4 March 2022 1:02 AM GMT
Summary
മുംബൈ: വെള്ളിയാഴ്ചത്തെ പ്രാരംഭ സെഷനില്‍ ഉച്ചക്ക് 12 മണിക്ക് സെന്‍സെക്സ് 799.42 പോയിന്റ് ഇടിഞ്ഞ് 54,303.26 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 256 .95 പോയിന്റ് ഇടിഞ്ഞ് 16,241.10-ലെത്തി. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വിപണികള്‍ ആഗോളതലത്തില്‍ ദുര്‍ബലമായ പ്രവണതയാണ് പ്രകടമാക്കുന്നത്. 'യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുഎസ് ഓഹരികളിലെ അസ്ഥിരത രണ്ടാം ആഴ്ചയിലും തുടരുകയാണ്. നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നു. ഡൗ ജോണ്‍സ് 0.3 ശതമാനവും നാസ്ഡാക്ക് 1.6 ശതമാനത്തിലധികവും ഇടിഞ്ഞു. ഏഷ്യന്‍ പെയിന്റ്‌സ്, […]
മുംബൈ: വെള്ളിയാഴ്ചത്തെ പ്രാരംഭ സെഷനില്‍ ഉച്ചക്ക് 12 മണിക്ക് സെന്‍സെക്സ് 799.42 പോയിന്റ് ഇടിഞ്ഞ് 54,303.26 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 256 .95 പോയിന്റ് ഇടിഞ്ഞ് 16,241.10-ലെത്തി.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വിപണികള്‍ ആഗോളതലത്തില്‍ ദുര്‍ബലമായ പ്രവണതയാണ് പ്രകടമാക്കുന്നത്.
'യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുഎസ് ഓഹരികളിലെ അസ്ഥിരത രണ്ടാം ആഴ്ചയിലും തുടരുകയാണ്. നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നു. ഡൗ ജോണ്‍സ് 0.3 ശതമാനവും നാസ്ഡാക്ക് 1.6 ശതമാനത്തിലധികവും ഇടിഞ്ഞു.
ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, വിപ്രോ, മഹീന്ദ്ര എന്നിവ രാവിലത്തെ വ്യാപാരത്തില്‍ കനത്ത ഇടിവ് നേരിട്ടു.
ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ ഓഹരികള്‍ മിഡ്-സെഷന്‍ ഡീലുകളില്‍ ദുര്‍ബലമായ വ്യാപാരമാണ് നടത്തിയത്.
അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.75 ശതമാനം ഉയര്‍ന്ന് ബാരലിന് 111.3 ഡോളറിലെത്തി.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന തുടരുന്നു. വ്യാഴാഴ്ച 6,644.65 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിക്കപ്പെട്ടത്.
'യുദ്ധവും ക്രൂഡിന്റെ കുതിച്ചുചാട്ടവും സമ്പദ് വ്യവസ്ഥയെയും വിപണി പ്രതീക്ഷകളെയും പൂര്‍ണ്ണമായും മാറ്റിമറിച്ചു. യുദ്ധം ഇനിയും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് വിദഗ്ദന്‍ വി കെ വിജയകുമാര്‍ പറഞ്ഞു.