27 Dec 2022 6:46 PM IST
മത്സ്യ തൊഴിലാളി പുനരധിവാസത്തിന് 81 കോടി; സര്‍ക്കാര്‍ 400 ഫ്‌ളാറ്റുകള്‍ നിര്‍മിക്കും
muhammed shafeeq
Summary
- തിരുവനന്തപുരം മുട്ടത്തറ വില്ലേജിലാണ് 400 ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നത്
തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് പുനരാധിവാസത്തിനായി 81 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലന്‍. തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ പുനരദിവാസം ലക്ഷ്യമിട്ടാണ് പദ്ധതിയുടെ നടത്തിപ്പ്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളാറ്റ് നിര്‍മ്മാണം.
തിരുവനന്തപുരം മുട്ടത്തറ വില്ലേജിലാണ് പുനരധിവസിപ്പിക്കുന്നതിനായുള്ള 400 ഫ്‌ലാറ്റുകള്‍ ഒരുങ്ങുന്നത്. മന്ത്രി കെ എന്‍ ബാലഗോപാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് പുനര്‍ഗേഹം. ഓരോ ഗുണഭോക്താവിനും പത്ത് ലക്ഷം രൂപ പദ്ധതി സഹായം നല്‍ക്കും.
ഇതിലൂടെ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.2450 കോടിയുടെ ബൃഹദ് പദ്ധതിയാണിത്. വാസസ്ഥലങ്ങളില്‍ നിരന്തര ഭീഷണി നേരിട്ടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും