image

11 Feb 2022 8:06 AM

Business

'ഹഡില്‍ ഗ്ലോബല്‍ മീറ്റ്' ഫെബ്രു. 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

MyFin Desk

ഹഡില്‍ ഗ്ലോബല്‍ മീറ്റ് ഫെബ്രു. 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

Summary

തിരുവനന്തപുരം: ഫെബ്രുവരി 19-ന് ആരംഭിക്കുന്ന വാര്‍ഷിക 'ഹഡില്‍ ഗ്ലോബല്‍' കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും നവീകരണത്തിലും കേരളത്തിന്റെ ശക്തമായ മുന്നേറ്റം കാണാനാകും. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മീറ്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ദ്വിദിന വെര്‍ച്വല്‍ ഇവന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കോവിഡാനന്തര ലോകത്ത് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് സാങ്കേതിക വിദഗ്ദരും വ്യവസായ പ്രമുഖരുമായി സംവദിക്കാനും ഗ്ലോബല്‍ മീറ്റ് സഹായിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഒരു ലോകത്ത് […]


തിരുവനന്തപുരം: ഫെബ്രുവരി 19-ന് ആരംഭിക്കുന്ന വാര്‍ഷിക 'ഹഡില്‍ ഗ്ലോബല്‍' കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും നവീകരണത്തിലും കേരളത്തിന്റെ ശക്തമായ മുന്നേറ്റം കാണാനാകും. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മീറ്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ദ്വിദിന വെര്‍ച്വല്‍ ഇവന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കോവിഡാനന്തര ലോകത്ത് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് സാങ്കേതിക വിദഗ്ദരും വ്യവസായ പ്രമുഖരുമായി സംവദിക്കാനും ഗ്ലോബല്‍ മീറ്റ് സഹായിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഒരു ലോകത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപ, പങ്കാളിത്ത അവസരങ്ങളില്‍ ബിസിനെസ്സിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ്‌ യു എം) സംഘടിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ബ്രെയിന്‍സ്റ്റോമിംഗ് ഇവന്റ് ശ്രദ്ധ കേന്ദ്രീകരിക്കും,

ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന്റെ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനാകും.

സമാപന ദിവസം കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒരു ബ്ലോക്ക് ചെയിന്‍ ഉച്ചകോടി ആസൂത്രണം ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്റ്റാര്‍ട്ട്-അപ്പ് സ്ഥാപകര്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍, വ്യവസായികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഓണ്‍ലൈന്‍ കോണ്‍ക്ലേവ് പ്രാഥമികമായി ലോകമെമ്പാടുമുള്ള സംരംഭകത്വ അവസരങ്ങളുടെ വ്യാപ്തി പരിശോധിക്കും. നേതൃത്വ ചര്‍ച്ചകള്‍, ടെക് ടോക്കുകള്‍, സ്റ്റാര്‍ട്ട്-അപ്പ് ഡെമോ, മറ്റ് ബിസിനസ്സ് അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇവന്റില്‍ ഉള്‍പ്പെടുന്നു. ഏകദേശം 30 മെന്റര്‍മാര്‍ നേതൃത്വം നല്‍കുന്ന മെന്ററിംഗ് സെഷനുകളും സ്റ്റാര്‍ട്ടപ്പ് എക്സ്പോയും ആഗോളതലത്തിലും കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സംഘടിപ്പിക്കും

ഗൂഗിള്‍, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍ ആക്സിലറേറ്റര്‍ നെറ്റ്വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്‌കോം എന്നിവയുമായി സ്റ്റാര്‍ട്ടപ്പുകള്‍ ധാരണാപത്രം ഒപ്പിടും. രണ്ടായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാക്കിയ പ്ലാറ്റ്ഫോമിലാണ് പരിപാടി നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനൊപ്പം കേരള ഐ.ടി പാര്‍ക്കുകളും സമ്മേളനത്തില്‍ കൈകോര്‍ക്കും.

സമ്മേളനത്തിലെ സെഷനുകളില്‍ ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സ്റ്റാര്‍ട്ട്-അപ്പ് സ്ഥാപകരും സ്വാധീനം ചെലുത്തുന്നവരും വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നോഡല്‍ ഏജന്‍സിയായ കെ എസ് യു എം. 2018 മുതല്‍ 'ഹഡില്‍ കേരള' സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സ്റ്റാര്‍ട്ട്-അപ്പ് പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന രാജ്യത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളില്‍ ഒന്നാണിത്. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം ഈ പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞു.