6 March 2022 7:10 AM GMT
Summary
യുക്രൈന് നഗരങ്ങളിലെ റഷ്യന്‍ ആക്രമണം ലോക സമ്പദ് വ്യവസ്ഥയില്‍ വൻ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. പാശ്ചാത്യ ലോകം റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് നിയന്ത്രിത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചു. സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ നീക്കം ചെയ്യ്തു. പാശ്ചാത്യ രാജ്യങ്ങളില്‍ റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉള്ള ആസ്തികള്‍ മരവിപ്പിച്ചു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 630 ബില്യണ്‍ ഡോളര്‍ വിദേശ കരുതല്‍ ശേഖരം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇതെല്ലാം റഷ്യയെ ഉപരോധിക്കുന്ന നടപടികളായിരുന്നു. നിരവധി റേറ്റിംഗ് ഏജന്‍സികള്‍ […]
യുക്രൈന്‍ നഗരങ്ങളിലെ റഷ്യന്‍ ആക്രമണം ലോക സമ്പദ് വ്യവസ്ഥയില്‍ വൻ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. പാശ്ചാത്യ ലോകം റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് നിയന്ത്രിത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചു. സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ നീക്കം ചെയ്യ്തു. പാശ്ചാത്യ രാജ്യങ്ങളില്‍ റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉള്ള ആസ്തികള്‍ മരവിപ്പിച്ചു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 630 ബില്യണ്‍ ഡോളര്‍ വിദേശ കരുതല്‍ ശേഖരം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇതെല്ലാം റഷ്യയെ ഉപരോധിക്കുന്ന നടപടികളായിരുന്നു.
നിരവധി റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ജങ്ക് സ്റ്റാറ്റസിലേക്ക് (വിലയില്ലാതാക്കുക) വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കില്‍ ഉടന്‍തന്നെ അത് ചെയ്‌തേക്കുമെന്ന് സൂചന നല്‍കുകയോ ചെയ്തു. വിദേശ ബാങ്കുകളില്‍ 100 ബില്യണ്‍ യുഎസ് ഡോളറിലധികം റഷ്യയ്ക്ക് കടം ഉള്ളതിനാല്‍ ഇത് ബാങ്കുകള്‍ക്ക് ഭീഷണിയാണ്. കൂടാതെ 2008-ൽ പണലഭ്യത നേരിട്ട പോലെ ഡിഫോള്‍ട്ടിന്റെ (പണം തിരിച്ചടയ്ക്കാത്ത അവസ്ഥ) സാധ്യതകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു. ബാങ്കുകൾ കടം വീട്ടാനുള്ള അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകുകയും പരസ്പരം വായ്പ നല്‍കുന്നത് നിര്‍ത്തുകയും ചെയ്യുന്നു.
റഷ്യയുടെ പുതിയ ഉപരോധങ്ങള്‍ക്ക് വിധേയമാകുന്നത് യൂറോപ്യന്‍ ബാങ്കുകളാണ്. പ്രധാനമായും ഓസ്ട്രിയ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ. ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ (ബിഐഎസ്) കണക്കുകള്‍ പ്രകാരം, ഫ്രാന്‍സിലെയും ഇറ്റലിയിലെയും ബാങ്കുകള്‍ക്ക് റഷ്യന്‍ കടം ഏകദേശം 25 ബില്യണ്‍ യുഎസ് ക്ലെയിമുകളും ഓസ്ട്രിയന്‍ ബാങ്കുകള്‍ക്ക് 17.5 ബില്യണും ഉണ്ടെന്നാണ്.
കടബബാധ്യതയില്‍ യുക്രൈന് ഡിഫോള്‍ട്ട് നേരിടേണ്ടി വരാനും സാധ്യതയുണ്ട്. യുക്രൈന്റെ 60 ബില്യണ്‍ യുഎസ് ബോണ്ട് കടം ജങ്ക് സ്റ്റാറ്റസിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഫിച്ചിന്റെ അഭിപ്രായത്തില്‍, ഫ്രഞ്ച് ബാങ്കുകളായ ബിഎന്‍പി പാരിബാസും ക്രെഡിറ്റ് അഗ്രിക്കോളുമാണ് യുക്രൈനുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത്. സോസി ടി ജി എന്‍ റേലും (Soci t G n rale) യുനിക്രെഡിറ്റും (UniCredit) റഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തനമുള്ള യൂറോപ്യന്‍ ബാങ്കുകളാണ്. കൂടാതെ ഇവ രണ്ടും റഷ്യന്‍ കടങ്ങള്‍ക്ക് ഏറ്റവുമധികം വിധേയമായവയുമാണ്.
യൂറോപ്യന്‍ ബാങ്കുകളെ സംബന്ധിച്ച മോശം വാര്‍ത്തയാണ് യൂറോ സ്വാപ്‌സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ സമാഹരിക്കുന്നതിനുള്ള ഫണ്ടിംഗില്‍ കുത്തനെ വര്‍ധനവുണ്ടായത്. മിക്ക അന്താരാഷ്ട്ര വ്യാപാരത്തിനും അത്യന്താപേക്ഷിതമായ ഡോളര്‍ സമാഹരിക്കാന്‍ ബാങ്കുകള്‍ ഈ മാര്‍ക്കറ്റ് ഉപയോഗിക്കുന്നു. അതിനാല്‍ ഉയര്‍ന്ന നിരക്കുകള്‍ അവരുടെ മാര്‍ജിനുകളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും.
ബാങ്കുകളെ മാറ്റിനിര്‍ത്തിയാല്‍ ഷെല്‍, ബിപി തുടങ്ങിയ ചില എണ്ണക്കമ്പനികള്‍ റഷ്യയില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ ഓഫ്‌ലോഡ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു.
ട്രേഡിംഗ് ആന്‍ഡ് മൈനിംഗ് ഗ്രൂപ്പായ ഗ്ലെന്‍കോര്‍, റഷ്യയുമായി പങ്കാളിത്തമുള്ള കമ്പനികളായ റോസ്‌നെഫ്റ്റ്, എന്‍ പ്ലസ് ഗ്രൂപ്പ് എന്നിവയും ഇത് ചെയ്‌തേക്കും. കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചേക്കാം എന്നൊരു പരിഭ്രാന്തി നിലനില്‍ക്കുന്നു. ഇത് 2007-08 ല്‍ ബാങ്കുകളില്‍ സംഭവിച്ചതിനു സമാനമായി വിപണിയിലുടനീളം ഒരു ഡൊമിനോ പ്രഭാവം സൃഷ്ടിക്കുന്നു.
യൂണിവേഴ്‌സിറ്റി സൂപ്പര്‍അനുവേഷന്‍ സ്‌കീം (യുഎസ്എസ്) ടീം അതിന്റെ റഷ്യന്‍ ആസ്തികള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് പെന്‍ഷന്‍ ഫണ്ടുകളും തകര്‍ച്ചയിലാണ് എന്നാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ യുദ്ധം വളരെ വലിയ അനന്തരഫലങ്ങളാണ് ഉണ്ടാക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥ കോവിഡില്‍ നിന്ന് കരകയറിപ്പോഴേക്കും ഗണ്യമായ പണപ്പെരുപ്പത്തെ നേരിടേണ്ടി വരുകയും ചെയ്യുന്നതിനാല്‍ വിപണി അസ്ഥിരമാണ്.