പെടത്തി. തിങ്കളാഴ്ച തുടർച്ചയായ നാലാമത്തെ സെഷനും താഴേക്കു പോയപ്പോൾ സെൻസെക്സ് ദുർബലമായ തുടക്കം കാഴ്ച്ച വച്ചു; രാവിലെ 10.40 നു 1,720.14 പോയിന്റ് (3.17 %) ഇടിഞ്ഞ് 52,713.08 ലെത്തുകയും ചെയ്തു. നിഫ്റ്റി 486.80 പോയിന്റ് ( 3.00%) ഇടിഞ്ഞു.16,000 ലെവലിൽ […]
മുംബൈ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ദുർബലമായ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയര്ർന്നു. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് വില ബാരലിന് അന്താരാഷ്ട്ര വിപണിയിൽ വില 129.78 ഡോളർ രേഖപ്പെടത്തി.
തിങ്കളാഴ്ച തുടർച്ചയായ നാലാമത്തെ സെഷനും താഴേക്കു പോയപ്പോൾ സെൻസെക്സ് ദുർബലമായ തുടക്കം കാഴ്ച്ച വച്ചു; രാവിലെ 10.40 നു 1,720.14 പോയിന്റ് (3.17 %) ഇടിഞ്ഞ് 52,713.08 ലെത്തുകയും ചെയ്തു.
നിഫ്റ്റി 486.80 പോയിന്റ് ( 3.00%) ഇടിഞ്ഞു.16,000 ലെവലിൽ നിന്ന് 15,758.55 ലേക്ക് താഴ്ന്നു.
തുടക്കത്തിൽ തന്നെ സെൻസെക്‌സ് 1,453.51 പോയിന്റ് താഴ്ന്ന് 52,880.30ലും നിഫ്റ്റി 400 പോയിന്റ് താഴ്ന്ന് 15,831.85ലുമെത്തിയാണ് വിപണനം നടന്നത്.
സെൻസെക്സിൽ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും വലിയ ഇടിവ് തുടരുന്നത്. ഭൂരിഭാഗവും 6.3 ശതമാനം വരെ ഇടിഞ്ഞു.
വെള്ളിയാഴ്ച വ്യാപാരത്തിൽ ബിഎസ്ഇ സൂചിക 768.87 പോയിന്റ് (1.40 %) ഇടിഞ്ഞ് 54,333.81 ൽ അവസാനിച്ചപ്പോൾ എൻഎസ്ഇ നിഫ്റ്റി 252.70 പോയിന്റ് (1.53%) ഇടിഞ്ഞ് 16,245.35 ൽ അവസാനിച്ചു.
ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ മിഡ്-സെഷൻ ഡീലുകളിൽ ഗണ്യമായ കുറവിലാണ് വ്യാപാരം നടത്തുന്നത്.
സിങ്കപ്പൂർ നിഫ്റ്റി 502.00 പോയിന്റ് ഇടിഞ്ഞു 15,742.00 ലാണ്.
യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വെള്ളിയാഴ്ച നെഗറ്റീവ് സോണിലാണ് ക്ലോസ് ചെയ്തത്.
ബ്രെന്റ് ക്രൂഡ് 8.84 ശതമാനം ഉയർന്ന് ബാരലിന് 128.6 ഡോളറിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ അറ്റ അടിസ്ഥാനത്തിൽ 7,631.02 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.
"ഈ ആഴ്‌ചയിലെ ശ്രദ്ധ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിലും എണ്ണവിലയിലെ അതിന്റെ ആഘാതത്തിലുമാണ്. ഹോം ഗ്രൗണ്ടിൽ, നിക്ഷേപകർ മാർച്ച് 10 ന് അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം നിരീക്ഷിക്കും," മോഹിത് നിഗം, പിഎംഎസ് ഹെഡ്, ഹെം സെക്യൂരിറ്റീസ് പറഞ്ഞു.