15 July 2023 7:01 AM
Summary
- ചന്ദ്രയാന് 2ന് ചെലവായത് 978 കോടി രൂപയായിരുന്നു
- ചന്ദ്രയാന്‍ 3 ദൗത്യം ആദ്യമായി പ്രഖ്യാപിച്ചത് 2019-ലായിരുന്നു
- കുറഞ്ഞ തുകയാണ് ഇന്ത്യ ചന്ദ്രയാന് 3 ദൗത്യത്തിനായി ചെലവഴിച്ചത്
ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് Mission Impossible 7: Dead Reckoning - Part One.
ക്രിസ്റ്റഫര്‍ മക്വറി സംവിധാനം ചെയ്ത ചിത്രം ജുലൈ 12-നാണ് റിലീസ് ചെയ്തത്. 290 മില്യന്‍ ഡോളറാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ഇത് ഏകദേശം 2,386 കോടി രൂപ വരും.
റിലീസ് ചെയ്ത ആഴ്ചയിലേക്ക് ചിത്രത്തിന് 25,000 അഡ്വാന്‍സ് ബുക്കിംഗാണ് ലഭിച്ചത്. റിലീസ് ചെയ്ത രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം 21.30 കോടി രൂപ കളക്റ്റ് ചെയ്തു.
ജൂണ്‍ മാസത്തിലെ അവസാന ആഴ്ച റിലീസ് ചെയ്ത മറ്റൊരു ഹോളിവുഡ് ചിത്രമാണ് Indiana Jones and the Dial of Destiny. ചിത്രത്തിന്റെ നിര്‍മാണ ചെലവ് 300 മില്യന്‍ ഡോളറാണ്. ഇത് ഏകദേശം 2,469 കോടി രൂപ വരും.ഈ രണ്ട് ഹോളിവുഡ് ചിത്രങ്ങളെക്കാളും കുറഞ്ഞ തുകയാണ് ഇന്ത്യ ചന്ദ്രയാന് 3 ദൗത്യത്തിനായി ചെലവഴിച്ചത്.
ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ചന്ദ്രയാന്‍ 3 ആണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം.
ചന്ദ്രയാന്‍ 3 ദൗത്യം ആദ്യമായി പ്രഖ്യാപിച്ചത് 2019-ലായിരുന്നു. 2021-ല്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ കോവിഡ്19 മഹാമാരി ദൗത്യം നീളാന്‍ കാരണമായി.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചന്ദ്രയാന്‍ 3 ന് പ്രതീക്ഷിച്ച ചെലവ് 615 കോടി രൂപയാണ്. എന്നാല്‍ കോവിഡ്19 മഹാമാരി കാരണം ചന്ദ്രയാന്‍ 3 വിക്ഷേപണം നീണ്ടു. അതിനാല്‍ തീര്‍ച്ചയായും ഈ ദൗത്യത്തിന്റെ ചെലവും ഉയര്‍ന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ചന്ദ്രയാന്‍ 3ന്റെ ഭാഗമായിട്ടുള്ള ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് 250 കോടി രൂപ ചെലവ് വരുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞത്.
വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവ് 365 കോടി രൂപയും.
2021-ല്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും 2023-ലേക്ക് നീണ്ടു. ഈ സാഹചര്യത്തില്‍ ബജറ്റിലും വ്യത്യാസം വന്നിട്ടുണ്ടാകും.
ചന്ദ്രയാന്‍ 2ന് ചെലവായത് 978 കോടി രൂപയായിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍, നാവിഗേഷന്‍ ആന്‍ഡ് ഗ്രൗണ്ട് സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് എന്നിവയ്ക്കായി 603 കോടി രൂപയും. വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വിക്കു 375 കോടി രൂപയുമായിരുന്നു ചെലവഴിച്ചത്.