16 Sept 2023 5:36 AM
Summary
- ഡബിള്‍ ഡെക്കര്‍ ബസുകള്‍ 2023 സെപ്റ്റംബര്‍ 15-ന് യാത്ര അവസാനിപ്പിച്ചു
- . പാരിസ്ഥിതിക ആശങ്കകള്‍ ലോകമെമ്പാടും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനാലാണു ഡീസല്‍ ഡബിള്‍ ഡെക്കര്‍ ബസ്സുകളെ ഒഴിവാക്കിയത്
മുംബൈ നഗരനിരത്തിലെ സ്ഥിരം കാഴ്ചകളിലൊന്നായ ചുവന്ന നിറത്തിലെ ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ ഓര്‍മയാകുന്നു.
ഡബിള്‍ ഡെക്കര്‍ ബസുകള്‍ 2023 സെപ്റ്റംബര്‍ 15-ന് യാത്ര അവസാനിപ്പിച്ചു.
ഓപ്പണ്‍ ഡെക്ക് ബസുകള്‍ 2023 ഒക്ടോബര്‍ 5-നും സര്‍വീസ് അവസാനിപ്പിക്കും.
ബൃഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബിഇഎസ്ടി) ആണ് ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഡീസല്‍ ബസ്സുകളുടെ ഓട്ടമാണ് അവസാനിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക ആശങ്കകള്‍ ലോകമെമ്പാടും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനാലാണു ഡീസല്‍ ഡബിള്‍ ഡെക്കര്‍ ബസ്സുകളെ ഒഴിവാക്കിയത്.
ഡീസലിനു പകരം ഇവി (ഇലക്ട്രിക് വെഹിക്കിള്‍) ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചുവപ്പും കറുപ്പും ഇടകലര്‍ന്ന നിറമാണ് ഇവി ബസ്സുകളുടേത്.
ചുവന്ന ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് അവസാനിപ്പിക്കുന്ന ദിനത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വികാരഭരിതമായ പോസ്റ്റ് പങ്കിട്ടു.
' Hello, Mumbai Police? I’d like to report the theft of one of my most important childhood memories. '
(ഹലോ, മുംബൈ പോലീസ്? എന്റെ ഏറ്റവും പ്രധാനപ്പെട്ട ബാല്യകാല ഓര്‍മ്മകളിലൊന്നിന്റെ മോഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.) എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.
Hello, Mumbai Police? I’d like to report the theft of one of my most important childhood memories. https://t.co/Lo9QHJBVDW
— anand mahindra (@anandmahindra) September 15, ൨൦൨൩ഡബിള് ഡെക്കര്‍ ബസ്സുകള്‍ 1937-ലാണ് മുംബൈ നിരത്തില്‍ ആദ്യമായി സര്‍വീസ് ആരംഭിച്ചത്. ഓപ്പണ്‍ ഡെക്ക് ബസ്സുകള്‍ 1997-ലും സര്‍വീസ് ആരംഭിച്ചു.
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെട്ടിരുന്ന ഈ ബസ്സുകള്‍ നിരവധി സിനിമകളിലും സ്ഥാനം പിടിച്ചവയാണ്. സമീപകാലത്ത് റിലീസ് ചെയ്ത ' ഷൂട്ട് ഔട്ട് അറ്റ് ലോകന്‍ഡ് വാല എന്ന ബോളിവുഡ് ചിത്രത്തില്‍ ഡബിള്‍ ഡക്കര്‍ ബസ് സ്ഥാനം പിടിച്ചിരുന്നു.
ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ 1937-ലാണ് മുംബൈ നിരത്തില്‍ ആദ്യമായി സര്‍വീസ് ആരംഭിച്ചത്. ഓപ്പണ്‍ ഡെക്ക് ബസ്സുകള്‍ 1997-ലും സര്‍വീസ് ആരംഭിച്ചു.
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെട്ടിരുന്ന ഈ ബസ്സുകള്‍ നിരവധി സിനിമകളിലും സ്ഥാനം പിടിച്ചവയാണ്. സമീപകാലത്ത് റിലീസ് ചെയ്ത ' ഷൂട്ട് ഔട്ട് അറ്റ് ലോകന്‍ഡ് വാല എന്ന ബോളിവുഡ് ചിത്രത്തില്‍ ഡബിള്‍ ഡക്കര്‍ ബസ് സ്ഥാനം പിടിച്ചിരുന്നു.