image

24 Aug 2023 3:00 AM

Latest News

വാഗ്നര്‍ തലവന്‍ പ്രിഗോഷിന്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടു?

MyFin Desk

Yevgeny Prigozhin | Wagner Group | Plane crashes
X

Summary

പുടിനെ അട്ടിമറിക്കാനുള്ള വാഗ്നര്‍ ഗ്രൂപ്പിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു


റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ വീമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി എപി റിപ്പോര്‍ട്ട്. പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന വിമാനം വടക്കന്‍ മോസ്‌കോയില്‍ തകര്‍ന്നു വീഴുകയും അതിലുണ്ടായിരുന്ന പത്തു പേരും മരിച്ചുവെന്നും റഷ്യയുടെ സിവില്‍ ഏവിയേഷന്‍ ഏജന്‍സി പിന്നീട് അറിയിച്ചതായി എപി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു ജോലിക്കാരും ഏഴും യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരന്നതെന്ന് റഷ്യയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി ടാസ് റിപ്പോര്‍ട്ടു ചെയ്തു.പ്രിഗോഷിനുമായി അടുത്ത ബന്ധപ്പെട്ടിരുന്ന ഉന്നത റഷ്യന്‍ ജനറലിനെ എയര്‍ ഫോഴ്‌സ് കമാണ്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തതിനു പിന്നാലെയാണ് വിമാനാപകടമുണ്ടായിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തില്‍ പ്രിഗോഷിനുണ്ടായിരുന്നുവെന്ന് വാഗ്നര്‍ ഗ്രൂപ്പ്് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ആരാണീ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ ? പുടിനേക്കാള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് വാഗ്‌നര്‍ തലവനെ കുറിച്ച് അറിയാന്‍

വിമാനത്തിന്റെ തകര്‍ച്ചയെക്കുറിച്ച് ഏറെ സംശയം ഉയര്‍ന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് റഷ്യയില്‍ പട്ടാള അട്ടിമറിക്കു പ്രിഗോഷിന്‍ ശ്രമിച്ചിരുന്നു. അന്നു മുതല്‍ പ്രിഗോഷിന്റെ ഭാവി സംബന്ധിച്ച നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. പട്ടാള അട്ടിമറിശ്രമത്തെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ശക്തമായി അപലപിക്കുകയും രാജ്യദ്രോഹക്കുറ്റമാണെന്നു പറയുകയും ചെയ്തിരുന്നു. പിന്നില്‍നിന്നു കുത്തിയതിനെരേ പ്രതികാരം ചെയ്യുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിഗോഷിനെതിരേ ഉയര്‍ത്തിയ കുറ്റങ്ങള്‍ ഉപേക്ഷിക്കുകയും ബലാറൂസിലേക്ക് പോകുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

പുടിന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ഭരണത്തിനെതിരേ ഏറ്റവും ഗുരുതരമായ വെല്ലുവിളിയായിരുന്നു വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ പട്ടാള അട്ടിമറി ശ്രമം. മോസ്‌കോയ്ക്ക് സമീപം 200 കിലോമീറ്റര്‍ അടുത്തെത്തിയശേഷമാണ് കലാപസേന പിന്‍വാങ്ങിയത്. ഒരു കാലത്തു പുടിന്റെ ഏറ്റവും അടുത്തയാളായിരുന്നു പ്രിഗോഷിന്‍. യുക്രെയ്‌നി്ല്‍ റഷ്യക്കു വേണ്ടി യുദ്ധം ചെയ്തിരുന്നത് വാഗ്നര്‍ കൂലിപ്പട്ടാളമായിരുന്നു.

''എന്താണെന്നു സംഭവിച്ചതെന്ന് അറിയില്ല; ഏനിക്കിതില്‍ അതിശയവുമില്ല,'' യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.