10 Feb 2022 12:12 AM GMT
Summary
ഡെല്‍ഹി: ഭാരതി എയര്‍ടെലിന് കടപ്പത്രങ്ങളിലൂടെ 7500 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അംഗീകാരം. ആഗോള ടെക്ക് ഭീമനായ ഗൂഗിള്‍ എയര്‍ടെലില്‍ $1 ബില്യണ്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഭാരതി എയര്‍ടെല്‍ന്റെ ഓരോ ഓഹരിക്കും 734 രൂപ വീതം 1.28 ശതമാനം ഓഹരികള്‍ക്കായി $700 മില്യണ്‍ ഗൂഗിള്‍ നല്‍കും. ബാക്കി തുക മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ഷങ്ങളുടെ പ്ലാനുകള്‍ക്കായി നല്‍കും. ഗൂഗിളിന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഓഹരി ഇടപാടുകളിലൂടെയും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും […]
ഡെല്‍ഹി: ഭാരതി എയര്‍ടെലിന് കടപ്പത്രങ്ങളിലൂടെ 7500 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അംഗീകാരം. ആഗോള ടെക്ക് ഭീമനായ ഗൂഗിള്‍ എയര്‍ടെലില്‍ $1 ബില്യണ്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഭാരതി എയര്‍ടെല്‍ന്റെ ഓരോ ഓഹരിക്കും 734 രൂപ വീതം 1.28 ശതമാനം ഓഹരികള്‍ക്കായി $700 മില്യണ്‍ ഗൂഗിള്‍ നല്‍കും. ബാക്കി തുക മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ഷങ്ങളുടെ പ്ലാനുകള്‍ക്കായി നല്‍കും.
ഗൂഗിളിന്റെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ഓഹരി ഇടപാടുകളിലൂടെയും വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ഡിജിറ്റലൈസേഷന്‍ ഫണ്ട് വഴി ഇന്ത്യയില്‍ $10 ബില്യണ്‍ നിക്ഷേപിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഗൂഗിള്‍ പദ്ധതിയിട്ടിരുന്നു.
മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റഫോമിൽ 7.73 ശതമാനം ഓഹരികൾക്കായി 2020 ജൂലൈയില്‍ ഗൂഗിള്‍ $4.5 ബില്യണ്‍ നിക്ഷേപം നടത്തിയിരുന്നു.
ഇന്ത്യന്‍ ടെലികോം വിപണി 5 ജി സേവനങ്ങള്‍ പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ്. ഈ വാര്‍ഷം മാര്‍ച്ചോടെ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 5 ജി സ്‌പെക്ട്രം സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
സ്വകാര്യ ടെലികോം ദാതാക്കള്‍ 2022-23 ല്‍ 5-ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ വര്‍ഷം സ്‌പെക്ട്രം ലേലം നടത്തും. റേഡിയോ തരംഗങ്ങളുടെ വിലനിര്‍ണ്ണയം പോലുള്ള നിര്‍ണായക വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അന്തിമമാക്കുന്നതിന് മുമ്പ് സ്‌പെക്ട്രം ലേലത്തെ കുറിച്ച് ട്രായ് തുറന്ന ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.