9 Nov 2022 7:23 AM GMT
Summary
കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 11-ാമത് പതിപ്പിന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ആതിഥേയ വ്യവസായ മേഖലയ്ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കുന്നുണ്ട്. മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് […]
കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 11-ാമത് പതിപ്പിന് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ആതിഥേയ വ്യവസായ മേഖലയ്ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 65-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കുന്നുണ്ട്.
മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) എന്നിവയില്‍ ആദ്യദിവസമായ ഇന്നലെ (ബുധനാഴ്ച) ഹോട്ട് കുക്കിംഗ് ഫിഷ്, ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ, ഹോട്ട് കുക്കിംഗ് മീറ്റ്, ഹോട്ട് കുക്കിംഗ് ചിക്കന്‍, കേരള വിഭവം, റൈസ് ഡിഷ് (വെജ്) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടല്‍, റിസോര്‍ട്ട് ഷെഫുമാരാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് ജോര്‍ജ് കെ ജോര്‍ജ് എന്നിവരാണ് ജൂറി അംഗങ്ങള്‍. ഇന്ന് (വ്യാഴാഴ്ച) ഡ്രെസ് ദി കേക്ക്, ക്രിയേറ്റീവ് ഡിസെര്‍ട്ട് (ഫ്രീ സ്റ്റൈല്‍), ക്രിയേറ്റീവ് സലാഡ്‌സ്, മോക്ടെയില്‍ എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വൈകീട്ട് 5നാണ് അവാര്‍ഡ്ദാനച്ചടങ്ങ്.
കോവിഡിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം ഓണ്‍ലൈനായി നടന്നതിനു ശേഷം നേരിട്ട് നടത്തുന്ന ഈ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.