image

22 Feb 2022 9:45 AM GMT

Market

എൽഐസി ഐപിഒയിൽ കണ്ണുംനട്ട് വിദേശ ഫണ്ടുകൾ

MyFin Desk

എൽഐസി ഐപിഒയിൽ കണ്ണുംനട്ട് വിദേശ ഫണ്ടുകൾ
X

Summary

എംഎസ് സിഐ സൂചികയിൽ ഉൾപ്പെടുത്തുന്നതോടെ വൻ തോതിൽ വിദേശ നിക്ഷേപം ആകർഷിക്കും വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോഴും എൽഐസി ഐപിഒയിൽ നിക്ഷേപകർ വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. അതോടൊപ്പം ഇത് വൻ തോതിൽ വിദേശ ഫണ്ടുകളെയും ആകർഷിക്കുന്നു. ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ്ഷോകളിൽ 200-ലധികം സ്ഥാപന നിക്ഷേപകരെയാണ് എൽഐസി ലക്ഷ്യമിടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകർക്കായി എല്ലാ ദിവസവും വെർച്വൽ റോഡ്‌ഷോകളും നടത്തുന്നുണ്ട്. മ്യൂച്വൽ ഫണ്ടുകൾ പോലുള്ള വലിയ ആഭ്യന്തര നിക്ഷേപകർക്ക് പുറമെ, സോവറിൻ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, മറ്റ് സ്ഥാപന നിക്ഷേപകർ […]


എംഎസ് സിഐ സൂചികയിൽ ഉൾപ്പെടുത്തുന്നതോടെ വൻ തോതിൽ വിദേശ നിക്ഷേപം ആകർഷിക്കും

വിപണിയിൽ അസ്ഥിരത നിലനിൽക്കുമ്പോഴും എൽഐസി ഐപിഒയിൽ നിക്ഷേപകർ വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. അതോടൊപ്പം ഇത് വൻ തോതിൽ വിദേശ ഫണ്ടുകളെയും ആകർഷിക്കുന്നു.

ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ്ഷോകളിൽ 200-ലധികം സ്ഥാപന നിക്ഷേപകരെയാണ് എൽഐസി ലക്ഷ്യമിടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകർക്കായി എല്ലാ ദിവസവും വെർച്വൽ റോഡ്‌ഷോകളും നടത്തുന്നുണ്ട്.

മ്യൂച്വൽ ഫണ്ടുകൾ പോലുള്ള വലിയ ആഭ്യന്തര നിക്ഷേപകർക്ക് പുറമെ, സോവറിൻ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, മറ്റ് സ്ഥാപന നിക്ഷേപകർ എന്നിവരെയും എൽഐസി ലക്ഷ്യമിടുന്നു.

ഫിഡിലിറ്റി ഇന്റർനാഷണൽ, ക്യാപിറ്റൽ ഇന്റർനാഷണൽ, എഫ്‌ഐസി സിംഗപ്പൂർ എന്നീ വിദേശ നിക്ഷേപകർ റോഡ് ഷോയിൽ പങ്കെടുത്തു. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള എംഎഫ് തുടങ്ങിയ ആഭ്യന്തര ഫണ്ടുകളും റോഡ്‌ഷോകളിൽ പങ്കെടുത്തതായി എൽഐസി അവകാശപ്പെടുന്നു.

സ്ഥാപന നിക്ഷേപകരെ ആകർഷിച്ച് പബ്ലിക് ഇഷ്യൂവിന്റെ വിജയം ഉറപ്പാക്കാൻ എൽഐസിയുടെ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിക്കുന്നുണ്ട്.

ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന വിപണികളിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ-കൾ) വിറ്റഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എൽഐസി വിദേശ ഫണ്ടുകളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. 2022-ൽ ഇതുവരെ എഫ്‌ഐഐ-കൾ ഇന്ത്യൻ ഓഹരി മാർക്കറ്റിൽ $7 ബില്യൺ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്. 2021 ഒക്ടോബർ മുതൽ നോക്കിയാൽ $11 ബില്യൺ മൂല്യമുള്ള ഓഹരികളാണ് എഫ്ഐഐ-ൾ വിട്ടൊഴിഞ്ഞത്.
.
സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിംഗിന് ശേഷം എംഎസ്‌സിഐ പോലുള്ള ആഗോള സൂചികകളിൽ ഉൾപ്പെടുത്തുന്നത് നിക്ഷേപകരെ ആകർഷിക്കും. ഇത് എൽഐസി ഐപിഒയിലേക്ക് കൂടുതൽ വിദേശ ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപം കൊണ്ടുവരുമെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ആദ്യ നിരീക്ഷണ കത്ത് മാർച്ച് 5 നകം പ്രതീക്ഷിക്കാം.

ഐപിഒ വരുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽഐസിയുടെ മൂല്യം നിലവിലെ മൂല്യമായ 5.4 ലക്ഷം കോടിയുടെ 2.7 ഇരട്ടിയായി വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. തത്ഫലമായി കമ്പനിയുടെ മൊത്ത മുല്യം 14.5 കോടിയായി ഉയരും.

മാർച്ച് പകുതിയോടെ ഐപിഓ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒയുടെ മൊത്തം തുക 65,000 കോടിയ്ക്കും 75,000 കോടിയ്ക്കും ഇടയിലാണ്.

2021/22 ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനായി മാർച്ച് അവസാനത്തോടെ ഐപിഒ പൂർത്തിയാക്കാൻ സർക്കാർ തിരക്കിട്ട് ശ്രമിക്കുകയാണ്. മൊത്ത ആഭ്യന്തര ഉൽപ്പാദന നിരക്ക് (ജിഡിപി) 6.4%-ൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. എൽഐസി ഓഹരി വിറ്റഴിക്കുന്നതിലൂടെ 60,000 കോടി രൂപ ($8.03 ബില്യൺ) സമാഹരിക്കാമെന്നാണ് പ്രതീക്ഷ.

മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള വിറ്റഴിക്കലും സ്വകാര്യവൽക്കരണ പദ്ധതികളും 175,000 കോടി രൂപയിൽ നിന്ന് 78,000 കോടി രൂപയായി സർക്കാർ കുത്തനെ വെട്ടിച്ചുരുക്കി.

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും രണ്ട് ബാങ്കുകളും ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ സർക്കാരിന് കമ്പനി ഓഹരികൾ വിറ്റഴിച്ചതിൽ നിന്ന് ഈ വർഷം ഇതുവരെ 12,000 കോടി രൂപ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

60,000 കോടി രൂപ ആഗോള ഇൻഷുറൻസ് ഐ‌പി‌ഒയായി സജ്ജീകരിച്ചിരിക്കുന്ന ഓഫറിനായുള്ള നിക്ഷേപക റോഡ്ഷോകൾ ഈ ആഴ്ച ആദ്യം ആരംഭിച്ചു.

എസ്‌ബിഐ ക്യാപ്‌സ്, സിറ്റിഗ്രൂപ്പ്, നോമുറ, ജെപി മോർഗൻ, ഗോൾഡ്‌മാൻ സാച്ച്‌സ് എന്നിവരും മറ്റ് അഞ്ച് ആഭ്യന്തര, അന്തർദേശീയ നിക്ഷേപ ബാങ്കുകളും ഇതിൻറെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്.

80 ദശലക്ഷത്തിലധികം പോളിസികളുമായി ഇന്ത്യയുടെ ഇൻഷുറൻസ് മേഖലയിൽ ആധിപത്യം പുലർത്തുന്ന എൽഐസി-ക്കു 66 വർഷം പഴക്കമുണ്ട്.