13 Sep 2023 11:12 AM GMT
Summary
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇപിഎഫ്ഒയ്ക്കും എന്‍പിഎസിനും കീഴില്‍ സൃഷ്ടിക്കപ്പെട്ട മൊത്തം പേറോള്‍ 5.2 കോടിയാണ്
നടപ്പു സാമ്പത്തികവര്‍ഷം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 16 ദശലക്ഷം പൂതിയ വരിക്കാരെ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെപ്റ്റംബര്‍ 12ന് പുറത്തിറക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഇകോറാപ് റിപ്പോര്‍ട്ട് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 44 ലക്ഷം പുതിയ വരിക്കാരാണ് ഇപിഎഫ്ഒയില്‍ ചേര്‍ന്നത്.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ (2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍) ഇപിഎഫ്ഒയ്ക്കും എന്‍പിഎസിനും (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) കീഴില്‍ സൃഷ്ടിക്കപ്പെട്ട മൊത്തം പേറോള്‍ അല്ലെങ്കിൽ അംഗസംഖ്യ 5.2 കോടിയാണ്.
ഔപചാരിക മേഖലയിലെ തൊഴില്‍ സംബന്ധമായ സ്ഥിതി വിവരക്കണക്കുകള്‍ 2018 ഏപ്രില്‍ മുതലാണു സര്‍ക്കാര്‍ പുറത്തുവിടാന്‍ തുടങ്ങിയത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്‌കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) സ്‌കീം, നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) എന്നിങ്ങനെ മൂന്ന് പ്രധാന പദ്ധതികള്‍ക്ക് കീഴില്‍ വരിക്കാരായവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്ക് പുറത്തുവിടുന്നത്.