image

13 Oct 2022 5:40 AM GMT

Business

നാളികേര വികസന ബോർഡിന്റെ കർഷക സമ്മേളനം കോയമ്പത്തൂരിൽ 

MyFin Bureau

നാളികേര വികസന ബോർഡിന്റെ കർഷക സമ്മേളനം കോയമ്പത്തൂരിൽ 
X

Summary

നാളികേര വികസന ബോർഡും, തമിഴ്നാട് കാർഷിക സർവ്വകലാശാലയും, ഐസിഎആർ - ഷുഗർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സമ്മേളനം കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി  നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂരിൽ ഒക്ടോബർ 14ന് തമിഴ്നാട് കാർഷിക സർവ്വകലാശാലയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.   ഇതോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ ആയിരത്തോളം കർഷകർ, ജനപ്രതിനിധികൾ, കേന്ദ കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിൽ നിന്നും തമിഴ്നാട് കർഷക വകുപ്പിൽ നിന്നുമുളള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക മേഖലയിലെ നൂതന […]


നാളികേര വികസന ബോർഡും, തമിഴ്നാട് കാർഷിക സർവ്വകലാശാലയും, ഐസിഎആർ - ഷുഗർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സമ്മേളനം കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂരിൽ ഒക്ടോബർ 14ന് തമിഴ്നാട് കാർഷിക സർവ്വകലാശാലയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടനുബന്ധിച്ചുള്ള പ്രദർശനത്തിൽ ആയിരത്തോളം കർഷകർ, ജനപ്രതിനിധികൾ, കേന്ദ കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിൽ നിന്നും തമിഴ്നാട് കർഷക വകുപ്പിൽ നിന്നുമുളള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് വിദഗ്ധരുമായി

സംവദിക്കാനും കർഷകർക്ക് അവസരം ലഭിക്കും.

|ഇന്ത്യയിലെ പ്രമുഖ നാളികേര ഉൽപാദക സംസ്ഥാനങ്ങളിൽ തമിഴ്നാടിന് മൂന്നാം സ്ഥാനമാ ണുള്ളത്. 4.44 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ നിന്ന് 512.82 മില്ല്യൺ നാളികേരമാണ് തമിഴ്നാട്ടിൽ ഉത്പ്പാ ദിപ്പിക്കുന്നത്. രാജ്യത്തിന്റെ മൊത്തം നാളികേര ഉത്പാദനത്തിൽ 26 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. അതിൽ 88457 ഹെക്ടറിൽ നാളികേര കൃഷിയുള്ള കോയമ്പത്തൂർ ജില്ലയാണ് മുന്നിൽ. സംസ്ഥാനത്ത് നാളികേരത്തിന്റെ ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനും കൃഷി വികസിപ്പിക്കുന്ന തിനും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വിപണനം മെച്ചപ്പെടുത്തുന്നതിനുമായി 2014 മുതൽ 2022 വരെ 290.82 കോടി രൂപയുടെ നിരവധി പദ്ധതികളാണ് നാളികേര വികസന ബോർഡ് നടപ്പി ലാക്കിയിട്ടുള്ളത്. 2022-23 കാലയളവിൽ വിവിധ ജില്ലകളിലായി നാളികേര കൃഷി വിസ്തൃതി വ്യാപന പദ്ധ് തിക്കു വേണ്ടി ബോർഡ് 14.17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.