image

23 May 2023 11:45 AM IST

Latest News

ജെഫ് ബെസോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

MyFin Desk

ജെഫ് ബെസോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്
X

Summary

  • 59-കാരനാണ് ബെസോസ്. 53-കാരിയായ സാഞ്ചെസ് മുന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്
  • ബെസോസുമായുള്ളത് ലോറന്‍ സാഞ്ചെസിന്റെ മൂന്നാമത്തെ വിവാഹമായിരിക്കും
  • ലോകത്തെ മൂന്നാമത്തെ വലിയ ധനികനാണ് ജെഫ് ബെസോസ്. 125 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ളതായിട്ടാണ് കണക്കാക്കുന്നത്


കാമുകി ലോറന്‍ സാഞ്ചെസുമായുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. ബെസോസുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് പേജ് 6 എന്ന മാധ്യമമാണ് ഇക്കാര്യം റി്‌പ്പോര്‍ട്ട് ചെയ്തത്.

59-കാരനാണ് ബെസോസ്. 53-കാരിയായ സാഞ്ചെസ് മുന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഇരുവരും തമ്മില്‍ 2018-മുതല്‍ അടുപ്പത്തിലായിരുന്നു. 2019-ല്‍ ആദ്യ ഭാര്യ മക്കെന്‍സി സ്‌കോട്ടുമായി ബെസോസ് ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം സാഞ്ചെസുമായുള്ള അടുപ്പം പരസ്യപ്പെടുത്തുകയും ചെയ്തു.

മക്കെന്‍സിയുമായുള്ള ബന്ധത്തില്‍ ബെസോസിന് നാല് മക്കളുണ്ട്. ഇരുവരും 25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണു വേര്‍പിരിഞ്ഞത്. മക്കെന്‍സിയുമായുള്ള വിവാഹമോചന കരാര്‍ 38 ബില്യന്‍ ഡോളറിന്റേതായിരുന്നു. മക്കെന്‍സി 2021 മാര്‍ച്ചില്‍ അധ്യാപകനായ ഡാന്‍ ജെവിറ്റിനെ വിവാഹം കഴിച്ചു.

ബെസോസുമായുള്ളത് ലോറന്‍ സാഞ്ചെസിന്റെ മൂന്നാമത്തെ വിവാഹമായിരിക്കും. ആദ്യ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെലായിരുന്നു. ഈ ബന്ധത്തില്‍ സാഞ്ചെസിന് രണ്ട് മക്കളുണ്ട്. പിന്നീട് കുറേക്കാല് സാഞ്ചെസ് എന്‍എഫ്എല്‍ കളിക്കാരന്‍ ടോണി ഗോണ്‍സാലെസുമായിട്ടാണ് കഴിഞ്ഞത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

ഇപ്പോള്‍ ബെസോസും സാഞ്ചെസും ഫ്രാന്‍സില്‍ നടക്കുന്ന പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുകയാണ്.

ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോവുകയാണെന്ന വാര്‍ത്ത മാസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. അതിനു കാരണമായതാകട്ടെ, സാഞ്ചെസ് ധരിച്ചിരുന്ന വലിയ ഹൃദയാകൃതിയിലുള്ള മോതിരമായിരുന്നു.

ബെസോസ് എര്‍ത്ത് ഫണ്ടിന്റെ വൈസ് ചെയര്‍ സ്ഥാനമലങ്കരിക്കുന്നുണ്ട് സാഞ്ചെസ്.

ലോകത്തെ മൂന്നാമത്തെ വലിയ ധനികനാണ് ജെഫ് ബെസോസ്. 125 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ളതായിട്ടാണ് കണക്കാക്കുന്നത്. 2013-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പ്രമുഖ മാധ്യമസ്ഥാപനവും ബ്ലൂ ഒര്‍ജിന്‍ എന്ന സ്‌പേസ് കമ്പനിയും സ്വന്തമാക്കി.

അടുത്തിടെ, ബ്ലൂ ഒര്‍ജിന്‍ എന്ന സ്ഥാപനത്തിന് നാസയില്‍ നിന്നും 3.4 ബില്യന്‍ ഡോളറിന്റെ കരാര്‍ ലഭിച്ചിരുന്നു. ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനുള്ള ഒരു ബഹിരാകാശ പേടകം വികസിപ്പിക്കുന്നതാണ് കരാര്‍.