image

10 Feb 2022 8:22 AM GMT

ധനക്കമ്മി നിയന്ത്രണത്തിലാകും; നിർമല സീതാരാമൻ

PTI

ധനക്കമ്മി നിയന്ത്രണത്തിലാകും; നിർമല സീതാരാമൻ
X

Summary

ന്യൂഡൽഹി: ചെലവുകൾ വർദ്ധിപ്പിക്കാതെയും അധിക ബാധ്യതകൾ ഉണ്ടാക്കാതെയും സാമ്പത്തികമായ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ സർക്കാർ ശ്രമിച്ചതിനാൽ നടപ്പു സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന 6.9% ധനക്കമ്മി ലക്ഷ്യത്തിലെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ഒരു ലക്ഷം കോടി രൂപയുടെ വായ്പ അടിസ്ഥാന സൗകര്യ വികസനത്തിനും, മൂലധനച്ചെലവിനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ 2022-23 ലെ കേന്ദ്ര ബജറ്റിന്റെ ചർച്ചയ്ക്കിടെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബജറ്റ് എസ്റ്റിമേറ്റിൽ പ്രവചിച്ച, ജി ഡി പിയുടെ 6.8 ശതമാനത്തിൽ നിന്ന് ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷത്തിൽ […]


ന്യൂഡൽഹി: ചെലവുകൾ വർദ്ധിപ്പിക്കാതെയും അധിക ബാധ്യതകൾ ഉണ്ടാക്കാതെയും സാമ്പത്തികമായ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ സർക്കാർ ശ്രമിച്ചതിനാൽ നടപ്പു സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന 6.9% ധനക്കമ്മി ലക്ഷ്യത്തിലെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ഒരു ലക്ഷം കോടി രൂപയുടെ വായ്പ അടിസ്ഥാന സൗകര്യ വികസനത്തിനും, മൂലധനച്ചെലവിനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ 2022-23 ലെ കേന്ദ്ര ബജറ്റിന്റെ ചർച്ചയ്ക്കിടെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബജറ്റ് എസ്റ്റിമേറ്റിൽ പ്രവചിച്ച, ജി ഡി പിയുടെ 6.8 ശതമാനത്തിൽ നിന്ന് ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷത്തിൽ 6.9 ശതമാനമാകുമെന്ന് ഫെബ്രുവരി 1 ലെ തന്റെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞിരുന്നു.
" ഈ ധനക്കമ്മി എസ്റ്റിമേറ്റ് അസാധാരണമായ ഒന്നായി ആരും കരുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകർച്ചവ്യാധി ആശങ്കാജനകമായി നിലനിന്നെങ്കിലും 6.9% എന്ന ലക്ഷ്യത്തിലെത്തുകയെന്ന ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക ചെലവുകൾ നിയന്ത്രിച്ച് അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കാനും സന്തുലിതമായി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്," സീതാരാമൻ പറഞ്ഞു.
ചർച്ചയ്ക്കിടെ എൻ സി പി നേതാവ് സുപ്രിയ സുലെ ഉന്നയിച്ച പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ബജറ്റ് പ്രസംഗത്തിൽ, 2022-23 ലെ ധനക്കമ്മി ജി ഡി പിയുടെ 6.4 ശതമാനമായി കണക്കാക്കുമെന്ന് സീതാരാമൻ പറഞ്ഞിരുന്നു. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തിനു താഴെയാക്കാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ധനാശ്വാസ പദ്ധതികൾ പോലെയുള്ളവ വരും കാലങ്ങളിൽ നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകേണ്ടതായി വരും.
“2022-23 ലെ ധനക്കമ്മി നില നിശ്ചയിക്കുമ്പോൾ, പൊതു നിക്ഷേപത്തിലൂടെ ശക്തവും സുസ്ഥിരവുമായ വളർച്ചയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധമുണ്ട്.” അവർ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട്, “അടിസ്ഥാന സൗകര്യങ്ങൾക്കും (വികസനം), മൂലധനച്ചെലവിനും ഫണ്ട് വേഗത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അതിനാലാണ് ഈ തുക സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് സീതാരാമൻ കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങൾക്ക് അവരുടെ കടമെടുക്കൽ പരിധിക്ക് കീഴിൽ നൽകിയതിലും കൂടുതലാണ് അനുവദിച്ചിരിക്കുന്ന തുക. എന്നാലും ഇത് സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധിയെ ബാധിക്കില്ല. സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ, പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന നിരവധി പദ്ധതികൾക്കായാണ് ഈ തുകയെന്നും ആവശ്യമുണ്ടെങ്കിൽ മൊത്തത്തിലായി ഇത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
"ഞങ്ങൾ സംസ്ഥാനങ്ങളെ പിന്തുണയ്ക്കേണ്ടത് ഈ രീതിയിലാണെന്ന് ഞാൻ കരുതുന്നു. അതിനാലാണ് ഈ തുക അനുവദിച്ചത്. ഒന്നാമതായി ഇത് എഫ് ആർ ബി എമ്മിനെ ബാധിക്കില്ല. രണ്ട്, നിങ്ങൾക്ക് (സംസ്ഥാനങ്ങൾക്ക്) ഒരു പലിശ ഭാരവും നൽകുന്നില്ല. മൂന്നാമതായി, സംസ്ഥാനങ്ങൾക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് പ്രോജക്റ്റിനും ഇത് ഉപയോഗിക്കാം," മന്ത്രി പറഞ്ഞു.
ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‌മെന്റ് (എഫ്‌ ആർ ബി എം) നിയമം സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒന്നാണ്.
സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായാണ് സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് 2022-23ൽ ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ സീതാരാമൻ പറഞ്ഞിരുന്നു. ഈ അമ്പത് വർഷത്തെ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്പ പരിധിയേക്കാൾ കൂടുതലാണ്.