image

24 Feb 2022 4:41 AM GMT

മലയാളികളുടെ നിക്ഷേപസ്വഭാവങ്ങൾ

MyFin Desk

മലയാളികളുടെ നിക്ഷേപസ്വഭാവങ്ങൾ
X

Summary

മലയാളികളുടെ നിക്ഷേപസ്വഭാവങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ ജനപ്രിയമായി തുടരുമ്പോഴും ചിട്ടി, മറ്റു നിക്ഷേപങ്ങൾ എന്നിവയോട് താരതമ്മ്യേന താൽപ്പര്യം കുറവാണ്. തങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ തീർത്തും സേഫാണ്‌ എന്ന് കരുതുന്നവരാണ്  നിക്ഷേപകരിൽ ഭൂരിഭാഗവും. മറ്റു മാർഗ്ഗങ്ങൾ തേടി കഷ്ടപ്പെട്ട് നേടിയതോന്നും കളയേണ്ട , റിട്ടേൺ കുറഞ്ഞാലും  സുരക്ഷിതമായിരുന്നാൽ മതി- ഈ വിശ്വാസം അവരെ ബാങ്കുകളോട് ചേർത്തു നിർത്തുന്നു . മറ്റൊരു ധനകാര്യസ്ഥാപനത്തിനും ഇത്രമാത്രം വിശ്വാസ്യതയില്ല. നിക്ഷേപം എന്തിന് ? എന്തിനു വേണ്ടിയാണ് നിങ്ങൾ സമ്പാദിക്കുന്നത് എന്ന ചോദ്യം ഈ സർവ്വേ […]


മലയാളികളുടെ നിക്ഷേപസ്വഭാവങ്ങൾ
ബാങ്ക് നിക്ഷേപങ്ങൾ ജനപ്രിയമായി തുടരുമ്പോഴും ചിട്ടി, മറ്റു നിക്ഷേപങ്ങൾ എന്നിവയോട് താരതമ്മ്യേന താൽപ്പര്യം കുറവാണ്.
തങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ തീർത്തും സേഫാണ്‌ എന്ന് കരുതുന്നവരാണ് നിക്ഷേപകരിൽ ഭൂരിഭാഗവും. മറ്റു മാർഗ്ഗങ്ങൾ തേടി
കഷ്ടപ്പെട്ട് നേടിയതോന്നും കളയേണ്ട , റിട്ടേൺ കുറഞ്ഞാലും സുരക്ഷിതമായിരുന്നാൽ മതി- ഈ വിശ്വാസം അവരെ ബാങ്കുകളോട് ചേർത്തു നിർത്തുന്നു . മറ്റൊരു ധനകാര്യസ്ഥാപനത്തിനും ഇത്രമാത്രം വിശ്വാസ്യതയില്ല.
നിക്ഷേപം എന്തിന് ?
എന്തിനു വേണ്ടിയാണ് നിങ്ങൾ സമ്പാദിക്കുന്നത് എന്ന ചോദ്യം ഈ സർവ്വേ ഉന്നയിക്കുകയുണ്ടായി. ഏതു തരം ഇൻവെസ്റ്റ്മെന്റ് ആണ്, എത്ര വർഷമായി , നിക്ഷേപത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന സ്രോതസ്സുകൾ ഏതാണ് എന്നൊക്കെ പ്രതികരണങ്ങൾ ആരാഞ്ഞു.
ഭാവി ജീവിതം സുരക്ഷിതമാക്കുക എന്നതാണ് വലിയൊരു വിഭാഗത്തിന്റെ ലക്‌ഷ്യം. 78.2 ശതമാനം അതിന് വേണ്ടിയാണ് നിക്ഷേപം
നടത്തുന്നത്. 21.8 ശതമാനത്തിന്റെ ലക്‌ഷ്യം മറ്റുപലതുമാണ്. പുരുഷന്മാരിൽ 82. 4 ശതമാനമാണ് ഭാവിയിലെ നല്ല ജീവിതത്തിനായി സമ്പാദിക്കുന്നത് . സ്ത്രീകളിൽ ഇത് 64.3 ശതമാനമാണ്.. മധ്യവയസ്‌സിലാണ് കൂടുതൽ ആളുകൾ നിക്ഷേപം നടത്തുന്നത് - പ്രായം 41 നും
60 നുമിടയിൽ 82.9 ശതമാനം . 21 നും 40 നുമിടയിൽ സമ്പാദ്യം ശീലമാക്കിയവർ 71 .6 ശതമാനമാണ് .
നിക്ഷേപശീലവും വിദ്യഭ്യാസ യോഗ്യതയുമായി നിർണ്ണായക ബന്ധമുള്ളതായി സർവ്വേ കണ്ടെത്തുന്നു. സമ്പാദിക്കുന്നവരിൽ കൂടുതൽ പേരും
പിജിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരാണ് .
ഉയർന്ന വരുമാനം ഉള്ളവരാണ് സ്വാഭാവികമായും ഇൻവെസ്റ്റ് മെന്റ് ഗൗരവമായി എടുത്തവർ.പക്ഷെ 5 - 10 ലക്ഷം വരുമാനം ഉള്ളവരും വളരെ അധികമായി നിക്ഷേപം നടത്തുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 54 .3 ശതമാനം 10 വർഷത്തിൽ അധികമായി നിക്ഷേപങ്ങൾ നടത്തുന്ന വരാണ്.
25 . 8
ശതമാനം ആളുകൾ 5 വർഷത്തിൽ കുറഞ്ഞ കാലയളവിൽ നിക്ഷേപിക്കുന്നു .
എവിടെ നിക്ഷേപിക്കുന്നു ?
ഏതുതരം നിക്ഷേപമാണ് നിങ്ങൾ നടത്തുന്നത് എന്നായിരുന്നു മൈഫിൻ പോയിന്റ് - എസ് സി എം എസ് സർവേയിലെ മറ്റൊരു ചോദ്യം. നേരത്തെ സൂചിപ്പിച്ചതുപോലെ ഫിക്സഡ് / റിക്കറിംഗ് ഡെപോസിറ്റ്കളാണ് കൂടുതൽ പേരും ചെയ്തിരിക്കുന്നത് .മ്യൂചൽ ഫണ്ട് നിക്ഷേപങ്ങളാണ് രണ്ടാമത് .
ഗോൾഡിന് പിന്നിൽ നാലാം സ്ഥാനത്താണ് സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ വരുന്നത് . തൊട്ടടുത്ത് നിൽക്കുന്നു റിയൽഎസ്റ്റേറ്റ് .

