image

8 Aug 2023 11:19 AM

Latest News

വിദേശപഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന പക്ഷേ, തൊഴില്‍ നേടുന്നവര്‍ കുറവ്

MyFin Desk

വിദേശപഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന പക്ഷേ, തൊഴില്‍ നേടുന്നവര്‍ കുറവ്
X

Summary

  • ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിലായി 13,00,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
  • ജോലി ഉറപ്പാക്കുന്നതില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്


വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന അടയാളപ്പെടുത്തിയ ഒരു വര്‍ഷമാണ് കടന്നുപോയത്. എന്നാല്‍ വിദേശത്ത് പഠിച്ചവര്‍ അവിടെ തന്നെ ജോലി ഉറപ്പാക്കുന്നതില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.

2022ല്‍ ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിലായി 13,00,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രാധാന്യം നേടിയ രാജ്യങ്ങളില്‍ യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജര്‍മ്മനി എന്നിവ ഉള്‍പ്പെടുന്നു.

പരിമിതമായ തൊഴിലവസരങ്ങള്‍ക്കൊപ്പം വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിരവധി എന്‍ആര്‍ഐകളുടെ (നോണ്‍ റസിഡന്റ് ഇന്ത്യക്കാരുടെ) സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ്.

ക്ലൗഡ് കമ്പ്യൂട്ടിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയവര്‍ പോലും കാനഡയില്‍ ആറ് മാസത്തോളം ജോലി അന്വേഷിച്ചിട്ട് കിട്ടാതെ വന്നു. ഒടുവില്‍ ജീവിതച്ചെലവ് കണ്ടെത്താനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി കണ്ടെത്തുകയായിരുന്നു.

കാനഡയില്‍ ഒരുമാസം കഴിയണമെങ്കില്‍ പ്രതിമാസം 1000 മുതല്‍ 1200 ഡോളര്‍ വരെ ഒരാള്‍ക്ക് വാടക നല്‍കണം. ഭക്ഷണം, ഗതാഗതം, മറ്റ് ചെലവ് എന്നിവയ്ക്കായി 1000 മുതല്‍ 1200 ഡോളര്‍ വീണ്ടും കണ്ടെത്തണം. ഇതിനായി പലരും പഠനം കഴിഞ്ഞ് ഉടന്‍ തന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തേടും. ചിലര്‍ക്ക് എന്നിട്ടും ചെലവ് കണ്ടെത്താനാകാതെ വരുന്നുണ്ട്.

ടൊറാന്റോയിലെ ഒരു റെസ്‌റ്റോറന്റില്‍ 30 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെ ഇന്റര്‍വ്യൂവിന് എത്തിയത് 550ഓളം പേരാണ്.