image

5 March 2022 1:23 AM GMT

IPO

നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിച്ച് എൽഐസി ഐപിഒ

MyFin Desk

നിക്ഷേപകരുടെ താത്പര്യങ്ങൾ  സംരക്ഷിച്ച് എൽഐസി ഐപിഒ
X

Summary

ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്ന് അധികൃതര്‍. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത സൂക്ഷമായി നിരീക്ഷിക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എല്‍ഐസി-യുടെ ഐപിഒ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്താനാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷെ നിലവിലെ സാഹചര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്  പബ്ലിക് അസ്സറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അഭിപ്രായപ്പെടുന്നത്. ഏഴാമത് ദേശീയ സാമ്പത്തിക […]


ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്ന് അധികൃതര്‍.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത സൂക്ഷമായി നിരീക്ഷിക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എല്‍ഐസി-യുടെ ഐപിഒ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്താനാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷെ നിലവിലെ സാഹചര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസ്സറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അഭിപ്രായപ്പെടുന്നത്. ഏഴാമത് ദേശീയ സാമ്പത്തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

78,000 കോടി രൂപയുടെ പുതുക്കിയ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒയി-ലൂടെ 60,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും യുക്രെയ്ന്‍-റഷ്യ യുദ്ധം വിപണിയെ അസ്ഥിരമാക്കിയ സാഹചര്യത്തില്‍ എല്‍ഐസിയുടെ ഓഹരി വില്‍പ്പനയെ കുറിച്ച് പുനരാലോചനയുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

"നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങള്‍ എല്ലായ്‌പ്പോഴും വിപണിയുമായി ഇടപെടുകയാണെന്ന് ഞങ്ങള്‍ക്കറിയാം, അതിനാല്‍ ഞങ്ങള്‍ ജാഗ്രത പാലിക്കുകയും അതിനനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുകയും വേണം," പാണ്ഡെ വ്യക്തമാക്കി. പ്രൊഫഷണല്‍ ഉപദേശകരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും അതിനാല്‍ എന്ത് തീരുമാനമെടുത്താലും അത് നിക്ഷേപകരുടെയും ഓഹരി ഉടമകളുടെയും മികച്ച താല്‍പ്പര്യമായിരിക്കുമെന്നും പാണ്ഡെ പറഞ്ഞു.

പൊതു ഉടമസ്ഥതയിലുള്ള വളരെ പഴക്കമുള്ള ഒരു സ്ഥാപനമാണ് എല്‍ഐസി. ഒരു കോടി പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നത് എല്‍ഐസി ഐപിഒ നിര്‍ദ്ദേശം മൂലമാണെന്നന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇപ്പോള്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ എട്ട് കോടിയിലേറെയായി ഉയര്‍ന്നെന്നും റീട്ടെയില്‍ നിക്ഷേപകരുടെ കാര്യത്തിലും വലിയ അളവില്‍ പുതിയ ആവേശം വന്നിട്ടുണ്ടെന്നും സൂചിപ്പിച്ചു.