image

16 Dec 2022 6:45 AM GMT

Kerala

കൊച്ചിയില്‍ സാന്നിധ്യമറിയിച്ച് ടിടി ദേവസ്സി ജൂവലറി

MyFin Bureau

TT Devassy Jwellery Kochi
X

Summary

  • ചാവക്കാട് ആസ്ഥാനമായി 82 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടിടി ദേവസ്സിക്ക് കേരളത്തിലാകെ ആറ് സ്ഥാപനങ്ങളാണ് ഉള്ളത്


കൊച്ചി: സ്വര്‍ണ്ണ-വജ്ര വിപണിയിലെ പ്രമുഖരായ ടിടി ദേവസ്സി ജൂവലറി കൊച്ചിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഒരു ഡിസൈനില്‍ ഒരാഭരണം എന്നതാണ് കൊച്ചി ജൂവലറി ഷോപ്പിന്റെ സവിശേഷത. എംജി റോഡിലെ അവന്യൂ റീജന്റിലാണ് പുതിയ ഷോറൂം. ഒരോ ആഭരണവും ഒരു ഡിസൈനില്‍ മാത്രമായി വില്‍പ്പനക്ക് ലഭ്യമാവുന്ന എക്സ്‌ക്ലൂസീവ് ഡിസൈനര്‍ ജുവലറി കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണ്. ഒരു ഡിസൈനില്‍ ലഭ്യമായ ആഭരണം പിന്നീട് ഒരിക്കലും വില്‍പ്പനയിലുണ്ടാവില്ല. നാലാം തലമുറ ബിസ്സിനസ്സിന്റെ ചുമതലകളിലേക്കു വരുന്നതിന്റെ ഭാഗം കൂടിയാണ് കൊച്ചിയിലെ പുതിയ സ്റ്റോര്‍.

ഒരു ഡിസൈനില്‍ ഒരാഭാരണം എന്നത് സോറ ശേഖരത്തിന് കീഴിലായിരിക്കും. ടിടി ദേവസ്സി ഗ്രൂപ്പിന്റെ ചെയര്‍മാനായ ടിഡി ജോസിന്റെ പൗത്രിയും ആര്‍ക്കിടെക്ടും, ജൂവലറി ഡിസൈനറുമായ മിന്ന എലിസബത്താണ് കൊച്ചിയിലെ സോറ സ്റ്റോറിന്റെ മേധാവി. ചെയര്‍മാന്‍ ജോസിന്റെ പൗത്രനായ അഡോണ്‍ തരകന്‍ ആണ് സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് മേധാവി.

ചാവക്കാട് ആസ്ഥാനമായി 82 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടിടി ദേവസ്സിക്ക് കേരളത്തിലാകെ ആറ് സ്ഥാപനങ്ങളാണ് ഉള്ളത്. തരകന്‍ താരു ദേവസ്സി 1941-ല്‍ തൃശ്ശൂരില്‍ സ്ഥാപിച്ചതാണ് ടിടി ദേവസ്സി ജുവല്ലറി.

വില്‍ക്കുന്ന ഉത്പങ്ങളുടെ ഗുണനിലവാരമാണ് ലക്ഷ്യമെന്ന് ടിടി ദേവസ്സി ജൂവലറിയുടെ മാനേജിംഗ് ഡയറക്ടറായ അനില്‍ ജോസ് പറഞ്ഞു. വില്‍ക്കുന്ന എല്ലാറ്റിന്റെയും പരിശുദ്ധി ഉറപ്പാക്കും. അതിവേഗം വളരുന്ന കൊച്ചി പോലുള്ള ഒരു നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അതീവ സന്തുഷ്ടരാണെന്നും ഗുണനിലവാരത്തെ പറ്റി മികച്ച ധാരണയുള്ള ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച ഡിസൈനര്‍ ആഭരണങ്ങള്‍ ലഭ്യമാക്കുതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അനില്‍ പറഞ്ഞു.

കൊച്ചി സ്റ്റോറില്‍ സോറ കളക്ഷന്റെ എക്സ്‌ക്ലൂസീവ് ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ലഭ്യമാവുക. ലോക നിലവാര ത്തിലുള്ള ഡിസൈനുകളെ അടിസ്ഥാനമാക്കി മാസ്റ്റര്‍ സ്വര്‍ണ്ണപ്പണിക്കാര്‍ രൂപകല്‍പന ചെയ്തതാണ് ആഭരണങ്ങളെന്ന് അനില്‍ പറഞ്ഞു. 'എത്രയെണ്ണം വാങ്ങിയാലും ഒറ്റ ഡിസൈനില്‍ ഒരാഭാരണം മാത്രമാവും ലഭ്യമാവുക. അതു പോലൊരെണ്ണം രണ്ടാമത് വില്‍പ്പനക്കുണ്ടാവില്ല. ഇത് ഞങ്ങളുടെ സിഗ്‌നേച്ചര്‍ കളക്ഷനാണ്. മിഡില്‍ ഈസ്റ്റിലെയും, സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും വിപണികളില്‍ വില മതിക്കാനാവാത്ത ശേഖരമായി അവ കണക്കാക്കപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.