16 Sept 2023 12:15 PM IST
Summary
- വ്യാപാര ഉടമ്പടി സംബന്ധിച്ച് നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആറ് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
ഇന്ത്യയുമായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വ്യാപാര ചർച്ചകൾ കാനഡ മാറ്റിവെച്ചു ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഈ നീക്കത്തിന് കാരണം. ഇന്ത്യയില്‍ നടന്ന ജി 20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ഈ വിഷയത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയുമായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വ്യാപാര ദൗത്യം മാറ്റിവയ്കുകയാണെന്ന് കനേഡിയന്‍ വ്യാപാര മന്ത്രി മേരി എന്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയു൦ ചർച്ചകൾ മാറ്റിവെക്കുകയാണെന്നു അറിയിച്ചു.. നിലവിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുകയാണെന്ന് ഇന്ത്യയെ പ്രതിനീധീകരിച്ച് ഇന്നത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സിഖുകാര്‍ താമസിക്കുന്നത് കാനഡയിലാണ്. മാത്രമല്ല ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുധമായ നിരവധി പ്രതിഷേധങ്ങള്‍ക്ക് കാനഡ വേദിയായിട്ടുണ്ട്.
കാനഡയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുകയും നയതന്ത്രാലയ പരിസരം നശിപ്പിക്കുകയും കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്തുന്നതായും അവരുടെ ആരാധനാലയങ്ങൾ ആക്രമിക്കുന്നതായും ഇന്ത്യ ആരോപിച്ചിരുന്നു.
വിഘടനവാദ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയില്‍ സെപ്റ്റംബര്‍ 10 ന് ഖലിസ്ഥാന്‍ ഹിതപരിശോധന നടത്തിയിരുന്നു.
കാനഡയിലെ തീവ്രവാദ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിട്ടുണ്ട്. ജൂലൈ എട്ടിന് ഖാലിസ്ഥാനികള്‍ നടത്തിയ റാലിയില്‍ ഇന്ത്യ കനേഡിയന്‍ അധികൃതരോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
'ആവിഷ്‌കാര സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധ സ്വാതന്ത്ര്യം എന്നിവയെ കാനഡ എപ്പോഴും സംരക്ഷിക്കും. അത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. എന്നാല്‍ അക്രമം തടയാനും വിദ്വേഷത്തില്‍ നിന്നും വേറിട്ട് നില്‍ക്കാനും ഞങ്ങള്‍ എപ്പോഴും ഒപ്പമുണ്ട്,' ജി 20 ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രൂഡോ പറഞ്ഞു.
2022 മാര്‍ച്ചില്‍, ഇരു രാജ്യങ്ങളും ഒരു ഇടക്കാല കരാറായ ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റിനുള്ള (ഇപിടിഎ) ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
ഇത്തരം കരാറുകളില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും കൂടാതെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി സേവനങ്ങളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങള്‍ ഉദാരമാക്കുകയും ചെയ്യുന്നു.
ജോബ് വിസ മാനദണ്ഡങ്ങള്‍ എളുപ്പമാക്കുന്നതിന് പുറമെ ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍ തുടങ്ങിയ ഉൽപന്നങ്ങൾഡ്യൂട്ടി ഫ്രീ ആക്സസ്സ് തേടുകയാണ് ഇന്ത്യന്‍ ബിസിനസുകള്‍. പാൽ ഉൽപന്നങ്ങൾ , കാര്‍ഷിക ഉൽപന്നങ്ങൾ തുടങ്ങി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കാനഡയ്ക്ക് താല്‍പ്പര്യമുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22 ല്‍ ഏഴ് ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 8.16 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.