29 April 2023 3:00 AM
Summary
- റിട്ടയര്‍മെന്റ് വരെ എംഡി സ്ഥാനവും
- എഫ്എസ്‌ഐ്ബിയുടെ ഷോര്‍ട്ട്‌ലിസ്റ്റിലും
- 2024 ജൂണ്‍വരെ ചെയര്‍മാന്‍
സര്‍ക്കാര്‍ എല്‍ഐസിയുടെ ചെയര്‍മാനായി സിദ്ധാര്‍ത്ഥ മോഹന്തിയെ നിയമിച്ചു. ജൂണ്‍ 2024 വരെയാണ് അദ്ദേഹത്തിന്റെ നിയമന കാലയളവ്. അതിന് ശേഷം 2025 ജൂണ്‍ 7വരെയോ അദ്ദേഹത്തിന് 62 വയസ്സാകുംവരെയോ അദ്ദേഹം മാനേജിങ് ഡയറക്ടറായി തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ മോഹന്തി. കമ്പനിയുടെ നാല് മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇതില്‍ നിന്നാണ് എഫ്എസ്‌ഐബിയുടെ കൂടി നിര്‍ദേശപ്രകാരം അദ്ദേഹത്തെ തെരഞ്ഞെടുത്തത്.