26 Feb 2022 1:52 AM GMT
Summary
ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ നിന്നുള്ള യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വിപണി വിഹിതം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 11.7 ശതമാനമായിരുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ 20 ശതമാനമായി ഉയര്‍ന്നു. 2020 ജനുവരിയില്‍ ഇത് 8.1 ശതമാനമായിരുന്നു. യുപിഎയുടെ ക്രെഡിറ്റ് കാര്‍ഡ് ചെലവുകളുടെ അനുപാതം 2020 ജനുവരിയില്‍ 3.24 ഇരട്ടിയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 6.97 ഇരട്ടിയായി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് 8.8 ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ യുപിഐ ഇടപാടുകള്‍ 101 ശതമാനം വര്‍ധിച്ചു. യുപിഐയുടെ മൊത്തം ടിക്കറ്റ് സൈസ് പ്രതിവര്‍ഷം […]
ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ നിന്നുള്ള യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വിപണി വിഹിതം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 11.7 ശതമാനമായിരുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ 20 ശതമാനമായി ഉയര്‍ന്നു. 2020 ജനുവരിയില്‍ ഇത് 8.1 ശതമാനമായിരുന്നു.
യുപിഎയുടെ ക്രെഡിറ്റ് കാര്‍ഡ് ചെലവുകളുടെ അനുപാതം 2020 ജനുവരിയില്‍ 3.24 ഇരട്ടിയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 6.97 ഇരട്ടിയായി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് 8.8 ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ യുപിഐ ഇടപാടുകള്‍ 101 ശതമാനം വര്‍ധിച്ചു. യുപിഐയുടെ മൊത്തം ടിക്കറ്റ് സൈസ് പ്രതിവര്‍ഷം 26 വശതമാനം വര്‍ധിച്ച് 886 രൂപയായി. അതേസമയം മൊത്തത്തിലുള്ള ടിക്കറ്റ് സൈസ് വര്‍ഷം തോറും നാല് ശതമാനം കുറഞ്ഞ് 1802 രൂപയായി.
ഇതേ കാലയളവില്‍ യുപിഐയില്‍ വരെ ഗൂഗില്‍ പേ, ഫോണ്‍പേ എന്നിവയുടെ ഓഹരി വിപണി മൂല്യം യഥാക്രം 35 ശതമാനം, 48 ശതമാനം എന്നിങ്ങനെ തുടരുന്നു.
വളര്‍ന്നുവരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും, വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുമുള്ള സെഗ്മെന്റുകളിലെ പേയ്മെന്റുകളുടെ ഡിജിറ്റലൈസേഷന്റെ ചാര്‍ജാണ് ഈ നേട്ടത്തിന് കാരണം.
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാട് രൂപപ്പെടുത്താനുമുള്ള അവസരം ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് വാഗാദാനം ചെയ്യുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡിന്റെയും ഡെബിറ്റ് കാര്‍ഡിന്റെയും ചെലവഴിക്കുന്നതിന്റെ അനുപാതം 1.39 മടങ്ങാണ്. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
എസ്ബിഐ കാര്‍ഡുകള്‍ (എസ്ബിഐസി) ചെലവഴിക്കുന്ന വിപണി പങ്കാളിത്തം കഴിഞ്ഞ നവംബറിലെ 19.9 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ ല്‍ 19.8 ശതമാനമായി തുടരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലേതിനേക്കാള്‍ കൂടുലാണ് നവംബര്‍ ഡിസംബര്‍ മാസങ്ങളിലേത്. 8.31 ലക്ഷം കോടി രൂപയില്‍ 461 കോടി യുപിഐ ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
48.7% വിപണി വിഹിതത്തോടെ, ഫോണ്‍ പേ ജനുവരിയില്‍ 4.05 ലക്ഷം കോടി രൂപയുടെ 21,403 കോടി ഇടപാടുകള്‍ നടത്തി. വാട്ട്‌സാപ്പിന്റെ മൊത്തത്തിലുള്ള ഇടപാട് മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു. എന്നാല്‍ മൊത്തത്തിലുള്ള യുപിഐ വിഹിതം വെറും 0.02% ആയിരുന്നു.ആപ്പ് അടിസ്ഥാനമാക്കിയുള്ള 205 കോടി രൂപയുടെ 23.4 ലക്ഷം ഇടപാടുകളില്‍ മാറ്റമില്ല. കൂടാതെ പ്രതിമാസം ശരാശരി ഒറ്റ അക്ക വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.
