26 Dec 2022 3:10 PM IST
Summary
- ഉദര സംബന്ധമായ അസ്വസ്ഥതകള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന.
ഡെല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ ഡെല്‍ഹിയിലെ എയിംസില്‍ അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന.
എന്നാല്‍ മന്ത്രിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നില തൃപ്തികരമാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മന്ത്രിയുടെ അവസ്ഥയെ പറ്റി കേന്ദ്ര മന്ത്രാലയത്തില്‍ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന വിവരം മാത്രമാണ് അധികൃതരില്‍ നിന്നും ലഭിച്ചത്.