9 Aug 2023 10:57 AM IST
Summary
ഗവണ്‍മെന്റ് വാങ്ങലില്‍ നല്ലൊരു പങ്കും ജെം പ്ലാറ്റ്ഫോം വഴിയായിരിക്കും
ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് (ജെം) വഴിയുള്ള ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ സ്ട്രാറ്റജിക് പങ്കാളിയായി തെരഞ്ഞെടുത്തു.
ടിസിഎസിനു ലഭിക്കുന്ന രണ്ടാമത്തെ ഗവണ്‍മെന്റ് പദ്ധതിയാണ്.നേരത്തെ ബിഎസ്എന്‍എലിന്റെ 4ജി അവതരിപ്പിക്കാന്‍ കമ്പനിക്ക് 180 കോടി ഡോളറിന്റെ ഓര്‍ഡര്‍ ലഭിച്ചിരുന്നു.
ഇപ്പോഴത്തെ ജെം പ്ലാറ്റ്ഫോം ഉടച്ചുവാര്‍ക്കുകയും ഇടപാടു പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുമുള്ളതാണ് ടിസിഎസിനു ലഭിച്ചിട്ടുള്ള ഓര്‍ഡര്‍. ഗവണ്‍മെന്റ് വാങ്ങലില്‍ നല്ലൊരു പങ്കും ജെം പ്ലാറ്റ്ഫോം വഴിയായിരിക്കും. എട്ടു ലക്ഷം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ 65 ലക്ഷം സെല്ലര്‍-സര്‍വീസ് ദാതാക്കളില്‍നിന്ന് ഗവണ്‍മെന്റ് വാങ്ങല്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷം രണ്ടു ലക്ഷം കോടി രൂപയ്ക്കുളള വാങ്ങലാണ് സര്‍ക്കാര്‍ നടത്തുന്നത്. വാങ്ങല്‍ വളരെ സുതാര്യമാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ സംരംഭകരേയും സേവനദാതാക്കളേയും ഈ ചന്തയില്‍ പങ്കെടുപ്പിക്കാനും ലക്ഷ്യമിട്ടാണു ജെം പ്ലാറ്റ്ഫോം നവീകരിക്കുന്നത്.
ടാറ്റ പവറിന് 2800 മെഗാവാട്ട് പദ്ധതി ഓര്‍ഡര്‍
2800 മെഗാവാട്ട് സംയുക്ത ശേഷി ലഭിക്കുന്ന രണ്ട് പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതി നടപ്പാക്കാന്‍ ടാറ്റാ പവര്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി കരാര്‍ വച്ചു. പദ്ധതികള്‍ക്ക് 13000 കോടി രൂപയുടെ നിക്ഷേപം കണക്കാക്കുന്നു. പൂനയ്ക്കടുത്ത് ഷിറാത്വ (1800 മെഗാവാട്ട്), റെയ്ഗഡിനടുത്ത് ഭിവ്പുരി (1000 മെഗാവാട്ട്) എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ടാറ്റ പവറിന്റെ ഓഹരി വില ചൊവ്വാഴ്ച 0.47 ശതമാനം ഉയര്‍ന്ന് 233.90 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ ആദ്യക്വാര്‍ട്ടര്‍ ഫലം ഓഗസ്റ്റ് 9-ന് എത്തും.