10 July 2023 6:43 AM
അസ്ഥിക്ക് പിടിച്ച പ്രണയം; വില്‍പ്പത്രത്തില്‍ കാമുകിക്ക് 900 കോടി എഴുതിവച്ച് മുന്‍പ്രധാനമന്ത്രി
MyFin Desk
Summary
- മിലാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണു ബെര്‍ലുസ്‌കോണി അന്തരിച്ചത്
- മാര്‍ത്ത ഫസീനയെന്നാണ് കാമുകിയുടെ പേര്
- ബെര്‍ലുസ്‌കോണിയുടെ ആസ്തി ആറ് ബില്യന്‍ യൂറോയാണെന്നാണു കണക്കാക്കുന്നത്
ഈ വര്‍ഷം ജൂണിലാണ് ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്.
ജൂണ്‍ 12-ന് മിലാനിലെ സാന്‍ റഫേല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണു 86-കാരനായ ബെര്‍ലുസ്‌കോണി അന്തരിച്ചത്.
മാധ്യമപ്രവര്‍ത്തകനും മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത് ബെര്‍ലുസ്‌കോണി വില്‍പ്പത്രത്തില്‍ 9,05,86,54,868 രൂപ 33-കാരിയായ കാമുകിക്ക് എഴുതിവച്ചെന്നാണ്. ഇത് 100 മില്യന്‍ യൂറോ വരും.
മാര്‍ത്ത ഫസീനയെന്നാണ് കാമുകിയുടെ പേര്. ബെര്‍ലുസ്‌കോണിയുടെ ആസ്തി ആറ് ബില്യന്‍ യൂറോ (54,000 കോടി രൂപ) യാണെന്നാണു കണക്കാക്കുന്നത്.
മാര്‍ത്ത ഔദ്യോഗികമായി ഭാര്യയാക്കിയിട്ടില്ലെങ്കിലും അവരെ സ്വന്തം ഭാര്യയെ പോലെയാണു കണക്കാക്കുന്നതെന്നാണു ബെര്‍ലുസ്‌കോണി മരണക്കിടയില്‍വച്ച് പറഞ്ഞത്.
അതേസമയം ബെര്‍ലുസ്‌കോണിയുടെ ബിസിനസിന്റെ നിയന്ത്രണം ഇനി മുതല്‍ അദ്ദേഹത്തിന്റെ മക്കളായ മരീനയ്ക്കും പിയര്‍ സില്‍വിയോയ്ക്കുമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബെര്‍ലുസ്‌കോണിയുടെ സഹോദരന്‍ പൗലോയ്ക്ക് 100 മില്യന്‍ യൂറോ എഴുതിവച്ചിട്ടുണ്ട്. മാര്‍ത്തയ്ക്ക് നല്‍കിയ അതേ തുക തന്നെയാണു സഹോദരനും എഴുതിവച്ചത്. ബെര്‍ലുസ്‌കോണിക്കൊപ്പം തടവ് ശിക്ഷയനുഭവിച്ച മാര്‍സെലോ ഡെല്‍ ഉട്രിക്ക് 30 മില്യന്‍ യൂറോയും വില്‍പ്പത്രത്തിലുണ്ട്.
2020 മാര്‍ച്ച് മാസമാണു 83-കാരനായ ബെര്‍ലുസ്‌കോണി മാര്‍ത്തയുമായി പ്രണയത്തിലായത്. ബെര്‍ലുസ്‌കോണി 1994-ല്‍ സ്ഥാപിച്ച പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയിലെ നേതാവ് കൂടിയായിരുന്നു മാര്‍ത്ത. ഇറ്റാലിയന്‍ പാര്‍ലമെന്റിലെ ലോവര്‍ ചേംബറിലേക്ക് 2018-ല്‍ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1994-95, 2001-2006, 2008-2011 വരെയാണു ബെര്‍ലുസ്‌കോണി ഇറ്റലിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്.