image

15 Sep 2023 5:15 AM GMT

Latest News

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജെപി മൊര്‍ഗാന്റെ ധനസഹായം

Jayaprakash K

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജെപി മൊര്‍ഗാന്റെ ധനസഹായം
X

Summary

  • ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ അനുസരിച്ച്, സ്റ്റോക്ക് വില്‍പ്പനയില്‍ 2022 ല്‍ ആറാം സ്ഥാനത്തായിരുന്ന ജെപി മോര്‍ഗന്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്താണ്.


ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്കാവശ്യമായ ധനസഹായം നല്‍കാന്‍ പദ്ധതിയിട്ട് ജെപി മോര്‍ഗാന്‍ ചേസ്. പുതിയ ഉത്പന്നങ്ങളും സേവനങ്ങളുമായി സ്വന്തം മേഖലകളില്‍ മുന്‍നിരയിലുള്ള കമ്പനികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കാന്‍ ജെപി മൊര്‍ഗാന്‍ ശ്രമിക്കുന്നത്. കൂടാതെ ഇന്ത്യയിലും വിദേശത്തും വലിയ ഉപഭോക്തൃ ഓറിയന്റേഷനുള്ള കമ്പനികളെയും ലക്ഷ്യമിടുന്നതായി മുതിര്‍ന്ന ഉദ്യാഗസ്ഥനായ കൗസ്തുഭ് കുല്‍ക്കര്‍ണി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ കഴിഞ്ഞ മാസം മുംബൈയില്‍ പുതിയ ഓഫീസുകള്‍ തുറന്നിരുന്നു. സ്റ്റാര്‍ട്ടപ്പുകളുമായുള്ള കമ്പനിയുടെ നീക്കം ഇടത്തരം, വലിയ കോര്‍പ്പറേറ്റ് ഇടപാടുകാരുമായി വിശാലമായ ബന്ധമുണ്ടാക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതില്‍ ജെപി മോര്‍ഗന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ഫലപ്രാപ്തിയില്‍ എത്തിയിരിക്കുകയാണ്. ആഗോള വിപണിക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും എങ്ങനെ നല്‍കാമെന്ന് വിലിയരുത്തലും ബാങ്ക് നടത്തുന്നുണ്ട്,' കുല്‍ക്കര്‍ണി വ്യക്തമാക്കി.

ബിസിനസ് സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്, ഉത്പാദനം, ഊര്‍ജ പരിവര്‍ത്തനം, ഹരിത ഊര്‍ജം എന്നിവ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വലിയ നിക്ഷേപ സാധ്യതയുള്ള മേഖലകളാണ്. ഈ മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമമായ ബന്ധം സ്ഥാപിക്കുന്നതിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്ര ചെലുത്തുന്നുത്.

'യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഔട്ട്സോഴ്സിംഗ് വലിയ വളര്‍ച്ചാ മുന്നേറ്റമാണ്. ഇത് നഗരപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഞങ്ങളുടെ ബിസിനസ്സും ഞങ്ങളുടെ മുഴുവന്‍ ശ്രദ്ധയും മൊത്തവ്യാപാരത്തിലാണ്. മൊത്തവ്യാപാര ബാങ്കിംഗ് ബിസിനസില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, അതിന്റെ ആദ്യ പടിയാണ് ഇപ്പോള്‍ നടക്കുന്നത്, ' കുല്‍ക്കര്‍ണി പറഞ്ഞു.