image

12 Sept 2023 5:05 PM IST

Latest News

മാലിന്യം തള്ളല്‍: എറണാകുളം ജില്ലയില്‍ പിഴയിനത്തില്‍ ഈടാക്കിയത് 58 ലക്ഷം രൂപ

MyFin Desk

littering ernakulam district collected rs58 lakh in fines
X

Summary

  • ജില്ലാതല സ്‌ക്വാഡുകള്‍ 976 പരിശോധനകളാണ് നടത്തിയത്
  • 162 ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും നടത്തിയ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ കണ്ടെത്തി


മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് എറണാകുളം ജില്ലയില്‍ ഈടാക്കിയത് 58,30,630 രൂപ. ഏപ്രില്‍ മുതലുള്ള ആറു മാസത്തെ കണക്ക് പ്രകാരമാണിത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെയും ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മാലിന്യമുക്ത നവകേരളം അവലോകന യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്വീകരിച്ച നിയമനടപടികളുടെ ഭാഗമായുള്ള പിഴയും ജില്ലാതല സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ ചുമത്തിയ പിഴയും ചേര്‍ത്തുള്ള തുകയാണിത്.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3278 നിയമവിരുദ്ധ മാലിന്യം തള്ളല്‍ ആണ് കണ്ടെത്തിയത്. ഇതില്‍ 3136 കേസുകളിലാണ് പിഴ ചുമത്തിയത്. 46,54,130 രൂപയാണ് പിഴ ചുമത്തിയത്.88 വാഹനങ്ങളും പിടിച്ചെടുത്തു.

മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് ജില്ലാതല സ്‌ക്വാഡുകള്‍ 976 പരിശോധനകളാണ് നടത്തിയത്. 680 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജില്ലാതല സ്‌ക്വാഡുകള്‍

11,76,500 രൂപയാണ് പിഴ ചുമത്തിയത്. 162 ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും നടത്തിയ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കഴിഞ്ഞ ആറുമാസത്തിനിടെ 334492 കിലോ മാലിന്യമാണ് തരംതിരിച്ച് നീക്കം ചെയ്തത്. റിജെക്ട് വേസ്റ്റ് 2977414 കിലോയും ലെഗസിവേസ്റ്റ് 1398262 കിലോയും ഇ-മാലിന്യം 247 കിലോയും അപകടകരമായ മാലിന്യം 846 കിലോയും ഗ്ലാസ് മാലിന്യം 65451 കിലോയും മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക് 96618 കിലോയും സ്‌ക്രാപ്പ് ഇനത്തില്‍ 15350 കിലോയും മാലിന്യങ്ങള്‍ നീക്കി.

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 1682 മിനി എംസിഎഫുകളും 116 എംസിഎഫുകളും 14 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളുമാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ 2380 ഹരിത കര്‍മ്മ സേനാംഗങ്ങളും നഗരസഭയില്‍ 640 അംഗങ്ങളും കോര്‍പ്പറേഷന്‍ പരിധിയില്‍ 885 പേരുമാണ് പ്രവര്‍ത്തിക്കുന്നത്.