image

23 Aug 2023 7:59 AM

Latest News

വരുൺ ഇൻഡസ്ട്രീസിനെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തു

MyFin Desk

cbi files fir against varun industries
X

Summary

  • രണ്ട് ബാങ്കുകളില്‍ നിന്ന് പണം വെട്ടിച്ചെന്ന് ആരോപണം
  • പ്രൊമോട്ടര്‍മാര്‍ക്കെതിരേ കേസെടുത്തു


രണ്ട് പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് 388.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുംബൈ ആസ്ഥാനമായ വരുൺ ഇൻഡസ്ട്രീസ് ലിമിറ്റഡിനെതിരെ രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി സിബിഐ ബുധനാഴ്ച അറിയിച്ചു. വരുൺ ഇൻഡസ്ട്രീസിന്‍റെ (വിഐഎൽ) പ്രൊമോട്ടർമാരും ഡയറക്ടർമാരുമായ കിരൺ മേത്തയ്ക്കും കൈലാഷ് അഗർവാളിനുമെതിരെ കേസെടുത്തതായാണ് ഏജൻസി അറിയിച്ചത്.

ആദ്യത്തെ കേസ് ഇങ്ങനെ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെ കബളിപ്പിച്ച് 269.29 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് വിഐഎല്ലിനെതിരെ സിബിഐക്ക് ലഭിച്ച ഒരു പരാതി. 2011 സെപ്റ്റംബറിൽ, ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം അനുവദിച്ച 292.15 കോടി രൂപ പ്രവർത്തന മൂലധന വായ്പയുടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിവിധ വായ്പാ സൗകര്യങ്ങൾ കമ്പനി നേടിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

പ്രസ്തുത പരിധിക്ക് പുറത്ത് കണ്‍സോർഷ്യത്തിന്‍റെ ഭാഗമായി അല്ലാതെ, ജയ്സാല്‍മീറിലെ കാറ്റാടി വൈദ്യുതി പദ്ധതിക്കായി 19.45 കോടി രൂപയുടെ ടേം ലോൺ വേറെയും അനുവദിച്ചു. എന്നാല്‍ ലെറ്റർ ഓഫ് ക്രെഡിറ്റ് പ്രകാരം ലഭിച്ച സാധനങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിച്ച കയറ്റുമതി പേയ്‌മെന്റ് കമ്പനി അടച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. കമ്പനിയുടെ ആവശ്യപ്രകാരമാണ് ബാങ്ക് മർച്ചന്റ് ട്രേഡ് എൽസി നൽകിയത്. ബാങ്കിംഗ് ചാനലിലൂടെ പണം തട്ടിയെടുക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് പരാതിയില്‍ പറയുന്നത്.

അസോസിയേറ്റ് കമ്പനികളായ അൽ റാഡ് ഇന്റർനാഷണൽ ട്രേഡിംഗ് എസ്റ്റ് യുഎഇ, വൈറ്റ് ഇംപെക്‌സ് ജനറൽ ട്രേഡിംഗ് എൽഎൽസി യുഎഇ എന്നിവയ്ക്ക് അയച്ച കയറ്റുമതി ബില്ലുകൾ വിഐഎല്‍ ഡിസ്കൗണ്ട് ചെയ്യുകയോ കയറ്റുമതി ബില്ലുകളിൽ നിന്ന് അഡ്വാൻസ് നേടുകയോ ചെയ്തതായി പരാതിയിൽ വെളിപ്പെടുത്തി. പിന്നീട് ഇത് എഴുതിത്തള്ളുകയും ചെയ്തു.

വരുൺ ഇൻഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ഗ്രൂപ്പ് കമ്പനികളും മാത്രമല്ല യുഎഇ ആസ്ഥാനമായുള്ള ഈ രണ്ട് കമ്പനികളിലേക്ക് വിതരണം നടത്തുന്നതെന്ന് കണ്ടെത്തി. ഈ രണ്ട് കമ്പനികളിൽ നിന്നുമുള്ള കുടിശ്ശിക തുക 2009 മുതൽ 2012 വരെ വർഷം തോറും ഗണ്യമായി വർധിച്ചു. ബാങ്കിംഗ് ചാനലിൽ നിന്ന് ഫണ്ടുകൾ തട്ടിയെടുക്കുന്നതിനുള്ള ഒരു വഴിയായി ഈ സ്ഥാപനങ്ങളെ ഉപയോഗിച്ചതായി സംശയിക്കുന്നു.

രണ്ടാമത്തെ കേസ് ഇങ്ങനെ

ഇ-സിൻഡിക്കേറ്റ് ബാങ്കിൽ (ഇപ്പോൾ കനറാ ബാങ്ക്) 118.88 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്റ്റീൽ, കിച്ചൺവെയർ ഇനങ്ങളുടെ കയറ്റുമതിക്കായി പാക്കിംഗ് ക്രെഡിറ്റ് ലിമിറ്റ് (പിസിഎൽ) സൗകര്യങ്ങൾ ബാങ്കില്‍ നിന്ന് വരുൺ ഇൻഡസ്ട്രീസ് നേടിയിരുന്നു. എന്നാൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പിസിഎലിന്‍റെ ഭാഗമായി സ്റ്റീൽ, കിച്ചൺവെയർ ഇനങ്ങള്‍ കയറ്റുമതി ചെയ്യപ്പെട്ടില്ല. പ്രസ്തുത പിസിഎൽ സൗകര്യങ്ങളില്‍ നിന്നുള്ള വരുമാനം മറ്റ് പ്രവർത്തനങ്ങൾക്ക് വഴിതിരിച്ചുവിട്ടതായി സംശയിക്കുന്നു.

ദുബായിലെ അൽ റാഡ് ഇന്റർനാഷണൽ ട്രേഡിംഗ്, വൈറ്റ് ഇംപെക്‌സ് ജനറൽ ട്രേഡിംഗ് എൽഎൽസി എന്നീ രണ്ട് കമ്പനികളുമായാണ് ആരോപണവിധേയമായ കമ്പനി പ്രധാനമായും ഇടപാട് നടത്തിയിരുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.