യുപിഐ നമ്പറുകളില്‍ നിന്ന് 4.05 ലക്ഷം കോടി ഇടപാടുകളുമായി ഫോണ്‍പേയാണ് മുന്നില്‍. ഇടപാട് മൂല്യം 2.98 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ ഗൂഗിള്‍ പേ രണ്ടാം സ്ഥാനത്തെത്തി.
പേടിഎം ഇടപാടുകള്‍ 85,125 കോടി രൂപയായി കുറഞ്ഞു. ആമസോണ്‍ പേ 6,729 കോടി രൂപയായി ഉയരുന്നു. വാട്‌സാപ്പ് പേ 205 കോടി രൂപയുടെ ഇടപാടുകളാണുള്ളത്. ഉപഭോക്താക്കളുടെ എണ്ണം, ഇടപാട് മൂലം, തുടങ്ങി നിരവധി ഘടകങ്ങള്‍ ഫോണ്‍പേയെ മുന്‍നിരയിലെത്തിച്ചു.കഴിഞ്ഞ വര്‍ഷം 46 ശതമാനം വിപണി വിഹിതവുമായി യുപിഐ വിപണിയില്‍ മുന്നിലായിരുന്നു ഈ സ്റ്റാര്‍ട്ടപ്പ്. ഇടപാട് എണ്ണം അതേപടി തുടരുമ്പോഴും ഈ ജനുവരിയില്‍ ഇടപാട് വിഹിതം 48.7 ശതമാനമാണ്.
അതേസമയം കഴിഞ്ഞ വര്‍ഷം 350 മില്യണ്‍ ഉപഭോക്താക്കളാണ് ഫോണ്‍പേയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വളര്‍ച്ച 28 ശതമാനമാണ്.
ഫോണ്‍ പേ ക്ക് തൊട്ടു പുറകിലായ ഗൂഗിള്‍ പേ യുടെ വിപണി വിഹിതം 37.5 ശതമാനത്തില്‍ നിന്ന് 34.4 ശതമാനമായി കുറഞ്ഞു. വിപണി വിഹിതത്തിലെ ഇടിവ് ഒരു കമ്പനിക്കും ശുഭ സൂചനയല്ലെങ്കിലും യുഎസ് ആസ്ഥാനമായുള്ള ടെക് ഫീമന്റെ ഫിന്‍ടെക്ക് വിഭാഗത്തിന് ഇത് നല്ല വാര്‍ത്തയായിരക്കും.
2020-25 സാമ്പത്തിക വര്‍ഷക്കാലയളവില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപണി 27 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), മൊബൈല്‍ ബാങ്കിംഗ്, പേയ്മെന്റ് സ്വീകാര്യത അടിസ്ഥാന സൗകര്യ വികസനം എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലെ വളര്‍ച്ച ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. 2020 ല്‍ 2,153 ലക്ഷം കോടി രൂപയില്‍ നിന്ന് 2025 ല്‍ 7,092 ലക്ഷം കോടി രൂപയാകുമെന്നാണ് 2021 ലെ ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷനും (ഐവിസിഎ) ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഇന്ത്യ ട്രെന്‍ഡ് ബുക്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറിലെ സിഎല്‍എസ്എ യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് വിപണിയുടെ മൂല്യം പോയ സാമ്പത്തിക വര്‍ഷത്തില്‍ 300 ബില്യണ്‍ ഡോളറായിരുന്നതില്‍ നിന്ന് (22.35 ലക്ഷം കോടി രൂപ) നിന്ന് 2026 സാമ്പത്തിക വര്‍ഷത്തോടെ ഒരു ട്രില്യണ്‍ ഡോളറായി (74.52 ലക്ഷം കോടി രൂപ) ഉയരുമെന്ന് കണക്കാക്കിയിരുന്നു.
ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ വഴി രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.