11 Feb 2022 2:45 AM GMT
Summary
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 9.54 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഇതില്‍ 7 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടെ വിഹിതമാണ്. ആര്‍ ബി ഐ പുറത്തു വിട്ട കണക്കനുസരിച്ച് ഇക്കാലയളവില്‍ പണം തിരിച്ച് പിടിക്കല്‍ നടപടികളിലൂടെ 4.14 ലക്ഷം കോടി രൂപ ഇതില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. ഇതിനായി വിവിധ സാധ്യതകളാണ് ഉപയോഗിച്ചിട്ടുള്ളത്. ലോക് അദാലത്ത് വഴിയും കോടതി, സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി […]
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 9.54 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഇതില്‍ 7 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടെ വിഹിതമാണ്. ആര്‍ ബി ഐ പുറത്തു വിട്ട കണക്കനുസരിച്ച് ഇക്കാലയളവില്‍ പണം തിരിച്ച് പിടിക്കല്‍ നടപടികളിലൂടെ 4.14 ലക്ഷം കോടി രൂപ ഇതില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്.
ഇതിനായി വിവിധ സാധ്യതകളാണ് ഉപയോഗിച്ചിട്ടുള്ളത്. ലോക് അദാലത്ത് വഴിയും കോടതി, സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്- ആക്ട്) നടപടികള്‍ വഴിയും ആണ് ഈ പണം തിരിച്ച് പിടിച്ചത്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡും കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
20-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ 2.08 ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളി. ഇതില്‍ 1.34 ലക്ഷം കോടി രുപയും പൊതുമേഖലാ ബാങ്കുകളുടെ വിഹിതം തന്നെയാണ്.് 14.1 ശതമാനം തുക തിരിച്ച് പിടിക്കാനായിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മാത്രം 38,974 കോടി രൂപയുടെ കിട്ടാകടമാണ് ബാങ്കുകള്‍ എഴുതി തള്ളിത്. ഇത് മുന്‍ പാദത്തേക്കാള്‍ ഏറെ കൂടുതലാണ്. ആദ്യ രണ്ട് പാദത്തിലെ കണക്ക് 46,382 കോടി രൂപയാണ്. മറ്റ് പല കാരണങ്ങള്‍ക്കൊപ്പം കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയും മൂന്നാം പാദത്തില്‍ സംഖ്യ കുതിച്ചുയുരുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചില ബാങ്കുകളുടെ കാര്യത്തില്‍ എഴുതി തള്ളിയ സംഖ്യയില്‍ കുറവ് വന്നിട്ടുണ്ട്. ഇതില്‍ സ്വകാര്യ ബാങ്കാണ് കൂടുതല്‍.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതി തള്ളിയ ആകെ കോര്‍പ്പറേറ്റ് കടം 11.68 ലക്ഷം കോടി രൂപയാണ്. ഇതില്‍ തന്നെ കൂടുതല്‍ തുകയും ബാങ്ക് ബുക്കില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരിക്കുന്നത് അവസാന ഏഴു വര്‍ഷത്തിലാണ്.
കിട്ടാക്കടം
മൂന്ന്് മാസം തുടര്‍ച്ചയായി വായ്പാ ഗഢു മുടങ്ങുമ്പോഴാണ് അത് നിഷ്‌ക്രിയ ആസ്തിയായും പിന്നീട് കിട്ടാക്കടമായും മാറുന്നത്. വായ്പ എടുത്ത കോര്‍പ്പറേറ്റുകള്‍ക്ക്് ധനകാര്യ-രാഷ്ട്രീയ മേഖലയിലുള്ള സ്വാധീനമനുസരിച്ച് ഇത് തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് സാധ്യമാകാറില്ല.