image

28 Feb 2022 12:09 AM GMT

Market

യുക്രൈന്‍ സംഘര്‍ഷം: സെന്‍സെക്‌സ് 870 പോയിന്റ് ഇടിഞ്ഞു

PTI

യുക്രൈന്‍ സംഘര്‍ഷം: സെന്‍സെക്‌സ് 870 പോയിന്റ് ഇടിഞ്ഞു
X

Summary

മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോളവിപണികളില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ഇന്ത്യയിലും പ്രതിഫലിക്കുന്നു. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 870 പോയിന്റ് ഇടിഞ്ഞ് 55,000 ലെവലിന് താഴെയായി. എന്‍എസ്ഇ നിഫ്റ്റി 233.80 പോയിന്റ് ഇടിഞ്ഞ് 16,424 എന്ന നിലയില്‍ വ്യാപാരം നടക്കുന്നു. സെന്‍സെക്‌സില്‍ 1.56 ശതമാനവും, നിഫ്റ്റിയില്‍ 1.40 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നിവയൊഴികെയുള്ള എല്ലാ സെന്‍സെക്‌സ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഴുദിവസത്തെ തുടര്‍ച്ചയായ നഷ്ടം അവസാനിപ്പിച്ച് വെള്ളിയാഴ്ച സെന്‍സെക്‌സ് […]


മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോളവിപണികളില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ഇന്ത്യയിലും പ്രതിഫലിക്കുന്നു. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 870 പോയിന്റ് ഇടിഞ്ഞ് 55,000 ലെവലിന് താഴെയായി. എന്‍എസ്ഇ നിഫ്റ്റി 233.80 പോയിന്റ് ഇടിഞ്ഞ് 16,424 എന്ന നിലയില്‍ വ്യാപാരം നടക്കുന്നു. സെന്‍സെക്‌സില്‍ 1.56 ശതമാനവും, നിഫ്റ്റിയില്‍ 1.40 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നിവയൊഴികെയുള്ള എല്ലാ സെന്‍സെക്‌സ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഏഴുദിവസത്തെ തുടര്‍ച്ചയായ നഷ്ടം അവസാനിപ്പിച്ച് വെള്ളിയാഴ്ച സെന്‍സെക്‌സ് 1,328.61 പോയിന്റ് ഉയര്‍ന്ന് 55,858.52 ല്‍ എത്തിയിരുന്നു. ഏകദേശം 2.44 ശതമാനം വര്‍ധനവാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. നിഫ്റ്റി വെള്ളിയാഴ്ച 410.45 പോയിന്റ് ഉയര്‍ന്ന് 16,658.40 നിലയിലെത്തി. ഏകദേശം 2.53 ശതമാനം വര്‍ധനവാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ആഴ്ച അടിസ്ഥാനത്തില്‍, സെന്‍സെക്‌സില്‍ 1,974 പോയിന്റും, നിഫ്റ്റിയില്‍ 618 പോയിന്റും നഷ്ടം രേഖപ്പെടുത്തി. 3.41 ശതമാനം നഷ്ടം സെന്‍സെക്‌സിലും, 3.57 ശതമാനം നഷ്ടം നിഫ്റ്റിയിലും.