image

18 Feb 2022 8:00 PM

2022-ൽ ഭവന വില ഉയരുമെന്ന് സിഐഐ-അനറോക്ക് സർവെ

MyFin Desk

2022-ൽ ഭവന വില ഉയരുമെന്ന് സിഐഐ-അനറോക്ക് സർവെ
X

Summary

ഡെൽഹി: വ്യവസായികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്ഡസ്ട്രീസും (സിഐഐ) പ്രോപ്പർട്ടി കൺസൾട്ടന്റായ അനറോക്കും സംയുക്തമായി നടത്തിയ ഉപഭോക്തൃ സർവേ ഫലം പുറത്തു വന്നു. പ്രതികരിച്ചതിൽ 55 ശതമാനത്തിലധികം പേർ ഉയർന്ന പ്രാരംഭ ചെലവുകൾ കാരണം ഈ വർഷം ഭവന വിലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കരുതുന്നത്. ​ 2021 ജൂലൈയ്ക്കും-ഡിസംബറിനും ഇടയിൽ നടത്തിയ സർവേയിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിൽ ഉടനീളം തിരഞ്ഞെടുത്ത 5,210 പേരിലാണ് സർവെ നടത്തിയത്. […]


ഡെൽഹി: വ്യവസായികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്ഡസ്ട്രീസും (സിഐഐ) പ്രോപ്പർട്ടി കൺസൾട്ടന്റായ അനറോക്കും സംയുക്തമായി നടത്തിയ ഉപഭോക്തൃ സർവേ ഫലം പുറത്തു വന്നു. പ്രതികരിച്ചതിൽ 55 ശതമാനത്തിലധികം പേർ ഉയർന്ന പ്രാരംഭ ചെലവുകൾ കാരണം ഈ വർഷം ഭവന വിലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കരുതുന്നത്.

2021 ജൂലൈയ്ക്കും-ഡിസംബറിനും ഇടയിൽ നടത്തിയ സർവേയിൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായി ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിൽ ഉടനീളം തിരഞ്ഞെടുത്ത 5,210 പേരിലാണ് സർവെ നടത്തിയത്.

"നിർമ്മാണ അസംസ്‌കൃത മേഖലയിലെ പണപ്പെരുപ്പം കാരണം മൊത്തത്തിലുള്ള പ്രവർത്തന ചെലവുകളിൽ വർദ്ധനവ് ഉണ്ടാവാമെന്ന് 56 ശതമാനം പേർ പ്രതീക്ഷിക്കുന്നു". അനറോക്ക് റിപ്പോർട്ടിൽ പറയുന്നു.

ഭവന നിർമ്മാണത്തിൽ 10 ശതമാനത്തിൽ താഴെയുള്ള വർദ്ധനവ് വലിയ സ്വാധീനം ചെലുത്തില്ല, എന്നാൽ 10 ശതമാനത്തിലധികമായാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

"സമ്പാദ്യമെന്ന നിലയിൽ റിയൽ എസ്റ്റേറ്റിനെ അനുകൂലിക്കുന്ന വോട്ടുകൾ ഈ സർവേയിൽ 3 ശതമാനം വർദ്ധിച്ചു. 2022-ൽ പ്രാരംഭ ചെലവുകളുടെ ലഭ്യതയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം ഭവനവില 5-8 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഈ കണക്ക് വളരെ പ്രധാനമാണ് ," അനറോക്ക് ചെയർമാൻ അനുജ് പുരിപറഞ്ഞു.

2022 ന്റെ രണ്ടാം പകുതിയോ‌ടെ പലിശ നിരക്കുകൾ വർധിപ്പിച്ചാൽ വീട് വാങ്ങുന്നവരുടെ മൊത്തത്തിലുള്ള ചെലവ് കൂടാനുള്ളതിന് മറ്റൊരു കാരണമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനമെടുക്കാതെ നിന്നിരുന്ന 63 ശതമാനം വീടുവയ്ക്കാൻ തീരുമാനിച്ചപ്പോൾ മുന്നേ തന്നെ ഉറപ്പായും തീരുമാനിച്ച 30% പേരിലും കൊവിഡ് തീരുമാനം മാറ്റാനുള്ള കാരണമായില്ല. ചുരുക്കത്തിൽ ആകെ 93 ശതമാനം ഇപ്പോൾ വീടു വയ്ക്കാൻ/ വാങ്ങാനൊരുങ്ങുന്നതായാണ് സർവെ ഫലം.

ഇതിൽ തന്നെ 63 ശതമാനം പേരും മീഡിയം-പ്രീമിയം വീടുകളാണ് ഇഷ്ടപ്പെടുന്നത്. അതായത് 45 ലക്ഷം തൊട്ട് 1.5 കോടി രൂപയ്ക്കുള്ളിൽ വിലയുള്ള സെഗ്‌മെന്റുകൾ.

ഇപ്പോഴും പ്രതികരിച്ചവരിൽ 32 ശതമാനം പേർക്കും ​റെഡി-ടു-മൂവ്-ഇൻ (ആർ‌ ടി‌ എം) വീടുകളോടാണ് താത്പര്യമെങ്കിലും ആദ്യത്തെ കോവിഡ് തരംഗത്തിന് ശേഷം ഈ മുൻഗണനയിൽ 14 ശതമാനത്തിന്റെ കുറവ് കാണാം.

നഗരങ്ങളിൽ ഉടനീളം ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ള വസ്തു വകകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് കൈയ്യിലൊതുങ്ങുന്ന ശ്രേണിയിലുള്ള വീടുകളും റെസിഡൻഷ്യൽ പ്ലോട്ടുകളും ആണ്. 7 നഗരങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ പ്രോപ്പർട്ടി തരമാണ് റെസിഡൻഷ്യൽ പ്ലോട്ടുകൾ. ടയർ 2, ടയർ 3 നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റവും ഇഷ്ടം റെസിഡൻഷ്യൽ പ്ലോട്ടുകളോടാണ്.

നഗരങ്ങളിലുള്ളവർക്ക് ഇപ്പോഴും തിരഞ്ഞെടുക്കാനുള്ള പ്രോപ്പർട്ടി തരമാണ് അപ്പാർട്ട്‌മെന്റുകൾ എന്നാണ് അനറോക്ക് സർവെ ഫലം.