image

27 Oct 2022 5:47 AM GMT

Business

കണ്ണൂരിൽ അടുത്തവർഷം 14000 വിമാന സർവിസ് ലക്ഷ്യം: മുഖ്യമന്ത്രി

MyFin Bureau

കണ്ണൂരിൽ അടുത്തവർഷം 14000 വിമാന സർവിസ് ലക്ഷ്യം: മുഖ്യമന്ത്രി
X

Summary

അടുത്ത സാമ്പത്തിക വർഷം 13 ലക്ഷം യാത്രക്കാരെയും 14000 വിമാന സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നതായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വർഷത്തോടെ 5000 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ഓഹരി ഉടമകളോടു പറഞ്ഞു. പുതിയ സർവിസുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പുതുതായി തുടങ്ങിയ ആഭ്യന്തര യാത്രാ വിമാനക്കമ്പനിയായ ആകാശ ഉൾപ്പെടെ രാജ്യത്തെ […]


അടുത്ത സാമ്പത്തിക വർഷം 13 ലക്ഷം യാത്രക്കാരെയും 14000 വിമാന സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നതായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത സാമ്പത്തിക വർഷത്തോടെ 5000 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ഓഹരി ഉടമകളോടു പറഞ്ഞു. പുതിയ സർവിസുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പുതുതായി തുടങ്ങിയ ആഭ്യന്തര യാത്രാ വിമാനക്കമ്പനിയായ ആകാശ ഉൾപ്പെടെ രാജ്യത്തെ എല്ലാ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്. വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് പ്രധാന തടസമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യോമയാനേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബാഗേജ് കെറോസൽ, ബോർഡിങ് പാസ് എന്നിവയിൽ ഉൾപ്പെടെ പരസ്യങ്ങൾ നൽകി രണ്ടു കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കിയാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനായി നിർമിച്ച കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കും. ടെർമിനലിൽ കെട്ടിടത്തിൽ കൂടുതൽ സംരംഭങ്ങൾക്കും വിമാനത്താവളത്തിന്റെ ഒന്നാം ഗേറ്റിനു സമീപം ബി.പി.സി.എല്ലിന് പെട്രോൾ ബങ്ക് തുടങ്ങാനും അനുമതി നൽകും. മൾട്ടി മോഡൽ ലോജിസ്റ്റിക് പദ്ധതിക്കായുള്ള പഠനം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ എന്റർപ്രൈസ് പ്ലാനിങ് റിസോഴ്സ് സോഫ്റ്റ്‌വെയർ ഉപയോഗിക്കും. ഇതിനായി കരാർ ടാറ്റാ കൺസൽറ്റൻസി സർ വിസസിനും ( ടി.സി.എസ്) എയർപോർട്ട് ഓപറേഷൻ ഡേറ്റ ബേസ് സ്ഥാപിക്കാൻ വൈസൽ ലിമിറ്റഡിനും കരാർ നൽകി. ഓഡിറ്റിങ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കണക്കുകൾ അവതരിപ്പിച്ചില്ല.