image

28 Feb 2022 6:03 AM GMT

Market

മാർക്കറ്റുണരുന്നു; എണ്ണ, ലോഹ ഓഹരികളിൽ ഉയർച്ച

Myfin Editor

മാർക്കറ്റുണരുന്നു; എണ്ണ, ലോഹ ഓഹരികളിൽ ഉയർച്ച
X

Summary

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് ഓഹരികളിലെ നേട്ടത്തിന്റെ പിൻബലത്തിൽ ബിഎസ്‌ഇ സെൻസെക്‌സ് തിങ്കളാഴ്ച 389 പോയിന്റ് ഉയർന്ന് 56,247.28 ൽ ക്ലോസ് ചെയ്തു. തുടക്കത്തിൽ ദുർബലമായ വിപണി ആഗോള വിപണിയിലെ മോശം പ്രകടനത്തിൽ 1,025 പോയിന്റിലധികം ഇടിഞ്ഞ് 54,833.50 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതേസമയം നിഫ്റ്റി 135.50 പോയിന്റ് (0.81%) ഉയർന്ന് 16,793.90 എന്ന നിലയിലേക്കുമെത്തി. നിഫ്റ്റിയിൽ 33 ഓഹരികൾ മുന്നേറിയപ്പോൾ 17 എണ്ണം താഴേക്ക് പോയി. ​ സെൻസെക്‌സിലെ പ്രധാന കമ്പനികളിൽ […]


റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് ഓഹരികളിലെ നേട്ടത്തിന്റെ പിൻബലത്തിൽ ബിഎസ്‌ഇ സെൻസെക്‌സ് തിങ്കളാഴ്ച 389 പോയിന്റ് ഉയർന്ന് 56,247.28 ൽ ക്ലോസ് ചെയ്തു.

തുടക്കത്തിൽ ദുർബലമായ വിപണി ആഗോള വിപണിയിലെ മോശം പ്രകടനത്തിൽ 1,025 പോയിന്റിലധികം ഇടിഞ്ഞ് 54,833.50 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതേസമയം നിഫ്റ്റി 135.50 പോയിന്റ് (0.81%) ഉയർന്ന് 16,793.90 എന്ന നിലയിലേക്കുമെത്തി.

നിഫ്റ്റിയിൽ 33 ഓഹരികൾ മുന്നേറിയപ്പോൾ 17 എണ്ണം താഴേക്ക് പോയി.

സെൻസെക്‌സിലെ പ്രധാന കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.29 ശതമാനം ഉയർന്നു. യുദ്ധത്തെത്തുടർന്ന് യുക്രെയ്നിൽ ഊർജ വില ഉയരുകയാണ്.

​സെൻസെക്‌സ് ഓഹരികളിൽ ടാറ്റ സ്റ്റീലാണ് ലീഡ് നേട്ടമുണ്ടാക്കിയത്. ഏകദേശം 6.61 ശതമാനമാണ് ഉയർച്ച.

പവർ ഗ്രിഡ്, ടൈറ്റൻ, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലവസാനിച്ചു.

​മറുവശത്ത്, ഡോ.റെഡ്ഡീസ് 2.81 ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക്, എം ആൻഡ് എം, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നഷ്ടത്തിൽ തൊട്ടു പിന്നിലുണ്ട്. അതേസമയം, ഏഷ്യൻ വിപണികൾ ആദ്യ സമയങ്ങളിലെ നഷ്ടത്തിൽ നിന്ന് കരകയറി ഉയർന്ന തലത്തിൽ ക്ലോസ് ചെയ്തു.

ജപ്പാൻ നിക്കി 0.2 ശതമാനവും ഷാങ്ഹായ് സൂചിക 0.3 ശതമാനവും ഉയർന്നപ്പോൾ കോസ്പി 0.8 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ ഹോങ്കോങ് ഹാംഗ് സെങ് 0.2 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

​തിങ്കളാഴ്ച എണ്ണ വില ഉയർന്നതിനെ തുടർന്ന് യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് ബാരലിന് 4.7 ശതമാനം ഉയർന്ന് 95.92 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 4.5 ശതമാനം ഉയർന്ന് ബാരലിന് 98.32 ഡോളറുമായി.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ഉക്രെയ്ൻ പ്രതിസന്ധിയെത്തുടർന്ന് വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണിയിൽ 4,470.70 കോടി രൂപയുടെ ഓഹരികളാണ് വെള്ളിയാഴ്ച വിറ്റഴിച്ചത്.