image

25 Feb 2022 1:35 AM GMT

Banking

ഉക്രെയ്നിൽ റഷ്യയുടെ സൈനിക നീക്കം "നിർബന്ധിത നടപടി" പുടിൻ

PTI

ഉക്രെയ്നിൽ റഷ്യയുടെ സൈനിക നീക്കം നിർബന്ധിത നടപടി പുടിൻ
X

Summary

ഉക്രെയ്‌നിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി നിർബന്ധിത നടപടിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച ലോകത്തിനു മുന്നിൽ ഉറപ്പുനൽകി. പ്രസിഡൻറ് പുടിൻ വ്യാഴാഴ്ച രാവിലെയാണ് ഉക്രെയ്നിൽ സൈനിക നടപടി പ്രഖ്യാപിച്ചത്. തലസ്ഥാനമായ കീവിനു സമീപമുള്ള സ്ഥലങ്ങളിൽ തുടർച്ചയായി മിസൈൽ ആക്രമണങ്ങളും റഷ്യൻ അതിർത്തിക്കടുത്തുള്ള ഖാർകിവ് നഗരത്തിന് നേരെ ദീർഘദൂര പീരങ്കികൾ ഉപയോഗിച്ചും പുലർച്ചെ ആക്രമണം ആരംഭിച്ചു. റഷ്യൻ സൈന്യം മൂന്ന് വശത്തുനിന്നും രാജ്യത്തെ ആക്രമിച്ചതിനാൽ മധ്യ, കിഴക്കൻ ഉക്രെയ്നിലുടനീളം അതിവേഗം […]


ഉക്രെയ്‌നിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി നിർബന്ധിത നടപടിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച ലോകത്തിനു മുന്നിൽ ഉറപ്പുനൽകി.

പ്രസിഡൻറ് പുടിൻ വ്യാഴാഴ്ച രാവിലെയാണ് ഉക്രെയ്നിൽ സൈനിക നടപടി പ്രഖ്യാപിച്ചത്. തലസ്ഥാനമായ കീവിനു സമീപമുള്ള സ്ഥലങ്ങളിൽ തുടർച്ചയായി മിസൈൽ ആക്രമണങ്ങളും റഷ്യൻ അതിർത്തിക്കടുത്തുള്ള ഖാർകിവ് നഗരത്തിന് നേരെ ദീർഘദൂര പീരങ്കികൾ ഉപയോഗിച്ചും പുലർച്ചെ ആക്രമണം ആരംഭിച്ചു.

റഷ്യൻ സൈന്യം മൂന്ന് വശത്തുനിന്നും രാജ്യത്തെ ആക്രമിച്ചതിനാൽ മധ്യ, കിഴക്കൻ ഉക്രെയ്നിലുടനീളം അതിവേഗം യുദ്ധം വ്യാപിച്ചിരിക്കുകയാണ്.

റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാൽ മറ്റ് മാർഗങ്ങൾ ആലോചിക്കാൻ കഴിയില്ലെന്ന് റഷ്യൻ ബിസിനസ്സ് തലവന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ വിശദീകരിച്ചതായി റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ പുടിന്റെ ഏകപക്ഷീയമായ സൈനിക നടപടികളെ അപലപിക്കുകയും റഷ്യയിൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മറ്റൊരു മാർ​ഗം റഷ്യയ്ക്കു മുന്നിലില്ലെന്നും റഷ്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി തുടരുമെന്നും പുടിൻ പറഞ്ഞതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

"റഷ്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി തുടരുന്ന കാലത്തോളം ഞങ്ങൾ ഞങ്ങളുടേതാണെന്ന് തോന്നുന്ന സിസ്റ്റത്തെ തകർക്കാൻ പദ്ധതിയിടുന്നില്ല. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ അടിസ്ഥാനത്തിൽ എന്ത് സംഭവിച്ചാലും തീർച്ചയായും, ഞങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ഞങ്ങളും നിങ്ങളും മനസ്സിലാക്കുന്നു. നിയന്ത്രണങ്ങളുടെയും ഉപരോധ നയങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നുണ്ട്", അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെ ഭീഷണിയോട് പ്രതികരിച്ചുകൊണ്ട് സാമ്പത്തിക വ്യവസ്ഥയ്ക്ക് സ്ഥിരത നൽകുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ രാജ്യത്തിനുണ്ടെന്ന് പുടിൻ അഭിപ്രായപ്പെട്ടു.