ആര് തരുന്നു ഈ വിവരങ്ങൾ ?

ധനകാര്യ , നിക്ഷേപ സംബന്ധിയായ വിവരങ്ങൾ ആരിൽ നിന്നാണ് ലഭിക്കുന്നത് എന്നത് പ്രധാനമാണല്ലോ? അവയുടെ ആധികാരികതയാണ് നിക്ഷേപങ്ങളുടെ റിട്ടേണും സേഫ്റ്റിയും ഉറപ്പുവരുത്തുന്നത് .സെബി പോലുള്ള റെഗുലേറ്റർമാർ ഏറ്റവും പ്രാധാന്യം നൽകുന്ന
മേഖലയാണിത് . സർവേയിലെ ഒരു ചോദ്യമായിരുന്നു ഇത്.
നിക്ഷേപകർ ഏറ്റവും അടുത്ത് ഇടപഴകുന്ന ധനകാര്യ സ്ഥാപനം ബാങ്കുകൾ ആണ്. ഇപ്പോഴും ബാങ്കുകൾ തന്നെയാണ് ഏറ്റവും വിശ്വസ്തനായ ഫിനാൻസ് അഡ്വൈസർ എന്നാണ് അധികം ആളുകൾ കരുതുന്നത് . സുഹൃത്തുക്കളും ബന്ധുക്കളും നൽകുന്ന വിവരങ്ങൾക്കാണ് രണ്ടാമത്തെ പ്രാമുഖ്യം.ഫിനാൻഷ്യൽ അഡ്വൈസർമാരും പോർട്ട്ഫോളിയോ മാനേജർമാരും അടുത്തതായിവരുന്നു. സോഷ്യൽ മീഡിയ യിൽ വരുന്ന വിവരങ്ങൾക്കോ മറ്റു പരസ്യങ്ങൾക്കോ ഇക്കാര്യത്തിൽ കുറഞ്ഞ റോളേയുള്ളൂ .

മൈഫിന് - എസ് സി എം എസ് സർവ്വേ: മലയാളിക്ക് പ്രിയം ബാങ്ക് നിക്ഷേപങ്ങൾ തന്നെ
മൈഫിൻ പോയിന്റ് - എസ് സി എം എസ് സർവ്വേ റിപ്പോർട് തുടരും …