image

1 March 2022 9:35 PM GMT

Market

അശുഭ വാർത്തകളിൽ വിപണി ഉലയുന്നു

Myfin Editor

അശുഭ വാർത്തകളിൽ വിപണി ഉലയുന്നു
X

Summary

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ആഗോള പ്രശ്നങ്ങൾ നിലനിൽക്കെ ഇന്ത്യൻ വിപണി ചാഞ്ചാടി നിൽക്കാനാണ് സാദ്ധ്യത. ഡിസംബറിലെ ഇന്ത്യയുടെ ജിഡിപി യും അ ആശാവഹമായിരുന്നില്ല. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടെക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021 ഒക്ടോബർ - ഡിസംബർ പാദത്തിൽ 5.4% വളർന്നു. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വളർച്ച നേരത്തെ കണക്കാക്കിയിരുന്ന 9.2% ൽ നിന്ന് 8.9% മായി വെട്ടിക്കുറച്ചു. ഉയരുന്ന ക്രൂഡ് ഓയിൽ വില ഒരു വലിയ ആശങ്കയാണ്. ഓയിൽ […]


റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ആഗോള പ്രശ്നങ്ങൾ നിലനിൽക്കെ ഇന്ത്യൻ വിപണി ചാഞ്ചാടി നിൽക്കാനാണ് സാദ്ധ്യത.
ഡിസംബറിലെ ഇന്ത്യയുടെ ജിഡിപി യും അ ആശാവഹമായിരുന്നില്ല.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടെക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021 ഒക്ടോബർ - ഡിസംബർ പാദത്തിൽ 5.4% വളർന്നു. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വളർച്ച നേരത്തെ കണക്കാക്കിയിരുന്ന 9.2% ൽ നിന്ന് 8.9% മായി വെട്ടിക്കുറച്ചു.
ഉയരുന്ന ക്രൂഡ് ഓയിൽ വില ഒരു വലിയ ആശങ്കയാണ്. ഓയിൽ ഇറക്കുമതി ബില്ല് കുതിച്ചുയരുന്നത് വരും കാലങ്ങളിൽ പണപ്പെരുത്തിന് വഴിവെക്കുമെന്നതിന് സംശയമില്ല.
ആഗോള വിപണിയിൽ നിന്നു കേൾക്കുന്ന വാർത്തകളും അത്ര ശുഭകരമല്ല. റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ ചൊവ്വാഴ്ച ബാങ്ക് സ്റ്റോക്കുകൾ ഇടിഞ്ഞതോടെ വാൾസ്ടീറ്റിലെ പ്രധാന സൂചികകളെല്ലാം താഴേക്ക് പതിച്ചു.
ഡൗവ് ജോൺസ് 1.76%, എസ് ആന്റ് പി 500 1.54%, നാസ് ഡക് 1.59% വും ഇടിഞ്ഞു.
യൂറോപ്യൻ സൂചികയായ സ്റ്റോക് 600 ന്റെ നഷ്ടമാകട്ടെ 2.3% മാണ്.
ഇന്ത്യൻ വിപണി മഹാശിവരാത്രി പ്രമാണിച്ച് ഇന്നലെ (ചൊവ്വാഴ്ച) അവധിയായിരുന്നു.
സൂചിക 16,666 നു മുകളിൽ 17,000-17,200 ലെവലിൽ ഒരു ബുള്ളിഷ് കാൻഡിൽ രൂപീകരിക്കേണ്ടിയിരിക്കുന്നു. താഴെക്കിടയിൽ 16,400-16,200 ലെവലിൽ ഒരു പിന്തുണയുണ്ടാകാം.
ബുള്ളുകൾ താഴെ വീണ്ടും സംഘടിച്ചിരുന്നതിനാൽ തിങ്കളാഴ്ച താഴ്ചയിലുള്ള ഒരു ലാഭമെടുപ്പാണ് കണ്ടത്. നിഫ്റ്റിയുടെ ചാർട്ടിൽ ബെയറിഷ് പ്രവണതയാണ് ഉള്ളത്. ചാർട്ട് പ്രകാരം നോക്കിയാൽ 17,157 -നു മുകളിൽ എത്തിയാൽ മാത്രമെ നിഫ്റ്റിക്ക് കാര്യമായ ഒരു ഉയർച്ച കാണാനാവുന്നുള്ളു. മേത്ത ഇവിറ്റീസിന്റെ വൈസ് പ്രസിഡന്റായ പ്രശാന്ത് താപ് സെ പറഞ്ഞു.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 79 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിൽക്കുന്ന പ്രവണത തുടരുന്നു. വെള്ളിയാഴ്ച അവർ 3,948.47 കോടി രൂപയുടെ അധിക വിൽപന നടത്തിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 4,14 2.82 കോടി രൂപയുടെ ഓഹരികൾ അധികമായി വാങ്ങി.
സാങ്കേതികമായി നിഫ്റ്റി ഒരു ദീർഘമായ ഒരു ബുള്ളിഷ് കാൻഡിൽ രൂപീകരിച്ചിട്ടുണ്ട്. അത് ഒരു ശുഭസൂചനയാണ്. വിപണി ഇപ്പോൾ 16,500 - 16,750 തലത്തിൽ ചുറ്റിത്തിരിയുകയാണ്. അവസാന നിമിഷങ്ങളിൽ അത് 16750 -ന്റെ പ്രതിരോധം തകർത്തു. എങ്കിലും അവിടെ ചുവടുറപ്പിച്ച് നിൽക്കാൻ സൂചികക്ക് കഴിയുമോയെന്നത് നമ്മൾ നോക്കിക്കാണേണ്ടതുണ്ട്. വ്യപ്രാരികളെ സംബന്ധിച്ചിടത്തോളം 16,600 പെട്ടെന്നുള്ള ഒരു ആശ്രയമാണ്. അതിനുമുകളിലായാൽ 16,850-16,950 വരെ ആ ചലനശക്തി നിലനിൽക്കാം. എന്നിരുന്നാലും, 16,600 നെ തള്ളിക്കളയുന്നത് 16,500-16,350 വരെയുള്ള മറ്റൊരു കറക്ഷന് വഴിമരുന്നിട്ടേക്കാം.
ഡോളർ 75.80 രൂപ.
കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 4,670 രൂപ (മാർച്ച് 1)
| ബിറ്റ് കൊയ്ൻ 34,21,051 രൂപ (@ 7.50 am)