image

22 Feb 2022 2:02 AM GMT

News

825 പോയിന്റ് ഇടിഞ്ഞു സെന്‍സെക്സ്; നിഫ്റ്റി 17000 നു താഴെ

Myfin Editor

825 പോയിന്റ് ഇടിഞ്ഞു സെന്‍സെക്സ്; നിഫ്റ്റി 17000  നു താഴെ
X

Summary

മുംബൈ: ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 1,000 പോയിന്റ് താഴുകയും ഓപ്പണിംഗ് ഡീലുകളില്‍ എന്‍എസ്ഇ നിഫ്റ്റി 17,000-ലെവല്‍ താഴെയായതും ആഗോള ഇക്വിറ്റി വിപണിയിലെ പതനത്തെ പ്രതിഫലിപ്പിക്കുന്നു. രാവിലെ 10 മണിക്ക് സെന്‍സെക്സ് 1,015 പോയിന്റ് അഥവാ 1.76 ശതമാനം താഴ്ന്ന് 56,668.60 ലും നിഫ്റ്റി 285.40 പോയിന്റ് അതായത് 1.66 ശതമാനം താഴ്ന്ന് 16,921.25 ലും എത്തി. തുടര്‍ച്ചയായ അഞ്ചാം സെഷനിലേക്ക് അവരുടെ നഷ്ടം നീണ്ടുനിന്നു. സെന്‍സെക്സിലെ 30 കമ്പനികളും കാര്യമായ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ […]


മുംബൈ: ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 1,000 പോയിന്റ് താഴുകയും ഓപ്പണിംഗ് ഡീലുകളില്‍ എന്‍എസ്ഇ നിഫ്റ്റി 17,000-ലെവല്‍ താഴെയായതും ആഗോള ഇക്വിറ്റി വിപണിയിലെ പതനത്തെ പ്രതിഫലിപ്പിക്കുന്നു.

രാവിലെ 10 മണിക്ക് സെന്‍സെക്സ് 1,015 പോയിന്റ് അഥവാ 1.76 ശതമാനം താഴ്ന്ന് 56,668.60 ലും നിഫ്റ്റി 285.40 പോയിന്റ് അതായത് 1.66 ശതമാനം താഴ്ന്ന് 16,921.25 ലും എത്തി. തുടര്‍ച്ചയായ അഞ്ചാം സെഷനിലേക്ക് അവരുടെ നഷ്ടം നീണ്ടുനിന്നു.

സെന്‍സെക്സിലെ 30 കമ്പനികളും കാര്യമായ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നത് വിപണിയുടെ സ്ഥിതി വഷളാക്കി. അസംസ്‌കൃത എണ്ണയുടെയും സ്വര്‍ണത്തിന്റെയും വില ഉയര്‍ന്നത് കാരണമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇതിനകം തന്നെ കാണാനാകുന്നുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ
ചീഫ് നിക്ഷേപ സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ക്രൂഡ് ബാരലിന് 97 ഡോളറിലേക്ക് കുതിക്കുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. ഇതിനിടെ പണപ്പെരുപ്പം കൂടിയാകുമ്പോള്‍ ഇതിന്റെ അനന്തരഫലം ആര്‍ബിഐയെ അതിന്റെ പണനിലപാട് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യയില്‍ 2,261.90 കോടി രൂപയുടെ ഓഹരികള്‍ അധികം വിറ്റതായി എക്‌സ്‌ചേഞ്ച് ഡാറ്റ കാണിക്കുന്നു.

മറ്റ് ഏഷ്യന്‍ ഓഹരികള്‍ നോക്കുകയാണെങ്കില്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി മൂലം എല്ലാം താഴ്ചയിൽ തന്നെയാണ്. യൂറോപ്യന്‍ വിപണിയില്‍ വന്‍ വില്‍പ്പനയും ഉണ്ടായി.

കിഴക്കന്‍ യൂറോപ്പിലെ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കിഴക്കന്‍ യുക്രെയ്‌നിലെ വിഘടനവാദ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.

ഇതിനിടെ, റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായതില്‍ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് മേഖലയുടെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ കഴിയുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. യുക്രെയ്ന്‍ പ്രതിസന്ധിക്കിടയില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 4 ശതമാനം ഉയര്‍ന്ന് 97.35 ഡോളറിലെത്തി. ഇത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യുഎസ് ഓഹരികള്‍ ചൊവ്വാഴ്ച 2 ശതമാനത്തിലധികം ഇടിഞ്ഞു.