image

24 Feb 2023 6:45 AM GMT

Latest News

ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗയെ ബൈഡൻ നാമനിർദേശം ചെയ്തു

MyFin Desk

Indian origin Ajay Bangaye as World Bank President Nominated by Biden
X

Summary

  • ലോക ബാങ്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നീ രണ്ട് മികച്ച അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, വംശജരായിരിക്കും ബംഗ.
  • മാസ്റ്റർ കാർഡിന്റെ സി ഇ ഒയും പ്രസിഡന്റുമായിരുന്ന അദ്ദഹത്തിനെ 2016 ൽ പത്മശ്രീ നൽകി ആദരിച്ചു.


ലോക ബാങ്കിനെ തലപ്പത്ത് ഒരു ഇന്ത്യൻ വംശജൻ എത്താൻ സാധ്യത.. ഇന്ത്യൻ അമേരിക്കൻ ബിസിനസുകാരനായ അജയ് ബംഗയെ, യു എസ് പ്രസിഡന്റ് ജോ ബൈഡൻ ആ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തിരിക്കുകയാണ്.

നിലവിൽ ഡേവിഡ് മാൽപാസ് ആണ് ലോക ബാങ്ക് പ്രസിഡന്റ്. അദ്ദേഹം സ്ഥാനം ഒഴിയുന്നതിനു സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.

ലോക ബാങ്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നീ രണ്ട് മികച്ച അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, വംശജരായിരിക്കും ബംഗ.

ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് പ്രസിഡന്റാണ് 63 കാരനായ അജയ് ബംഗ. മാസ്റ്റർ കാർഡിന്റെ സിഇഒയും പ്രസിഡന്റുമായിരുന്ന അദ്ദഹത്തിനെ 2016 ൽ പത്മശ്രീ നൽകി ആദരിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ, ആഗോള കമ്പനികൾ കെട്ടിപ്പടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും, തൊഴിലവസരങ്ങൾ നൽകുന്നതിനും വികസ്വര സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ട് വരുന്നതിനും, കാലത്തിനനുസൃതമായ മാറ്റങ്ങളിലേക്ക് ഓർഗനൈസേഷനുകളെ നയിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞെന്ന് ബൈഡൻ പറഞ്ഞു

വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നതിനും, ലോകമെമ്പാടുമുള്ള ആഗോള നേതാക്കളുമായി ചേർന്ന് മികച്ച ഫലങ്ങൾ നൽകുന്നതിന് ബംഗക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-2022 മുതൽ അദ്ദേഹം ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഓണററി ചെയർമാനായി സേവനമനുഷ്ഠിക്കുന്നു. എക്സോറിന്റെ ചെയർമാനും ടെമാസെക്കിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് അദ്ദേഹം. 2021-ൽ ജനറൽ അറ്റ്‌ലാന്റിക്കിന്റെ കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബിയോണ്ട് നെറ്റ്‌സീറോയുടെ ഉപദേഷ്ടാവായി.

അദ്ദേഹം മുമ്പ് അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.എസ്-ഇന്ത്യ സ്‌ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയായ ട്രൈലാറ്ററൽ കമ്മീഷൻ അംഗമാണ്. യുഎസ്-ചൈനയിലെ ദേശീയ സമിതിയിലെ മുൻ അംഗമായിരുന്നു അദ്ദേഹം.